Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

സഹജീവിയുടെ കണ്ണിൽ മുളക് അരച്ച് തേച്ചതിലും അണ്ണൻ ഉയിർ എന്ന് കമന്റ് ചെയ്യാൻ ഉളുപ്പു മാത്രം പോര; ജീവിത കാലം മുഴുവൻ അവൻ അതിനുള്ളിൽ കിടക്കൂലല്ലോ; ബിഗ്‌ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ രജിത്ത് കുമാറിനെതിരെ പൊട്ടിത്തെറിച്ച് ജസ്ല മാടശ്ശേരി; രജിത്ത് കുമാറിന്റെ തിരോധാനം മലയാളികൾ അന്വേഷിക്കുമ്പോൾ രജിത്തിനെതിരെ പൊലീസ് കേസെന്നും പ്രചരണം; ബിഗ്‌ബോസിൽ അടിമുടി വിവാദം

മറുനാടൻ ഡെസ്‌ക്‌

റയാനുള്ളത് എപ്പോഴും ധൈര്യത്തോടെ പറയുന്ന ജസ്ല കൂടിയെത്തുന്നതോടെ ബിഗ് ബോസ് രണ്ടാം സീസൺ കൂടുതൽ ആവേശകരം ആയിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ, മത ജീവിതം വിട്ടു മത രഹിത ജീവിതത്തിലേക്ക് എത്തിയ ജസ്ല മതത്തിലേയും സമൂഹത്തേയും പുരുഷാധിപത്യത്തെ എതിർത്തുമാണ് ജസ്ല സമീപ കാലത്തു ശ്രദ്ധ നേടിയത്. എസ്സെൻസ് ഗ്ലോബൽ പോലെയുള്ള യുക്തിവാദി വേദികളിൽ ജെസ്ല നടത്തിയ പ്രസംഗങ്ങൾ ഏറെ ജന ശ്രദ്ധ നേടിയിരുന്നതാണ്,

യൂട്യൂബിൽ ഏകദെശം പത്തുലക്ഷത്തോളം ആളുകൾ ആണ് വീഡിയോ കണ്ടത്, തൊഴിലെടുക്കുന്ന സ്ത്രീകളെ അടച്ചു ആക്ഷേപിച്ച ഇസ്ലാമിക് പ്രഭാഷകൻ മുജാഹിത് ബാലുശേരിക്ക് എതിരെയും തന്നെ മോശമായി പരാമർശിച്ച ഫിറോസ് കുന്നുംപറമ്പിലിനു എതിരെയുമൊക്കെ ജസ്ല നടത്തിയ പ്രതികാരങ്ങൾ കൈയടി നേടിയിരുന്നു. അതിൽ ഫിറോസ് കുന്നുംപറമ്പിൽ വിഷയമാണ് ഏറെ ചർച്ചയായത് ജസ്ലയെ അധിക്ഷേപിച്ചതിന്റെ പേരിൽ ഫിറോസിന് മാപ്പു പറയേണ്ടിയും വന്നിരുന്നു. മതം ഉപേക്ഷിച്ചു വന്നയാൾ എന്ന് അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ജസ്ല പറഞ്ഞിരുന്നത്.

ബിഗ് ബോസ് മത്സരാർഥിയായിരുന്ന ജസ്ല മാടശ്ശേരി വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുയാണ് ഇപ്പോൾ. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം നടത്തിയ തുറന്നു പറച്ചിലുകൾക്കും,പിന്നാലെയാണ് രജിത് - രേഷ്മ വിഷയത്തിൽ ജസ്ല പ്രതികരിച്ചു രംഗത്തു വന്നത്. കഴിഞ്ഞദിവസം രജിത്തിനെതിരെ ഇട്ട പോസ്റ്റുകൾക്ക് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ജസ്ല പ്രതികരണവുമായി രംഗത്ത് വന്നത്.സഹജീവിയുടെ കണ്ണിൽ മുളക് അരച്ച് തേച്ചതിലും അണ്ണൻ ഉയിർ എന്ന് കമന്റ് ചെയ്യാൻ ഉളുപ്പു മാത്രം പോര.

ബസ്റ്റ് അദ്ധ്യാപഹയനും കുട്ട്യോളും എന്നായിരുന്നു ജസ്ലയുടെ പോസ്റ്റ്. ഇതിന് നിരവധി കമന്റുകൾ ഇട്ടുകൊണ്ടാണ് ആരാധകരും,രജിത് ഫാൻസും രംഗത്ത് വന്നത്.എന്റെ പൊന്നു മോളെ നീ പോന്നത് നന്നായി എന്ന ഒരാളുടെ കമന്റിന് ഇല്ലെങ്കിൽ ആ മുളക് എനിക്കാർന്ന്..എന്നാണ് ജസ്ല പറയുന്നത്. മാത്രമല്ല അതിലും വലുതല്ലേ നിന്നോട് ചെയ്തത്. നീ മറന്നാലും മറക്കില്ല അത് എന്ന മറ്റൊരാളുടെ കമന്റിന് അതിനുള്ളത് ഞാൻ നേരിട്ട് കൊടുത്തോളാം..ജീവിത കാലം മുഴുവൻ അവൻ അതിനുള്ളിൽ കിടക്കൂലല്ലോ എന്നാണ് ജസ്ല ചോദിക്കുന്നത്.

റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ മത്സരാർത്ഥി ഡോ. രജിത് കുമാറിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന രീതിയിൽ വാർത്തകളും എത്തിയിരിുന്നു.മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്ന് രജിത് കുമാറിനെ ബിഗ് ബോസിൽ നിന്ന് താൽക്കാലികമായി പുറത്താക്കിയിരുന്നു. എന്നാൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 324, സെക്ഷൻ 323, സെക്ഷൻ 325 എന്നിവ പ്രകാരം ഗുരുതര കുറ്റകൃത്യമാണ് രജിത്കുമാർ ചെയ്തതെന്നും ഷോ നടക്കുന്നത് ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ആയതിനാൽ ചെന്നൈ പൊലീസിന് സ്വമേധയാ കേസെടുക്കാനാകുമെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്‌കൂൾ ടാസ്‌ക് എന്ന പേരിൽ മത്സരാർത്ഥികളെ വിദ്യാർത്ഥികളായും അദ്ധ്യാപകരായും തരംതിരിച്ചുള്ള ഗെയിമിലായിരുന്നു സംഭവം. വിദ്യാർത്ഥിയായെത്തിയ ഡോ.രജിത്കുമാർ രേഷ്മയ്ക്ക് പിറന്നാൾ സമ്മാനം നൽകുന്നുവെന്ന പേരിൽ രണ്ട് കണ്ണിലും മുളക് തേക്കുകയായിരുന്നു. ഇതിന് പിന്നാലെ രേഷ്പമ കണ്ണിന് ചികിത്സ തേടി. ഇതോടു കൂടിയാണ് ബിഗ് ബോസിലെ ഏറ്റവും ആരാധക പിന്തുണയുള്ള രജിത് കുമാറിനെ താൽകാലികമായി പുറത്താക്കാൻ ബിഗ് ബോസ് തീരുമാനിച്ചത്. എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP