Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ധിം തരികിട തോമിനെ വെട്ടി അകംപുറത്തമ്മ! ചാനലുകാരെ വിമർശിക്കാൻ പുളിക്കനും വളർന്നില്ല; ശ്രേയംസ്‌കുമാർ ഒകെ പറഞ്ഞിട്ടും ശ്രീകലയുടെ എതിർപ്പിൽ ധിം തരികിട തോമിൽ കത്തി വീണു

ധിം തരികിട തോമിനെ വെട്ടി അകംപുറത്തമ്മ! ചാനലുകാരെ വിമർശിക്കാൻ പുളിക്കനും വളർന്നില്ല; ശ്രേയംസ്‌കുമാർ ഒകെ പറഞ്ഞിട്ടും ശ്രീകലയുടെ എതിർപ്പിൽ ധിം തരികിട തോമിൽ കത്തി വീണു

ആവണി ഗോപാൽ

തിരുവനന്തപുരം: പുതുവൽസരത്തിലെ ആദ്യ ധിം തരികിട തോം തയ്യാറാക്കുമ്പോഴെ അവതരാകന് ഒരു കാര്യം ഉറപ്പാണ്. രാഷ്ട്രീയക്കാരെ വിമർശിക്കുമ്പോൾ ഉയരുന്നതു പോലെയാകില്ല ഇതെന്നും അറിയാമായിരുന്നു. അതുകൊണ്ട് വേണ്ട മുൻകരുതലുമെടുത്തു. അതുകൊണ്ട് മാത്രം ധിം തരികിട തോം കഷ്ടിച്ചു രക്ഷപ്പെട്ടു. അല്ലെങ്കിൽ അകംപുറത്തമ്മ വിവാദത്തിൽ കത്തിപ്പോകുമായിരുന്നു ഈ ആക്ഷേപ രാഷ്ട്രീയ ചാനൽ പരിപാടി. ഏതായാലും അകംപുറത്തമ്മയുടെ ഇടപെലിലൂടെ എഡിറ്റ് ചെയ്താണ്

വലിയ രാഷ്ട്രീയക്കാരെ വിമർശിക്കുമ്പോഴും ആർക്കും വഴങ്ങാത്ത സ്വഭാവമാണ് ധീം തരികിട തോമിന്റേത്. ശശി തരൂരിനെ കളിയാക്കിയതിനെതിരെ ചാനൽ മേധാവികൾക്ക് പരാതി കിട്ടി. വിവാദങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് മാനേജ്‌മെന്റിന്റെ നിർദ്ദേശവുമെത്തി. എന്നാൽ ഒന്നും കൂസാക്കാതെ വീണ്ടും തന്റെ നിലപാട് ശക്തമായി അവതരിപ്പിച്ചു. അതിനിടെയാണ് പാളയത്തിലെ പടയ്ക്ക് മുന്നിൽ ധിംതരികിട തോം തോൽവി സമ്മതിച്ചത്. മുൻകരുതൽ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ പണികൂടി പോവുമായിരുന്നു. വിവാദങ്ങൾ മുന്നിൽ കണ്ടതിനാൽ അതിൽ നിന്ന് തടിയൂരാൻ പുളിക്കന് കഴിഞ്ഞു.

Stories you may Like

ധിം തരികിട തോമിന്റെ നൂറ്റി മൂന്നാം എപ്പിസോഡിലാണ് ജോർജ്ജ് പുളിക്കൻ മാതൃഭൂമി 2015ലെ പുതുവൽസര സമ്മാനം ഒളിപ്പിച്ചു വച്ചത്. ദേശീയ ഗെയിസും മോഹൻലാലിന്റെ എൻഎസ്എസ് ദിനാഘോഷത്തിലെ സാന്നിധ്യവുമെല്ലാതെ പതിവ് തെറ്റാതെ നൂറ്റിമൂന്നാം എപ്പിസോഡിലും വിഷയമായി. തലക്കെട്ടിൽ തന്നെ വരാനിരിക്കുന്ന പൂരവുമുണ്ട്. ഒരു വർഷത്തിനിടെ മാതൃഭൂമി ചാനലിലെ അവതാരകർക്ക് പറ്റിയ അമിളികൾ ലൈബ്രറിയിൽ നിന്ന് തപ്പിയെടുത്ത് നൽകി. ഒപ്പം ഹാസ്യാത്മക വിവരണവും. എഡിറ്റ് കഴിഞ്ഞ് പരിപാടി കണ്ടപ്പോൾ തന്നെ കളികാര്യമാകുമെന്ന് ജോർജ്ജ് പുളിക്കനും തോന്നി. അതുകൊണ്ട് തന്നെ തുറപ്പു ഗുലാനെ എഡിറ്റ് സ്യൂട്ടിലെത്തിച്ചു.

മാതൃഭൂമി ഡയറക്ടറും ചാനലിന്റെ നടത്തിപ്പുകാരനുമായ എംവി ശ്രേയംസ് കുമാറിനെ എഡിറ്റ് സ്യൂട്ടിലെത്തിച്ച് മുഴുവൻ ഭാഗവും കാണിച്ചു. പൊട്ടിച്ചിരിയോടെ ശ്രേയംസ് പരിപാടി കണ്ടു. കൊള്ളാമെന്ന് പുളിക്കനോട് പറയുകയും ചെയ്തു. ചാനൽ സിഇഒയും ഒപ്പമുണ്ടായിരുന്നു. അങ്ങനെ ചാനൽ ചിരിക്ക് ശ്രേയംസ് കുമാർ പൂർണ്ണമനസ്സോടെ അനുമതിയും നൽകി. അങ്ങനെ പ്രേക്ഷകർ കാണാത്ത രസക്കാഴ്ചകൾ ധിംതരികിട തോമിലോടെ പ്രേക്ഷകന്റെ മുന്നിലെത്തി. എന്നിട്ടും പ്രശ്‌നം തീർന്നില്ല. സംപ്രേഷണം ചെയ്ത ശേഷം വീണ്ടും പരിപാടി എഡിറ്റു ചെയ്തു. ചാനലിലെ പ്രധാന അവതാരികമാരിൽ ഒരാളായിരുന്ന ശ്രീകലയുടെ എതിർപ്പാണ് ഇതിന് കാരണം.

ചാനൽ ചിരിയെന്ന പേരിൽ തന്നെ തന്നെ നോക്കി ചിരിക്കുന്നതാണ് ഏറ്റവും വലിയ ചരിയെന്ന പഴമൊഴിയുമായാണ് വിവാദ ഭാഗം ധിം തരികിട തോമിൽ തുടങ്ങിയത്. തിരുവോണ നാളിൽ നേരത്തെ റിക്കോർഡ് ചെയ്ത തിരുവോണ മോർണിങ്ങ് ഷോയായിരുന്നു ആദ്യ വിഷയം. മുൻകൂട്ടി റിക്കോർഡ് ചെയ്ത സിനിമാ താരത്തിന്റെ അഭിമുഖത്തിൽ നിന്ന് ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയില്ല. അവതാരകരുടെ മുഖത്ത് ചമ്മൽ. പിന്നെ സാങ്കേതിക തടസ്സവും ഇടവേള പറച്ചിലുമായി തടിയൂരൽ. ചിക്കൻ മസാലയെന്ന പേരിൽ ധിംതരിക തോമിന്റെ അവതരണത്തിനായുള്ള തന്റെ ഒരുക്കത്തേയും പുളിക്കൻ വിമർശിക്കുന്നു. റിപ്പോർട്ടർമാരും ഒട്ടുമിക്ക അവതാരകരും അവരുടെ പിഴവുകളുമായി എത്തി.

ഇന്ററ്റർടെയിന്മെന്റ് പരിപാടിയും കൃഷിഭൂമിയുമെല്ലാം ധിം തരികിട തോമിൽ വിഷയമായി. അങ്ങനെ അകംപുറവുമെത്തി. പക്ഷേ ആ കളി കാര്യമായി. അകംപുറത്തമ്മയെന്ന തരത്തിലായാണ് ശ്രീകലയുടെ പരിപാടിയെ ധിം തരികിട തോം കളിയാക്കിയത്. ഇതിനെതിരെ ശ്രീകല പരസ്യമായി നിലപാട് എടുത്തു. തന്റെ പരിപാടിയെ വിമർശിച്ച രീതിയെ ചോദ്യം ചെയ്തു. രാജി ഭീഷണി വരെ മുഴക്കിയതായാണ് സൂചന. ഇതോടെ മാനേജ്‌മെന്റ് പ്രതിസന്ധിയിലായി. ശ്രീകലയെ തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പുനഃസംപ്രേഷണത്തിൽ അകം പുറത്തമ്മയെ ഒഴിവാക്കി. പകരം ഇടയ്ക്ക് ഒരു പ്രൊമോ നൽകുകയും ചെയ്തു.

അങ്ങനെ ശ്രേയംസ് കുമർ കണ്ട് ഒ.കെ പറഞ്ഞ പരിപാടിയിലും മാറ്റം വേണ്ടി വന്നു. കടുത്ത അപമാനമാണ് തനിക്കെതിരെ ധിം തരികട തോമിൽ ഉണ്ടായതെന്ന നിലപാടിലാണ് ശ്രീകല. ഇതു തന്നെയാണ് ഒടുവിൽ അംഗീകരിക്കപ്പെട്ടതും.

ധിം തരികിട തോമിന്റെ എഡിറ്റ് ചെയ്ത വിവാദ എപ്പിസോഡ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP