Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഗ്‌ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ; 'എനർജൈസർ ഓഫ് ദി സീസൺ' പുരസ്‌കാരം ഡിംപൽ ഭാലിന്; 'ഗെയ്മർ ഓഫ് ദി സീസൺ' അനൂപ് കൃഷ്ണൻ; 'എന്റർടെയ്‌നർ ഓഫ് ദി സീസൺ' മണിക്കുട്ടൻ; 'പീസ്‌മേക്കർ ഓഫ് ദി സീസൺ' നോബി; പുരസ്‌കാരം പ്രഖ്യാപിച്ച് മോഹൻലാൽ

ബിഗ്‌ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ; 'എനർജൈസർ ഓഫ് ദി സീസൺ' പുരസ്‌കാരം ഡിംപൽ ഭാലിന്; 'ഗെയ്മർ ഓഫ് ദി സീസൺ' അനൂപ് കൃഷ്ണൻ; 'എന്റർടെയ്‌നർ ഓഫ് ദി സീസൺ' മണിക്കുട്ടൻ; 'പീസ്‌മേക്കർ ഓഫ് ദി സീസൺ' നോബി; പുരസ്‌കാരം പ്രഖ്യാപിച്ച് മോഹൻലാൽ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ബിഗ് ബോസ് സീസൺ മൂന്ന് ഗ്രാൻഡ് ഫിനാലെ വേദിയിൽ മത്സരാർത്ഥികൾക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ച് അവതാരകനായ മോഹൻലാൽ. അവസാന റൗണ്ടിൽ ഇടംപിടിച്ച എട്ട് മത്സരാർഥികളുടെ സ്ഥാനങ്ങൾ പ്രഖ്യാപിക്കുന്നതിനൊപ്പം മറ്റു ചില സമ്മാനങ്ങളാണ് പ്രഖ്യാപിക്കുന്നത്.

ഈ സീസണിൽ ഏറ്റവുമധികം ഊർജ്ജസ്വലത സൃഷ്ടിച്ച മത്സരാർഥിക്കുള്ള 'എനർജൈസർ ഓഫ് ദി സീസൺ' പുരസ്‌കാരം. ഡിംപൽ ഭാലിനാണ് ഈ പുരസ്‌കാരം. അതേപോലെ 'ഗെയ്മർ ഓഫ് ദി സീസൺ' പുരസ്‌കാരം അനൂപ് കൃഷ്ണനും 'എന്റർടെയ്‌നർ ഓഫ് ദി സീസൺ' മണിക്കുട്ടനും 'പീസ്‌മേക്കർ ഓഫ് ദി സീസൺ' നോബിക്കും ലഭിച്ചു.

അവസാന റൗണ്ടിൽ എത്തിയ എട്ട് പേർക്കൊപ്പം സീസൺ മൂന്നിലെ ഒരാളൊഴികെ മുഴുവൻ മത്സരാർഥികളും ഫിനാലെ വേദിയിൽ മോഹൻലാലിനൊപ്പം എത്തിയിട്ടുണ്ട്. ഭാഗ്യലക്ഷ്മി മാത്രമാണ് വ്യക്തിപരമായ കാരണത്താൽ വിട്ടുനിൽക്കുന്നത്. രണ്ട് മാസത്തിനുശേഷം വീണ്ടും ഒരുമിച്ച് കാണുന്നതിന്റെ ആവേശത്തിലാണ് മത്സരാർഥികൾ. അവസാന റൗണ്ടിലെത്തിയ എട്ടുപേരോടും വിശേഷങ്ങൾ ചോദിച്ചാണ് മോഹൻലാൽ ഷോ ആരംഭിച്ചത്.

പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ എട്ട് സ്ഥാനക്കാരെ വൈകാതെ പ്രഖ്യാപിക്കും. ഗ്രാൻഡ് ഫിനാലെ വേദിയിൽ മറ്റു കലാപരിപാടികളുമുണ്ട്. പ്രശസ്ത ചലച്ചിത്ര താരങ്ങളായ സൂരജ് വെഞ്ഞാറമൂട്, അനു സിത്താര, ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ, ടിനി ടോം, പാഷാണം ഷാജി, പ്രജോദ് കലാഭവൻ, ധർമ്മജൻ ബോൽഗാട്ടി, ഗ്രേസ് ആന്റണി, ആര്യ, വീണ നായർ എന്നിവർ പങ്കെടുക്കും.

കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ 100 ദിവസം എത്തുംമുൻപേ അവസാനിപ്പിക്കേണ്ടിവന്നിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3. തമിഴ്‌നാട്ടിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം 95-ാം ദിവസമായ മെയ് 19നാണ് ഷോ അവസാനിപ്പിച്ചത്.

എന്നാൽ കഴിഞ്ഞ തവണത്തേതുപോലെ ടൈറ്റിൽ വിജയി ഇല്ലാതെ പോകരുതെന്ന് അണിയറക്കാർ തീരുമാനിച്ചതിന്റെ ഫലമായി അവശേഷിച്ച എട്ട് മത്സരാർഥികൾക്കായി ഒരാഴ്ചത്തെ വോട്ടിങ് അനുവദിച്ചു. ഇതനുസരിച്ചുള്ള വോട്ടിങ് മെയ് 29ന് അവസാനിച്ചിരുന്നു. ഗ്രാൻഡ് ഫിനാലെ നടത്താനുള്ള സാഹചര്യത്തിനായി കാത്തിരിക്കുകയായിരുന്നു പിന്നീട് നിർമ്മാതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP