Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രായത്തിന്റെ മര്യാദ പോലും കാണിക്കാതെ രജിത് കുമാറിനെ കയ്യേറ്റം ചെയ്ത് ടിക്ക് ടോക്ക് താരം ഫുക്രു; ബിഗ് ബോസ് ഷോയുടെ പ്രമോ വന്നതിന് പിന്നാലെ ഫുക്രുവിനെതിരെ ഉറഞ്ഞ് തുള്ളി സോഷ്യൽ മീഡിയയും; ബിഗ്‌ബോസ് ഷോയിൽ മനുഷ്യാവകാശ ലംഘനമെന്ന് കാട്ടി പരാതിയുമായി സംവിധായകൻ ആലപ്പി അഷറഫ്; രജിത് കുമാർ ഷോയിൽ നേരിടുന്നത് മനുഷ്യാവകാശ ധ്വംസനമെന്ന് പരാതി; താരത്തിനെ പിന്തുണച്ച് ഹരീഷ് കണാരനടക്കമുള്ള താരങ്ങൾ; ഫുക്രുവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

വേശഭരിതമായ നിമിഷങ്ങളാണ് ഇപ്പോൾ ബിഗ് ബോസ് നമുക്ക് സമ്മാനിക്കുന്നത്. ബിഗ് ബോസ് തുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ച താരമാണ് രജിത് കുമാർ. ബിഗ് ബോസിൽ എത്തും മുൻപ് തന്നെ വിവാദങ്ങളിൽ അദ്ദേഹം നിറഞ്ഞിട്ടുണ്ടെങ്കിലും ബിഗ് ബോസിൽ എത്തിയതോടെ അദ്ദേഹത്തോടുള്ള മതിപ്പ് ചില ആളുകൾക്ക് കൂടുകയായിരുന്നു. ഇപ്പോൾ രജിത് കുമാർ തരംഗമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ്‌ബോസ് എപ്പിസോഡ് സാക്ഷ്യം വഹിച്ചത് രജിത് കുമാറിന്റെ കുത്തിന് പിടിക്കുന്ന ഫുക്രുവിനെയാണ്.

പ്രായത്തിൽ മുതിർന്ന ഒരാളോട് അസഭ്യമായി പെരുമാറിയ ഹൗസിലെ ഏറ്റവും ഇയവനായ ഫുക്രുവിന്റെ നടപടി വിമർശനത്തിന് പാത്രമായിരിക്കുകയാണ്. അകാരണമായിട്ടാണ് പലരും രജിത് കുമാറിനെ ഷോയിൽ വേട്ടയാടുന്നത് എന്നാണ് ആരാധകരുടെ പരാതി. എന്നാൽ ബിഗ് ബോസ് സീസൺ ടുവിൽ കടുത്ത മനുഷ്യാവകാശലംഘനമെന്ന പരാതിയുമായി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്തെത്തിയിരിക്കുകയാണ്.

മത്സരാർത്ഥിയും കോളജ് അദ്ധ്യാപകനുമായ ഡോ.രജിത്കുമാറിന് നേരെ മനുഷ്യത്വരഹിത പെരുമാറ്റമാണെന്നും, കയ്യേറ്റം നടത്തുന്നുവെന്നും കാട്ടി മനുഷ്യാവകാശകമ്മീഷന് പരാതി നൽകിയതായും ആലപ്പി അഷ്റഫാണ്. മുതിർന്ന പൗരനും അദ്ധ്യാപകനുമായ രജിത്കുമാറിനോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന ബിഗ് ബോസ് ടു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും, കമ്മീഷൻ അടിയന്തരമായി എപ്പിസോഡുകൾ പരിശോധിച്ച് നിയമനടപടി സ്വീകരിക്കണമെന്നും ആലപ്പി അഷ്റഫ് കത്തിൽ ആവശ്യപ്പെടുന്നു.

കത്തിന്റെ ഉള്ളടക്കം അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആലപ്പി അഷ്റഫിന്റെ പരാതി:-

CHAIRMAN
Kerala State Human Rights Commission,
PMG Jn. Turbo Plus Tower,
Vikas Bhavan P.O,
TRIVANDRUM -33

Sub:

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന BIG BOSS 2 എന്ന പരിപാടിയിൽ Dr.RAJITH KUMAR എന്ന വ്യക്തിക്ക് നേരേ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ Human Rights Foundations State committee Member , AlleppeyAshraf നല്കുന്ന പരാതി.

Sir,

Asianet മലയാളം ചാനലിൽ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന ആകഏ ആഛടട 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയിൽ അതിലെ ഏറ്റവും മുതിർന്ന വ്യക്തി ഉൃ.ഞമഷശവേ സൗാമൃ എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണനപോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയേറ്റവും തീർച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തിൽ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിർപ്പ് സോഷ്യൽ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സർ.

ആദരണീയനായ ഒരു കോളേജ് അദ്ധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും,കള്ളൻ ,വൃത്തികെട്ടവൻ, മൈ...., മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സർ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്.
അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,ഇവിടെയിട്ട് തീർത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ.

സർ, ഇവിടെ ഒരു മുതിർന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ
ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് ആകഏ ആഛടട 2 ൽ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സർ, ഇത്തരം പരിപാടികൾ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നല്കാൻ മാത്രമേ ഉതകൂ, ആയതിനാൽ കമ്മീഷൻ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കൾ പരിശോധിച്ച്, മനുഷ്യവകാശ ലംലനം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ അപേക്ഷിക്കുന്നു.

Yours faithfully
Alleppey Ashraf.

അതേ സമയം നിരവധി സാധാരണ പ്രേക്ഷകരും, സിനിമാ സീരിയൽ താരങ്ങളുമാണ് രജിത്തിന് പിന്തുണയുമായി എത്തുന്നത്.സീരിയൽ നടൻ, വിഷ്ണു, മുൻ ബിഗ് ബോസ് താരങ്ങളായ ശ്രീനിഷ്, അർച്ചന സുശീലൻ, തുടങ്ങി നിരവധി താരങ്ങളും രജിത്തിന് ആശംസയും പിന്തുണയും അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.ഏറ്റവും ഒടുവിൽ രജിത്തിന് പിന്തുണ അറിയിച്ചു രംഗത്ത് വന്നിരിക്കുന്നത് ചലച്ചിത്ര നടൻ ഹരീഷ് കണാരൻ ആണ്. കാണുമ്പോൾ തന്നെ വിഷമം തോനുന്നു. ഒരു അദ്ധ്യാപകൻ എന്നത് പോട്ടെ, അദ്ദേഹത്തിന്റെ വയസിനെ എങ്കിലും മാനിക്കാമായിരുന്നു.ബാഡ് ഗെയിം. ശക്തമായ വിയോജിപ്പ് രേഖപെടുത്തുന്നു എന്നാണ് ഹരീഷ് കുറിക്കുന്നത്.വരാനിരിക്കുന്ന എപ്പിസോഡിൽ രജിത്തും ഫുക്രുവും തമ്മിലുള്ള വാക്കേറ്റത്തെയും കയ്യേറ്റത്തെയും ആണ് ഹരീഷ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ സൂചിപ്പിക്കുന്നത്.

രജത്കുമാറിനെ ടിക് ടോക് താരവും ബിഗ് ബോസ് മത്സരാർത്ഥിയുമായ ഫുക്രു കയ്യേറ്റം ചെയ്യുന്ന എപ്പിസോഡ് പ്രമോയ്ക്ക് പിന്നാലെയാണ് ആലപ്പി അഷ്റഫിന്റെ കത്ത്. വ്യാഴാഴ്ച സംപ്രേഷണം ചെയ്യുന്ന എപ്പിസോഡ് പ്രമോ, പ്രോഗ്രാമിന്റെ റേറ്റിങ് ഉയർത്താനുള്ള തന്ത്രമായും വിലയിരുത്തപ്പെടുന്നുണ്ട്.ഫസ്റ്റ് സീസണിന് ലഭിച്ച സ്വീകാര്യതയും പ്രേക്ഷകപിന്തുണയും രണ്ടാം സീസണിന് ലഭിക്കുന്നില്ലെന്നും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയുണ്ട്. കണ്ണ് രോഗം ബാധിച്ച് നാലിലേറെ മത്സരാർത്ഥികൾ ഷോയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയതും സീസൺ സെക്കൻഡിന് കനത്ത തിരിച്ചടിയായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP