Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മാധവിക്കുട്ടിയുമായി അവിഹിതമെന്ന് ഒരു അദ്ധ്യാപിക; ആനന്ദം നേരെയെഴുതാനറിയാത്ത ഒരു വിദ്യാർത്ഥിനി; തന്റെ കവിത ഇനി പഠിപ്പിക്കേണ്ടെന്നും അക്ഷരം ശരിക്കറിയാത്തവർ കവിത വായിക്കേണ്ടെന്നുമുള്ള കടുത്ത തീരുമാനത്തിലേക്ക് ബാലചന്ദ്രൻ ചുള്ളിക്കാട് എത്തിയതിന്റെ കാരണം അന്വേഷിച്ച് ചിത്രം വിചിത്രം

മാധവിക്കുട്ടിയുമായി അവിഹിതമെന്ന് ഒരു അദ്ധ്യാപിക; ആനന്ദം നേരെയെഴുതാനറിയാത്ത ഒരു വിദ്യാർത്ഥിനി; തന്റെ കവിത ഇനി പഠിപ്പിക്കേണ്ടെന്നും അക്ഷരം ശരിക്കറിയാത്തവർ കവിത വായിക്കേണ്ടെന്നുമുള്ള കടുത്ത തീരുമാനത്തിലേക്ക് ബാലചന്ദ്രൻ ചുള്ളിക്കാട് എത്തിയതിന്റെ കാരണം അന്വേഷിച്ച് ചിത്രം വിചിത്രം

മറുനാടൻ മലയാളി ഡസ്‌ക്

കൊച്ചി: എഴുത്തുകാരൻ എന്ന നിലയിൽ കേരള ജനതയോടോ, സർക്കാരിനോടോ ഒരുഔദാര്യവും പറ്റാത്ത കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. പുരസ്‌കാരങ്ങൾ അദ്ദേഹം സ്വീകരിക്കാറില്ല. എന്നാൽ, ഇന്നലെ അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ മാധ്യമ പ്രവർത്തകരെ മാത്രമല്ല എല്ലാവരെയും അമ്പരപ്പിച്ചു.എന്താണ് പൊടുന്നനെയുള്ള പ്രകോപനമെന്ന് പലരും അന്വേഷിച്ചു. അക്കൂട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ ആക്ഷേപ ഹാസ്യ പരിപാടിയായ ചിത്രം വിചിത്രവും ഒരന്വേഷണം നടത്തി.

സ്‌കൂളുകളിലോ സർവകലാശാലകളിലോ തന്റെ കവിത ഇനി പഠിപ്പിക്കാതിരിക്കാനുള്ള സൗമനസ്യം സർക്കാർ കാട്ടണമെന്നാണ് ചുള്ളിക്കാടിന്റെ ആവശ്യം. കോഴയോ, സ്വാധീനമോ ഉപയോഗിച്ച് അദ്ധ്യാപനത്തിൽ കയറിപ്പറ്റുന്ന ഒരുകൂട്ടം അദ്ധ്യാപകർ തന്റെ കവിതയെ ദുരുപയോഗിക്കുകയാണെന്നാണ് കവിയുടെ പരാതി. അത് ഇനി ദയവായി അനുവദിക്കരുത്. തനിക്കുണ്ടായ ചില അനുഭവങ്ങളാണ് കവിയെ ഇതുപറയാൻ പ്രേരിപ്പിച്ചത്. ചിത്രം വിചിത്രം നടത്തിയ അന്വേഷണം കണ്ടറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP