Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യോ ഞങ്ങളുടെ ചന്ദന മഴ തീർന്നേ; കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റിയവർക്ക് ഇനി ആശ്വസിക്കാം; 4 വർഷമായി തുടരുന്ന ചന്ദനമഴ സീരിയൽ ഇനിയില്ല; ഡിസംബർ 9 നു സീരിയലിന്റെ അവസാനത്തെ എപ്പിസോഡ്; ഇനിയൊരു പത്തുകൊല്ലം കൂടെ കൊണ്ട് പോകാമായിരുന്നെന്ന് സോഷ്യൽ മീഡിയ

അയ്യോ ഞങ്ങളുടെ ചന്ദന മഴ തീർന്നേ; കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റിയവർക്ക് ഇനി ആശ്വസിക്കാം; 4 വർഷമായി തുടരുന്ന ചന്ദനമഴ സീരിയൽ ഇനിയില്ല; ഡിസംബർ 9 നു സീരിയലിന്റെ അവസാനത്തെ എപ്പിസോഡ്; ഇനിയൊരു പത്തുകൊല്ലം കൂടെ കൊണ്ട് പോകാമായിരുന്നെന്ന് സോഷ്യൽ മീഡിയ

കൊച്ചി: അങ്ങനെ മലയാളി വീട്ടമ്മമാരെ കരയിച്ച ചന്ദന മഴയക്ക് അവസാനം. ഏഷ്യാനെറ്റിൽ കഴിഞ്ഞ നാല് വർഷമായി മലയാളികളുടെ സ്വീകരണ മുറികളിൽ ചന്ദന മഴ എത്താൻ തുടങ്ങിയിട്ട്. സിനിമ കുറച്ച് സീരിയലിന് കൂടുതൽ പ്രധാന്യം നൽകിയപ്പോഴും ചാനലിലെ റേറ്റിംഗിൽ പ്രധാന പങ്കു വഹിച്ച സീരിയലുകളിൽ ഒന്നാണ് 2014 ൽ ആരംഭിച്ച ചന്ദനമഴ.

ട്രോളന്മാരുടെ ഇഷ്ട വിഭവമായിരുന്നു ചന്ദനമഴ. സീരിയലിലെ നായികയായ മേഘ്‌ന വിൻസെന്റിനെ സീരിയലിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. സീരിയൽ സെറ്റിലെ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹ്യമായതോടെയാണ് നായികയെ ഒഴിവാക്കാൻ സീരിയലിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചതെന്നായിരുന്നു അന്ന് വാർത്തകൾ വന്നത്.

മാത്രമല്ല നായികയുടെ വിവാഹ പ്രമോ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മേഘനാ വിൻസെന്റിന്റെ വിവാഹ വീഡിയോയുടെ പ്രൊമോയെ അന്ന് കൊന്ന് കൊലവിളിച്ചിരുന്നു സോഷ്യൽ മീഡിയ.

ഡിസംബർ 9 നാണ് സീരിയലിന്റെ അവസാന എപ്പിസോഡ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ അമൃതയെ അവതരിപ്പിച്ച മേഘ്‌നയ്ക്കും ഊർമിളാദേവിയെ അവതരിപ്പിച്ച തമിഴ് നടിയും നർത്തകിയുമായ രൂപശ്രീയ്ക്കും ആരാധകർ ഏറെയാണ്.

അതേ സമയം സീരിയൽ അവസാനിക്കുന്നു എന്ന വാർത്തയും സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇനിയൊരു പത്തുകൊല്ലം കൂടെ കൊണ്ട് പോകാമായിരുന്നു തുടങ്ങിയ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP