Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീക്ക് എന്തിനാണ് ഇത്രയും അധികം സ്വാതന്ത്ര്യം; ഭർത്താവിനെ പ്രാണനായി കൊണ്ടു നടക്കുന്ന ആളാണ് ഞാൻ; 24 വയസുള്ള കൊച്ചു പെണ്ണാണ് നീ; കുലസ്ത്രീ ഡയലോഗ് വേണ്ടെന്ന് ജസ്ലയോട് വീണ നായർ; എന്റെ മതം എന്റെ രാജ്യവും ഭരണഘടനയുമാണെന്ന് വീണയക്ക് ഉരുളയ്ക്ക് ഉപ്പേരി മറുപടി നൽകി ജസ്ല മാടശ്ശേരിയും; ബിഗ്‌ബോസിൽ സംഘർഷമോ?  

മറുനാടൻ ഡെസ്‌ക്‌

മോഹൻലാൽ അവതാരകനായ ബിഗ്‌ബോസ് രണ്ടാം സീസൺ വിജയകരമായി മുന്നേറുകയാണ്. ഓരോ ദിവസത്തേയും എപ്പിസോഡ് പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാണുന്നത്. റേറ്റിൽ പിന്നോട്ട് പോയ ഷോയെ ഇപ്പോൾ ജനപ്രിയമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം എപ്പിസോഡ് പൂർത്തിയാകുമ്പോൾ വീണാ നായർ ചർച്ചകളിൽ നിറഞ്ഞ് നിന്നിരുന്നു. ഇന്നലെ ലക്ഷ്വറി ബഡ്ജറ്റിനുള്ള ടാസ്‌കിൽ നിന്ന് ലഭിച്ച തുക മോഷ്ടിച്ചും, തുടർന്ന് അതിൽ പതറിയുമാണ് വീണയെ കണ്ടത്. എന്നാൽ ഇന്ന് കുല സ്ത്രീ, പുരോഗമനവാദം വിഷയത്തിൽ ജസ്ലയുമായി തർക്കിക്കുന്ന വീണയുടെ വീഡിയോയാണ് ഇന്നത്തെ എപ്പിസോഡിൽ പുറത്ത് വന്നത്. കുലസ്ത്രീ..., പുരോഗമനവാദം എന്നീ ആശയങ്ങളുടെ ചർച്ചകൾക്കുമേലുള്ള സംഘർഷമാകും ഇന്നത്തെ എപ്പിസോഡിന്റെ പ്രധാന ആകർഷണമെന്ന് പ്രേക്ഷകർ കരുതുന്നത്. 

സ്ത്രീക്ക് എന്തിനാണ് ഇത്രയും അധികം സ്വാതന്ത്ര്യമെന്നും പുരോഗമനവാദം ഇത്തിരി ഓവറാണെന്നും പറഞ്ഞ് വീണ നായരും ആര്യയും പ്രദീപുമടക്കമുള്ളവർ നടത്തിയ ചർച്ചകളുടെ തുടർ ചലനങ്ങളാണ് ബിഗ് ബോസ് ഹൗസിനെ ഇന്ന് സജീവമാക്കുന്നത്.

ജസ്ലയുടെ കാഴ്ചപ്പാടുള്ള മൂന്ന് ലക്ഷം പേർ പോലും കേരളത്തിലെന്നാണ് വീണ തർക്കത്തിനിടെ പറയുന്നത്. കടുത്ത വാഗ്‌വാദത്തിലേക്ക് സംസാരം കടക്കുന്നതും ഇടയ്ക്ക് ജസ്ല ഇടറുന്നതും പ്രൊമോയിൽ കാണാം. എല്ലാം കഴിഞ്ഞ് കരയുന്ന വീണയെയാണ് പ്രൊമോയിൽ കാണാൻ സാധിക്കുന്നത്. പുതിയ എപ്പിസോഡിലേക്കുള്ള ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളാണ് ബിഗ് ബോസ് നൽകുന്നത്.

മറ്റൊരു വശത്ത് കയ്യാങ്കളിക്ക് മുതിർന്ന സുജോയ്ക്കും തർക്കത്തിലേർപ്പെട്ട രജിത് കുമാറിനും ബിഗ് ബോസ് മുന്നറിയിപ്പ് നൽകുന്നതും കാണാം. എന്തായിരിക്കും സംഭവത്തിൽ ബിഗ് ബോസ് എടുക്കുന്ന തീരുമാനമെന്നതും നിർണ്ണായകമാണ്. ജസ്ലയും രജിത് കുമാറും ദയയുമാകും കൂടുതൽ സ്‌പേസ് നേടുക എന്നു കരുതിയതിൽ നിന്ന് വ്യത്യസ്തമായി ബിഗ് ബോസ് ഹൗസിൽ മറ്റൊരു ആശയസംഘർഷത്തിന്റെ വാതിലുകളും തുറന്നു വരികയാണ് എന്നതാണ് പുതിയ പ്രത്യേകത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP