Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എനിക്ക് അമ്മ മലയാളത്തെ മറക്കാനാകില്ല; എപ്പോൾ നല്ല വേഷങ്ങൾ വന്നാലും തിരിച്ച് വരുമെന്നും മേഘ്‌ന; ചന്ദന മഴയിലെ അമൃത തമിഴിൽ ഇപ്പോഴും തിരക്കിലാണെങ്കിലും കാത്തിരിക്കുന്നത് മൂല്യമുള്ള മലയാളം കഥാപാത്രങ്ങൾക്കായി

'എനിക്ക് അമ്മ മലയാളത്തെ മറക്കാനാകില്ല; എപ്പോൾ നല്ല വേഷങ്ങൾ വന്നാലും തിരിച്ച് വരുമെന്നും മേഘ്‌ന; ചന്ദന മഴയിലെ അമൃത തമിഴിൽ ഇപ്പോഴും തിരക്കിലാണെങ്കിലും കാത്തിരിക്കുന്നത് മൂല്യമുള്ള മലയാളം കഥാപാത്രങ്ങൾക്കായി

മറുനാടൻ ഡെസ്‌ക്‌

മേഘ്‌നയെ മലയാളികൾക്ക് പരിചയം അമൃതയായാണ്. ചന്ദനമഴയിലെ അമൃത. മലയാളം സീരിയലുകളിൽ നിന്നും പിന്മാറി എങ്കിലും താരം ഇപ്പോഴും തമിഴിൽ തിരക്കിലാണ്. മലയാള മിനി സ്‌ക്രീൻ രംഗത്തേക്ക് മടങ്ങിവരവില്ലേ എന്ന ചോദ്യത്തിന് നല്ല വേഷങ്ങൾ വരട്ടെ എന്നാണ് മേഘ്‌ന പറയുന്നത്. എപ്പോൾ നല്ല വേഷങ്ങൾ വന്നാലും തിരിച്ചെത്തും എന്ന് സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വ്യക്തമാക്കിയത്.

'പിന്നെ മലയാളത്തിലേക്ക് വരാതിരിക്കുമോ? എപ്പോൾ നല്ല വേഷങ്ങൾ വന്നാലും ഞാൻ അത് സന്തോഷാതോടെ സ്വീകരിക്കും. ഏതുനാട്ടിൽ പോയി എന്ന് പറഞ്ഞാലും മലയാളികൾ ഒരിക്കലും മലയാളത്തെ മറക്കില്ല. അതേപോലെ തന്നെയാണ് ഞാനും. എനിക്ക് അമ്മ മലയാളത്തെ മറക്കാൻ ആകില്ല. എപ്പോൾ നല്ലൊരു വേഷം എന്നെ തേടി വന്നാലും ആ സമയം ഞാൻ അങ്ങെത്തും. എന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവാണ് ചന്ദനമഴ സമ്മാനിച്ചത്. എന്ന് കരുതി അത്ര സോഫ്റ്റ് ക്യാരക്ടർ മാത്രമേ എടുക്കൂ എന്നൊന്നും ഞാൻ പറയില്ല. ഏത് തരം റോളുകൾ വന്നാലും കഥാപത്രങ്ങളുടെ മൂല്യത്തിന് അനുസരിച്ച് ഞാൻ അത് സ്വീകരിക്കുക തന്നെ ചെയ്യും' - മേഘ്‌ന വ്യക്തമാക്കി.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കൃഷ്ണപക്ഷ കിളികൾ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിലേക്ക് താരം കടന്നത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്വാമി അയ്യപ്പ എന്ന പരമ്പരയിൽ നിന്നാണ് ടെലിവിഷൻ ലോകത്തിലേക്ക് മേഘ്‌ന പ്രവേശിച്ചത്. പിന്നീട് പത്തോളം മലയാള തമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ മേഘ്‌ന നൃത്തവേദികളിലും സജീവമായിരുന്നു.

മേഘ്‌നയുടെ അമ്മ നിമ്മി പഴയകാല സിനിമ നടി ആയിരുന്നു. മകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൂടെ നിന്നത് നിമ്മി ആയിരുന്നു. ചന്ദനമഴയിലെ അമൃത എന്ന കഥാപാത്രമാണ് മേഘ്‌നയെ പോപ്പുലറാക്കിയത്. വിജയ് ടിവിയിൽ പ്രേക്ഷേപണം ചെയ്തുവന്നിരുന്ന ദൈവം തന്ത വീട് എന്ന പരമ്പരയുടെ മലയാള പതിപ്പായിരുന്നു ചന്ദനമഴ. അതിൽ അമൃത എന്ന കഥാപത്രത്തെ അങ്ങേയറ്റം പെർഫെക്ഷനോടെ അവതരിപ്പിച്ചത് മേഘ്‌ന ആയിരുന്നു. ഇപ്പോൾ മേഘ്‌ന തമിഴിലെ പൊന്മകൾ വന്താൽ എന്ന സീരിയലിന്റെ തിരക്കുകളിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP