തന്റെ പുതിയമുഖം ലോകത്തെ കാണിക്കാൻ ഭാഗ്യലക്ഷ്മി; ഹൗസിൽ നിന്നും വധുവിനെ കണ്ടെത്താൻ പറ്റുമോ എന്നു നോക്കാൻ മണിക്കുട്ടൻ; നോബി മാർക്കോസും കിടിലം ഫിറോസും മജ്‌സിയ ഭാനുവും ലക്ഷ്മി ജയനും അനൂപ് കൃഷ്ണനും അടക്കം 14 മത്സരാർത്ഥികളുമായി ബിഗ് ബോസ് സീസൺ 3 തുടങ്ങി; പുതിയ കോസ്റ്റിയൂമിൽ തിളങ്ങി മോഹൻലാൽ

മറുനാടൻ ഡെസ്‌ക്
ചെന്നൈ: ബിഗ്‌ബോസ് സീസൺ 3ന് ആവേശോജ്ജ്വലമായ തുക്കം. 14 മത്സരാാർത്ഥികളാണ് ഇക്കുറി ബിഗ് ബോസിലുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഇക്കുറി ഷോ നടത്തുന്നത്. ഭാഗ്യലക്ഷ്മി, നടന്മാരായ മണിക്കുട്ടൻ, അനൂപ് കൃഷ്ണൻ, നോബി മാർക്കോസ്, സായ് വിഷ്ണു ആർ തുടങ്ങിയവരും പ്രമുഖ വെയ്റ്റ്‌ലിഫ്റ്റർ മജ്‌സിയ ഭാനുവും ഇക്കുറി മത്സരാർത്ഥികളുടെ കൂട്ടത്തിലൂണ്ട്. ഗായികമാരായ ലക്ഷ്മി ജയൻ, ഋതുമന്ത്ര, ഡാൻസ് താരം റംസാൻ മുഹമ്മദ് എന്നിവരാണ് കളത്തിലുള്ളത്. കൂടാതെ യോഗാ പരിശീലക സന്ധ്യ മനോജ്, അഡോണി ടി ജോൺ, സൂര്യ മേനോൻ, ആർ ജെ കിടിലം ഫിറോസ്, ഡിംപൽ ഭായി എന്നിവരും മത്സര രംഗത്തുണ്ട്.
ബിഗ് ബോസ് സീസൺ 2 കൊറോണ കാരണം പാതി വഴിയിൽ നിർത്തി വെച്ചതിന്റെ നിരാശയിലായിരുന്നു പ്രേക്ഷകർ. എന്നാൽ കൃത്യം ഒരു വർഷത്തിനുള്ളിൽ പുതിയൊരു പതിപ്പുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. കഴിഞ്ഞ് രണ്ട് മാസത്തോളമായി വമ്പൻ പ്രൊമോഷൻ നൽകിയാണ് മലയാളം ബിഗ് ബോസിന്റെ പുതിയ സീസണ് ഫെബ്രുവരി പതിനാലിന് തുടക്കമായത്.
ഷോ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ മത്സരാർഥികളെ കുറിച്ചറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകർ. പല പ്രവചനങ്ങളും ഈ കാലയളവിൽ നടന്നിരുന്നു. ഒടുവിൽ കാത്തിരുന്ന താരങ്ങൾ ഓരോരുത്തരായി ബിഗ് ബോസ് വേദിയിലേക്ക് എത്തിയിരിക്കുകയാണ്. ഡാൻസും പാട്ടുമൊക്കെയായി വലിയൊരു ഇൻഡ്രോ തന്നെയാണ് എല്ലാവർക്കും കിട്ടിയത്. മത്സരാർത്ഥികളുടെ വിശദാംശങ്ങൾ ചുവടേ:
തന്റെ പുതിയമുഖം ലോകത്തെ കാണിക്കാൻ ഭാഗ്യലക്ഷ്മി
ബിഗ് ബോസ് സീസണിലെ മത്സരാർത്ഥികളുടെ പട്ടികയിൽ ആദ്യം മുതൽ ഉയർന്നു കേട്ട പേരുകളിലൊന്നാണ് ഭാഗ്യലക്ഷ്മി. ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയാണ് ഈ സീസണിലെ മറ്റൊരു മത്സരാർത്ഥി. ബിഗ് ബോസ് ഹൗസിലേക്ക് പതിനാലാമത്തെ മത്സരാർത്ഥിയായാണ് ഭാഗ്യലക്ഷ്മി കടന്നുവന്നത്. തന്നെകുറിച്ച് പൊതുസമൂഹം അറിയാത്ത കാര്യങ്ങൾ അറിയട്ടെ എന്നാണ് ഭാഗ്യലക്ഷ്മി മോഹൻലാലിനോടും പ്രേക്ഷകരോടുമായി പറഞ്ഞത്.
കോഴിക്കോട് സ്വദേശിയായ ഭാഗ്യലക്ഷ്മി നന്നേ ചെറുപ്പത്തിൽ തന്നെ ഡബ്ബിങ് മേഖലയിലേക്ക് എത്തിയ ആളാണ്. ബാലതാരങ്ങൾക്ക് ശബ്ദം നൽകിക്കൊണ്ട് പത്താം വയസിലാണ് അഭിനേതാക്കൾക്ക് ശബ്ദം നൽകിത്തുടങ്ങിയത്. 1977ൽ പുറത്തിറങ്ങിയ 'അപരാധി' എന്ന ചിത്രത്തിലെ വർക്ക് ശ്രദ്ധിക്കപ്പെട്ടെങ്കിലും ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആർട്ടിസ്റ്റിന് ബ്രേക്ക് നേടിക്കൊടുത്തത് ജയൻ നായകനായ പ്രശസ്ത ചിത്രം 'കോളിളക്ക'മാണ് (1981). സുമലതയ്ക്കുവേണ്ടിയാണ് ഭാഗ്യലക്ഷ്മി ഈ ചിത്രത്തിൽ ഡബ്ബ് ചെയ്തത്.
പിൽക്കാലത്ത് മേനക, നദിയ മൊയ്തു, ശോഭന, ഉർവ്വശി, നയൻതാര തുടങ്ങി മലയാളത്തിലെ മിക്ക ഒന്നാംനിര നടിമാരുടെയും ശബ്ദമായിമാറി ഭാഗ്യലക്ഷ്മി. 'മണിച്ചിത്രത്താഴി'ൽ ശോഭന അവതരിപ്പിച്ച 'ഗംഗ' എന്ന കഥാപാത്രത്തിന് പൂർണ്ണതയേകുന്നതിൽ ഭാഗ്യലക്ഷ്മിയുടെ ഡബ്ബിങ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെ അനേകം കഥാപാത്രങ്ങൾ. ഉള്ളടക്കം, എന്റെ സൂര്യപുത്രിക്ക്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി നിരവധി തവണ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ഭാഗ്യലക്ഷ്മിയെ തേടിയെത്തി. 'സ്വരഭേദങ്ങൾ' എന്ന ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. യുട്യൂബിലൂടെ തനിക്കെതിരെയടക്കം അശ്ലീല പരാമർശം നടത്തിയ വിജയ് പി നായർ എന്നയാളെ കൈയേറ്റം ചെയ്ത സംഭവവും തുടർന്നുണ്ടായ ചർച്ചകളുമാണ് ഭാഗ്യലക്ഷ്മിയെ സമീപകാലത്ത് പൊതുശ്രദ്ധയിലേക്ക് എത്തിച്ചത്.
ആടിപ്പാടി നോബി മർക്കോസ്
ആദ്യം മുതൽ നോബി മർക്കോസ് ബിഗ് ബോസിലേക്ക് ഉണ്ടാവുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒടുവിൽ ഈ സീസണിലെ ആദ്യ മത്സരാർഥിയായി നോബിയെ മോഹൻലാൽ പരിചയപ്പെടുത്തി. കിടിലൻ ഡാൻസുമായിട്ടാണ് നോബി എത്തിയത്. ഭാര്യയും വീട്ടുകാരുമെല്ലാം ചേർന്ന് ഇൻട്രോ കൊടുത്താണ് നോബിയെ ബിഗ് ബോസിലേക്ക് ക്ഷണിച്ചത്. അധികം എല്ലാവർക്കും കിട്ടാത്ത അവസരം തനിക്ക് ലഭിച്ചതിൽ സന്തോഷമാണെന്നാണ് നോബി പറയുന്നത്.
ഹൗസിൽ നിന്നും വധുവിനെ കണ്ടെത്താൻ പറ്റുമോ എന്നു നോക്കാൻ മണിക്കുട്ടൻ
സിനിമാ താരം മണിക്കുട്ടനും ഇക്കുറി ബിഗ്‌ബോസിലുണ്ട്. സിനിമയിൽ നേടിയ പ്രിയം ബിഗ് ബോസിലും മണിക്കുട്ടന് നേടാനാകുമോയെന്നാണ് അറിയാനാണ് കാത്തിരിക്കുന്നത്. തനിക്ക് വളരെ പരിചയമുള്ള ഒരാളെന്നായിരുന്നു മണിക്കുട്ടനെ സ്വാഗതം ചെയ്ത് മോഹൻലാൽ പറഞ്ഞത്. കോവിഡ് കാലത്തെ ഒരു സങ്കടമായിരുന്നു മണിക്കുട്ടന് പങ്കുവയ്ക്കാനുണ്ടായിരുന്നത്. റിനോജ് എന്ന സുഹൃത്താണ് മരിച്ചത്. താൻ ബിഗ് ബോസിൽ വരാൻ റിനോജ് വളരെ ആഗ്രഹിച്ചിരുന്നുവെന്നും മണിക്കുട്ടൻ പറഞ്ഞു.
മണിക്കുട്ടനെ കണ്ടപ്പോൾ മോഹൻലാൽ ആദ്യം വിശേഷങ്ങൾ ആരാഞ്ഞു. ഒരുപാട് കഥകളൊക്കെ കേൾക്കുന്നു. ജീവിതത്തിൽ ഒരു നായികയൊക്കെ വേണ്ടെ. അടുത്ത ബിഗ് ബോസിൽ കല്യാണം കഴിക്കുമോയെന്നൊക്കെ ഒരുപാട് ആൾക്കാർ ചോദിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. മണിക്കുട്ടന്റെ മറുപടിയും രസകരമായിരുന്നു. ഈ വർഷം കല്യാണം കഴിക്കണം എന്ന് ആലോചിക്കുന്നുണ്ട്, ബിഗ് ബോസ് വിചാരിക്കുന്നത് അതിനകത്ത് വച്ചാണ് കല്യാണം കഴിക്കുന്നത് എന്ന് വിചാരിച്ചാൽ ഞാൻ നോ പറയില്ല എന്നായിരുന്നു മറുപടി. ബിഗ് ബോസിനകത്തുവെച്ച് കല്യാണം കഴിച്ചാൽ ആർക്കും ഇൻവിറ്റേഷൻ കൊടുക്കണ്ടല്ലോയെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞു.
ഡിംപിൾ ഭാൽ
രണ്ടാമത്തെ മത്സരാർഥിയായി എത്തിയത് ഡിംപിൾ ഭാൽ ആയിരുന്നു. സൈക്കോളജിസ്റ്റും ഫാഷൻ സ്‌റ്റൈലിസ്റ്റുമായ ഡിംപിൾ തന്റെ ജീവിതത്തിലെ ചില ദുഃഖകരമായ ഓർമ്മകൾ പങ്കുവച്ചാണ് ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്. നോർത്ത് ഇന്ത്യൻ സ്വദേശിയായ പിതാവിന്റെയും കട്ടപ്പനക്കാരിയുടെയും മകളാണ്.
കിടിലം ഫിറോസ്
ആർജെയും സോഷ്യൽ വർക്കറുമായ കിടിലം ഫിറോസാണ് മൂന്നാമതായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. നാട്ടുകാരെല്ലാം ചേർന്നാണ് കിടിലം എന്ന പേര് ചാർത്തി തന്നതെന്ന കാര്യം കൂടി താരം പറയുന്നു. ഡാൻസ് കളിക്കണമെന്ന വലിയ ആഗ്രഹത്തോടെയാണ് താൻ ഷോ യിലേക്ക് എത്തിയതെന്ന് ഫിറോസ് പറയുന്നു.
പവറു കാണിക്കാൻ മസ്ജിയ ഭാനു
മലയാളക്കരയിലെ അറിയപ്പെടുന്ന മജ്‌സിയ ഭാനുവും ഇക്കുറി ബിഗ്‌ബോസിലുണ്ട്. മജിസിയ ഭാനുവാണ് അഞ്ചാമത്തെ മത്സരാർഥി. ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയും ബോഡി ബിൽഡറും പഞ്ചഗുസ്തി താരവുമൊക്കെയാണ് മജിസിയ ഭാനു. വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ്.
കേരളത്തിലെ ആദ്യ ഡിജെ ആയ സൂര്യ മേനോൻ
കേരളത്തിലെ ആദ്യ ഡിജെ ആയ സൂര്യ മേനോൻ ആണ് ബിഗ് ബോസിലെ മറ്റൊരു മത്സരാർഥി. കുടുംബത്തിലെ ഏകമകളാണ് താനെന്ന് സൂര്യ പറയുന്നു. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കാണ്ഡഹാർ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ മോഹൻലാലിനെ കണ്ടുപരിചയപ്പെട്ട അനുഭവവും സൂര്യ പങ്കുവെച്ചു. മോഹൻലാലിന്റെ ലാളിത്യത്തെ കുറിച്ചായിരുന്നു സൂര്യ പറഞ്ഞത്. ചാനലുകളിലും പ്രവർത്തിച്ചതായി സൂര്യ പറയുന്നു. അച്ഛനും അമ്മയും മാത്രമടങ്ങുന്ന സന്തുഷ്ട കുടുംബമാണ് തന്റേതെന്ന് സൂര്യ പറയുന്നു. സ്വന്തം വ്യക്തിത്വത്തിൽ വിശ്വസിക്കുന്ന പെൺകുട്ടിയാണ് താനെന്നും സൂര്യ പറയുന്നു. വലിയൊരു ആഗ്രഹവും സൂര്യ വെളിപ്പെടുത്തി. പ്രായമായവരെ സംരക്ഷിക്കാൻ ഒരു വീട് വേണമെന്നായിരുന്നു സൂര്യ പറഞ്ഞത്.
സീതാ കല്ല്യാണം താരം അനൂപ് കൃഷ്ണൻ
പുതുതലമുറ സീരിയൽ നടന്മാരിലെ ജനപ്രിയ താരമാണ് അനൂപ് കൃഷ്ണൻ. പാലക്കാട് പട്ടാമ്പി സ്വദേശിയായ അനൂപിനെ മലയാളികൾ കൂടുതലായി അറിയുന്നത് 'സീതാ കല്ല്യാണം' പരമ്പരയിലെ കല്ല്യാൺ എന്ന കഥാപാത്രമായാണ്. തന്മയത്വത്തോടെയുള്ള അഭിനയമാണ് അനൂപിനെ വേറിട്ടു നിർത്തുന്നത്. സീതാകല്ല്യാണത്തിലെ പ്രാധാന്യമുള്ള നായകവേഷം മനോഹരമാക്കിയ അനൂപ് ഇനി ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർഥിയായും എത്തുകയാണ്.
അഭിനയമോഹം കൊണ്ട് അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ആളാണ് അനൂപ്. പല താരങ്ങളും മിനിസ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്ക് എത്താറാണ് പതിവെങ്കിൽ അനൂപ് ആദ്യം സിനിമയിലാണ് അഭിനയിച്ചത്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പ്രെയ്‌സ് ദ ലോർഡ് എന്നീ ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീടാണ് 2018ൽ 'സീതാകല്യാണ'ത്തിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നത്. പട്ടാമ്പി മുതുതല സ്വദേശിയായ അനൂപിന് ഒരു സഹോദരിയുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അനൂപ് പലപ്പോഴും അതിലൂടെ ആരാധകരോട് സംവദിക്കാറുമുണ്ട്. അനൂപിന്റെ ഫോട്ടോഷൂട്ടുകളും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്.
പാട്ടുപാടി ലക്ഷ്മി ജയൻ
ഗായികയും വയലിസ്റ്റിനുമായ ലക്ഷ്മി ജയൻ കിടിലൻ പാട്ട് പാടി കൊണ്ടാണ് ബിഗ് ബോസിലേക്ക് എത്തിയത്. ഇത്തവണത്തെ ഇമോഷണൽ മത്സരാർഥി ലക്ഷ്മിയാണെന്ന് ഇൻട്രോയിലൂടെ കന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
സന്ധ്യ മനോജ്
യോഗ പരിശീലകയായ സന്ധ്യ മനോജ് ആണ് ബിഗ് ബോസ് ഹൗസിലേക്ക് പതിമൂന്നാമത്തെ മത്സരാർത്ഥിയായി കടന്നു വന്നത്. യോഗയും ക്ലാസിക്കൽ ഡാൻസും സമന്വയിപ്പിച്ച് കൊണ്ടുള്ള നൃത്തരൂപം പരിശീലിപ്പിക്കുന്ന സന്ധ്യ നോർത്ത് പറവൂർ സ്വദേശിനിയാണ്.
ഋതു മന്ത്ര
പാട്ടുകാരിയും വയലിനിസ്റ്റും മോഡലും മിസ് ഇന്ത്യ മത്സരാർത്ഥിയുമായ ഋതു മന്ത്ര കണ്ണൂർ സ്വദേശിനിയാണ്.
റംസാൻ മുഹമ്മദ്
ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധേയനായ ഡാൻസറാണ് റംസാൻ മുഹമ്മദ്.
അഡോണി ടി ജോൺ
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന അഡോണി ടി ജോൺ. മഹാരാജാസ് കോളേജിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ്.
ഓസ്‌ക്കാർ വേദിയിലെത്താൻ ആഗ്രഹിക്കുന്ന സായ് വിഷ്ണു
ബിഗ് ബോസ് മലയാളം സീസൺ 3ലേക്ക് എത്തുന്ന 'പുതുമുഖം' എന്നു വിളിക്കാവുന്ന മത്സരാർഥിയാണ് സായ് വിഷ്ണു. സിനിമാ നടൻ ആവുകയെന്നതാണ് സായ്‌യുടെ ആഗ്രഹം. ആ മേഖലയിൽ ഉയരങ്ങളിലെത്തണമെന്നും ഈ ചെറുപ്പക്കാരൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഏത് പ്രതികൂല സാഹചര്യത്തെയും വെല്ലുവിളിക്കാൻ തയ്യാറാണെന്നും സായ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
'സിനിമാനടൻ ആവണമെന്ന ആഗ്രഹത്തോടെയാവണം ഞാൻ ജനിച്ചത്. പണ്ട് ക്ലാസിൽ ടീച്ചർ ആരാവണമെന്ന് ചോദിക്കുമ്പോഴേ സിനിമാനടൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്. പരിശ്രമിച്ചിട്ടും ഇതുവരെ ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റിയിട്ടില്ല. ബിഗ് ബോസ് അതിലേക്കുള്ള ഒരു വാതിൽ തുറക്കുമെന്നാണ് പ്രതീക്ഷ', സായ് വിഷ്ണു പറയുന്നു. ഒരു അഭിനേതാവ് ആവുക എന്നതു മാത്രമല്ല സായ്‌യുടെ സ്വപ്നം ലോകപ്രശസ്തമായ കാൻ, ഓസ്‌കർ വേദികളിൽ എന്നെങ്കിലുമൊരിക്കൽ മികച്ച നടനുള്ള പുരസ്‌കാരം നേടുക എന്നതുകൂടിയാണ്. ഈ ആഗ്രഹങ്ങൾ കൈയിൽ പച്ച കുത്തിയിട്ടുമുണ്ട് ഈ കലാകാരൻ.
വീട് പരിചയപ്പെടുത്തി മോഹൻലാൽ
ബിഗ് ബോസ് വീടിനകത്തെ കാഴ്ചകൾ പരിചയപ്പെടുത്തിാണ് മോഹൻലാൽ ഷോയേലിക്ക് എത്തിയത്. 'വില്ലൻ ജയിച്ച കളിയായിരുന്നു കഴിഞ്ഞ ബിഗ് ബോസ്. ആ വില്ലനല്ല, ലോകത്തെ മുഴുവൻ തോൽപ്പിച്ച കോവിഡ് 19. ലോകത്തെ എല്ലാവരെയും വീട്ടിൽ അടച്ചിട്ട് കാലം ഒരു ബിഗ് ബോസ് കളിക്കുകയായിരുന്നു. ജീവിതം വച്ചുള്ള ഒന്നൊന്നര കളി. അതിൽ ഞാനും നിങ്ങളുമെല്ലാം മത്സരാർഥികൾ ആയിരുന്നു. ജീവിച്ചിരിക്കുക എന്നത് മാത്രമായിരുന്നു അതിലെ വിജയം', സീസൺ 3 ബിഗ് ബോസ് ഹൗസിലെ പ്രത്യേകതകളും മത്സരാർഥികളെയും പരിചയപ്പെടുത്തുകയാണ് മോഹൻലാലിന്റെ ആദ്യ കർത്തവ്യം.
കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുന്നത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ക്വാറന്റൈനിൽ കഴിഞ്ഞതിനു ശേഷമാണ് മത്സരാർഥികൾ ഇക്കുറി എത്തുന്നത്. ഇതായിരുന്നു മോഹൻലാലിന്റെ വാക്കുകൾ- 'നിങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിലും നവവത്സരപ്പിറവിയുടെ പുതുപ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നാമെല്ലാവരും. ഈ അവസരത്തിൽ നിങ്ങൾ കാത്തുകാത്തിരുന്ന ആ മനോഹര ദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പ്, ബിഗ് ബോസ് മലയാളം സീസൺ 3 ഉടനെത്തുന്നു നമ്മുടെ സ്വന്തം ഏഷ്യാനെറ്റിൽ. ഞാനുമുണ്ടാകും'.
ജനപ്രീതിയിൽ ഏറെ മുന്നിലായിരുന്നു ബിഗ് ബോസ് മലയാളം രണ്ടാം സീസൺ. നിരവധി നാടകീയ സംഭവ വികാസങ്ങൾക്ക് പ്രേക്ഷകർ സാക്ഷികളായ സീസൺ 2 ന്റെ അവസാന എപ്പിസോഡ് 2020 മാർച്ച് 20നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. പുറംലോകവുമായി ബന്ധമില്ലാത്ത ബിഗ് ബോസ് ഹൗസിൽ നേരിട്ടെത്തിയ മോഹൻലാൽ കോവിഡ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ഗുരുതര സാഹചര്യം മത്സരാർഥികളോട് നേരിട്ട് വിശദീകരിക്കുകയായിരുന്നു അവസാന എപ്പിസോഡിൽ.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴ ബ്ലൂഡയമണ്ട്സിന്റെ ആഘോഷവേദിയിൽ സ്വയം മറന്നുപാടുന്നതിനിടെ നെഞ്ചുവേദന; വേദിയിൽ കുഴഞ്ഞുവീണ് ഗായകൻ ഇടവ ബഷീർ മരിച്ചു; വിടവാങ്ങിയത് ഗാനമേള വേദികളുടെ രൂപഭാവങ്ങൾ മാറ്റിയ കലാകാരൻ; 'ആഴിത്തിരമാലകൾ' പോലെ സിനിമയിൽ സൂപ്പർ ഹിറ്റുകൾ
- ചോദ്യം ചെയ്യൽ 'നാടകം' പൊളിക്കാൻ പി സി ജോർജ്; 'ആരോഗ്യപ്രശ്നങ്ങൾ' ഫോർട്ട് പൊലീസിനെ അറിയിച്ചു; മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യം; തൃക്കാക്കരയിൽ ബിജെപിക്കായി പ്രചാരണത്തിന് എത്തും; രാവിലെ വെണ്ണല ക്ഷേത്രത്തിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും
- റിപ്പോർട്ടറുടെ തന്ത ഗവൺമെന്റ് സെക്രട്ടറിയാണോ? ; മുദ്രാവാക്യം വിവാദത്തിൽ പിതാവിന്റെ ചിത്രം പുറത്തുവിട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം; തോന്ന്യവാസം കാണിച്ചാൽ അത് ഏത് കേമൻ ആണെങ്കിലും പറയുമെന്നു മാധ്യമപ്രവർത്തകയും; സൈബർ ആക്രമണം ന്യൂസ് 18 റിപ്പോർട്ടർക്കെതിരെ
- 'ഡാ, അവരെ നനക്കല്ലേ; ഇനി പനിയൊക്കെ പിടിപ്പിച്ചാൽ വല്ല്യ പണിയാ; നിങ്ങൾ വാ..എന്റെ കുടയിലേക്ക് കേറി നിൽക്ക്'; മഴയത്ത് കുടക്കീഴിൽ ആ കുടുംബത്തെ ചേർത്തു നിർത്തി മമ്മൂക്ക; ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് ആരാധകർ
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെൻഷൻ; എംഎൽഎ പെൻഷനും എംപി പെൻഷനും ഒന്നിച്ച് വാങ്ങാനാവില്ല; മറ്റുപെൻഷനുകൾ വാങ്ങുന്നില്ലെന്ന് മുൻ എംപിമാർ എഴുതി നൽകണം; പാർലമെന്റ് സംയുക്ത സമിതിയുടെ ശുപാർശ പ്രകാരം വിജ്ഞാപനം ഇറക്കി
- സ്വർണാഭരണങ്ങൾക്ക് പകരം ഖുർആൻ മെഹറായി നൽകി കെ ടി ജലീലിന്റെ മകന്റെയും മകളുടെയും വിവാഹം; വേറിട്ട നികാഹിന് സാക്ഷിയായി മുഖ്യമന്ത്രി അടക്കം പ്രമുഖർ; ശ്രദ്ധേയമായി കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യവും
- ആശുപത്രിയിൽ വെച്ച് വനിതാ നഴ്സിനെ ആക്രമിച്ചു; വീഡിയോ വൈറലായി; സൗദി പൗരൻ അറസ്റ്റിൽ
- വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കാൻ അർഹനല്ല; ഒരു അശ്ലീല വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്നാണ് അദ്ദേഹം ചോദിച്ചത്; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പി.രാജീവ്
- പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് അസ്ക്കർ മുസാഫർ അടക്കം നാല് പേർ അറസ്റ്റിൽ; മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും; സംഘടനാ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പള്ളുരുത്തിയിൽ പ്രകടനം
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്‌കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'; ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യൽ മീഡിയയിൽ ചർച്ച
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍