Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

നിങ്ങൾ ഇവിടെ കിടന്ന് പഠിച്ച പണി പതിനെട്ട് നോക്കിയിട്ട് ഒരു കാര്യവും ഇല്ല: ഒരു ഫോട്ടോ കൂടെ ചേർത്ത് വച്ചാൽ കൂടെ കൂട്ടാൻ പറ്റുമോ? സാറിന്റെ റേഞ്ച് എത്രയോ മുകളിൽ ആണ്; കവർ ഫോട്ടോ ഇട്ട് പുലിവാൽ പിടിച്ചു ദയ അശ്വതി; രജിത് ആർമിയുടെ പ്രതിഷേധം ശക്തമായപ്പോൾ പുതിയ പോസ്റ്റിട്ട് നൈസായി തലയൂരി!

നിങ്ങൾ ഇവിടെ കിടന്ന് പഠിച്ച പണി പതിനെട്ട് നോക്കിയിട്ട് ഒരു കാര്യവും ഇല്ല: ഒരു ഫോട്ടോ കൂടെ ചേർത്ത് വച്ചാൽ കൂടെ കൂട്ടാൻ പറ്റുമോ? സാറിന്റെ റേഞ്ച് എത്രയോ മുകളിൽ ആണ്; കവർ ഫോട്ടോ ഇട്ട് പുലിവാൽ പിടിച്ചു ദയ അശ്വതി; രജിത് ആർമിയുടെ പ്രതിഷേധം ശക്തമായപ്പോൾ പുതിയ പോസ്റ്റിട്ട് നൈസായി തലയൂരി!

മറുനാടൻ മലയാളി ബ്യൂറോ

ബിഗ് ബോസ് ഹൗസിൽ വൈൽഡ് കാർഡ് എൻട്രി വഴി പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതെ കടന്നുവന്ന മത്സരാർത്ഥിയായിരുന്നു ദയാ അശ്വതി. മത്സരാര്ഥിയായി എത്തുന്നത്. മുൻപ് ഫേസ് ബുക്ക് ലൈവുകളിൽ വിവാദ വിവഷയങ്ങളിൽ നിറഞ്ഞു നിന്ന താരവുംകൂടിയാണ് അശ്വതി. ബിഗ് ബോസ് ഹൗസിലേക്ക് എത്തുമ്പോൾ തന്നെ അവിടെയുള്ള പല മത്സരാത്ഥികളുമായി ഇവർക്ക് പരിചയം പോലും ഉണ്ടായിരുന്നു. ജസ്ല മാടശ്ശേരിയുമായി ഇവർക്ക് മുൻ പരിചയം ഉണ്ട്. കാരണം ലൈവ് വീഡിയോകളിലൂടെ ഇരുവരും വാക് പോരുകൾ സോഷ്യൽ മീഡിയയിലൂടെ പലവട്ടം നടത്തി വൈറൽ ആയിരുന്നു.

എന്നാൽ, ദയ ബിഗ് ബോസിലേക്ക് കടന്നു വന്നതുമുതൽ രജിത് കുമാറുമായി നല്ലൊരു ആത്മബന്ധം പുലർത്താൻ ശ്രമിച്ചിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. എന്നാൽ പിന്നീട് ഇവരുടെ സൗഹൃദം വഴി പിരിയുകയും ചെയ്തു. ദയയുമായുള്ള കൂട്ടുകെട്ട് തന്നെ സൽപ്പേരിന് കളങ്കം വരുത്തുമെന്ന് രജിത്കുമാർ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ദയയിൽ നിന്നും ഒരു അകൽച്ച പാലിക്കാൻ രജിത് കുമാർ പ്രത്യേക്ം ശ്രദ്ധിച്ചിരുന്നതും.

Stories you may Like

ബിഗ് ബോസിൽ പ്രേക്ഷകർ കണ്ടത്, ലൈവ് വീഡിയോകളിലൂടെ പ്രതികരിച്ച ആ ദയയെ ആയിരുന്നില്ല. മറിച്ചു എന്തിനും ഏതിനും കരയുന്ന ഒരു പാവത്താനെ ആയിരുന്നു. ആദ്യം വീടിനുള്ളിൽ ദയയോട് പൊരുത്തപ്പെടാൻ ആകാത്ത ജസ്ല അടക്കം ഉള്ളവർ ദയയ്ക് പിന്തുണ അറിയിച്ചു കൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു.

പല തവണ ഇക്കാര്യം രജിത്ത് തുറന്നുപറയുകയും ചെയ്തു. ഷോയുടെ ഇടയിൽ കണ്ണിന് അസുഖമായി ദയ പുറത്തു പോയി തിരിച്ചു വന്നതിനു ശേഷം ഇരുവരുടെയും ഇടയിൽ തീർത്തും സൗഹൃദം ഉണ്ടായിരുന്നില്ല. രജിത്ത് എന്നെ ഒഴിവാക്കുകയാണെന്ന് പലതവണ ദയ തുറന്നുപറയുകയും ചെയ്തിരുന്നു. ദയയെ ഒരു സഹോദരിയായി മാത്രമേ താൻ കാണുന്നുള്ളൂ എന്ന് രജിത്ത് പലതവണ ഷോയിൽ പറയുകയും ചെയ്തു. ദയയുടെ പെരുമാറ്റത്തെ മറ്റു മത്സരാർത്ഥികളും പലതവണ വിമർശിച്ചിരുന്നു. ഒടുവിൽ രജിത്ത് ഷോയിൽ നിന്നും പുറത്തു പോയപ്പോൾ രജിത്തിനെ അനുകരിച്ച് എന്നവണ്ണം ദയ ഒറ്റയ്ക്ക് മാറിയിരുന്ന് സംസാരിക്കുന്നത് പതിവാക്കി. എന്നെ ഒറ്റക്കാക്കി പോയല്ലേ എന്നുള്ള ചില ഡയലോഗുകളും കയ്യിൽ നിന്നും വന്നു. ഒറ്റക്കിരുന്നു കരയും പതിവാക്കി.

ഇപ്പോൾ ഷോ നിർത്തി പുറത്തുവന്നിരിക്കുകയാണ് മത്സരാർത്ഥികൾ. ഇതിനിടെ തനിക്കെതിരെ ഉണ്ടായ വിമർശനങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ട് ലൈവിൽ വരികയും പൊട്ടിക്കരയുകയും ചെയ്തു താരം. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ താരം രജിത്തിനോടുള്ള ആരാധന ഇപ്പോൾ പരസ്യമാക്കി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ കവർ ഫോട്ടോ ആയി രജിത്തിന്റെയും ദയയുടെയും പഴയകാല ചിത്രങ്ങൾ ചേർത്ത് വച്ചുകൊണ്ട് ഒരു ചിത്രം ദയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ അധികം വൈകാതെ രജിത് ആർമിയുടെ പ്രതിഷേധം കനത്തപ്പോൾ, കവർ പിക് ഡിലീറ്റടിച്ചു താരം മുങ്ങുകയും ചെയ്തു. മാത്രമല്ല ഈ ജന്മത്ത് എനിക്ക് വിവാഹം, ഭർത്താവ് എന്നത് ഒന്നേയുള്ളു അത് എന്റെ 16-വയസ്സിൽ നടന്നു 22 വയസ്സിൽ തീർന്നു ഓർമ്മിക്കാൻ ഈ ഓർമ്മ മതി. എനിക്ക് എന്റെ മക്കൾ ഉണ്ട് കട്ടക്ക്. എനിക്ക് മരിക്കും വരെ ഇത് മതിയെന്നും മറ്റൊരു പോസ്റ്റിലൂടെ ദയ പറയുന്നു.

ഷോയിൽ മുൻപും മത്സരാർത്ഥി ആയിരുന്നു പ്രദീപിനെയും ദയ ശക്തമായി പ്രതികരിച്ചിരുന്നു പ്രദീപിന് പുറത്ത് തന്നെ അറിയാം എന്നും ഇവിടെ വന്നപ്പോൾ കണ്ടഭാവം നടിക്കുന്നില്ല എന്നും, പ്രദീപുമായി ഒരു വർഷത്തെ സൗഹൃദം ഉണ്ടായിരുന്നുവെന്നും പ്രദീപ് വലിയ കുടുംബത്തിലെ ആയതിനാലും അറിയപ്പെടുന്ന നടൻ ആയതിനാലും പിന്നീട് പിന്മാറുകയായിരുന്നുവെന്നും ദയ ഷോയിൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP