Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഡംബര ഹോട്ടലിൽ കമിതാക്കളായ രജിത് കുമാറും ജസ്ലയും; റൂം സർവീസുകാരിയായി ദയ അശ്വതിയും; ഹോട്ടൽ മെനുവിലെ ഇംഗ്ലീഷ് വായിക്കാനറിയില്ലെന്ന് ദയ പറഞ്ഞപ്പോൾ പരിതപിച്ച് പ്രേക്ഷകർ; ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിൽ ദയ അശ്വതി ജന്മശത്രു ജസ്ലയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്‌ബോസ് ഷോ വിജയകരമായി മുന്നേറുകയാണ്. ഷോ തുടങ്ങി ഒരുമാസം ആകാറാകുമ്പോൾ മൂന്ന് എലിമിനേനുകൾ ഷോയിൽ നേരിട്ട് കഴിഞ്ഞു. വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ ജെസ്ല മാടശ്ശേരിയും, ദയ അശ്വതിയുമാണ് ഇപ്പോൾ ബിഗ്‌ബോസിലെ മിന്നും താരങ്ങൾ. ഇവർ തമ്മിലുള്ള വാദപ്രതിവാദങ്ങളെല്ലാം ബിഗ്‌ബോസ് കാണികൾക്ക് സ്ഥിരം കാഴ്ചയാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം കൊമ്പ് കോർക്കുന്നവരുമാണ്. ബിഗ്‌ബോസ് വേദിയിൽ രജിത് കുമാറിന് പിന്നാലെ ജസ്ല ആർമിയും ശക്തമായിക്കഴിഞ്ഞു. ആദ്യദിവസങ്ങളിൽ ഇരുവരും തമ്മിൽ ഹൗസിലും തർക്കങ്ങളിലായിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം ജസ്ലയുടെ മുൻപിൽ പൊട്ടിക്കരയുകയായിരുന്നു ദയ.

ലക്ഷ്വറി ടാസ്‌ക്കിനിടെയാണ് സംഭവം നടന്നത്. ഒരു ആഡംബര ഹോട്ടലിൽ നടക്കുന്ന കാര്യങ്ങളാണ് ബിഗ് ബോസ് ടാസ്‌കായി നൽകിയത്. ബിഗ് ബോസ് വീട് ഒരു സ്റ്റാർ ഹോട്ടലായി മാറുകയായിരുന്നു. ആര്യയാണ് ഹോട്ടലിലെ മാനേജറായി എത്തിയത്. ഹോട്ടലിൽ എത്തിയ വിഐപി അതിഥികളാണ് രജിത് കുമാറും അദ്ദേഹത്തിന്റെ കാമുകി ജസ്ലയും. ഹോട്ടലിലെ റൂം സർവീസ് ജീവനക്കാരി ദയ ആയിരുന്നു. തങ്ങളുടെ വേഷങ്ങൾ എല്ലാവരും ഭംഗിയായി കൊണ്ടു പോകുന്നതിനിടയിലാണ് ജസ്ലയും ദയ അശ്വതിയും തമ്മിൽ പ്രശ്‌നമുണ്ടായത്.

ഹോട്ടൽ മെനു വായിക്കാൻ ജസ്ല ആവശ്യപ്പെട്ടത്തിന് തുടർന്ന് തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് ദയ പറഞ്ഞു. അതോടെ ജസ്ല ദേഷ്യപ്പെട്ടു. മാനേജരായ ആര്യ ഉടൻ വരികയും ചെയ്തു. ഇംഗ്ലീഷ് അറിയാത്തതു കൊണ്ടാണ്, താൻ വായിക്കാം എന്ന് ആര്യ പറയുകയും ചെയ്തു. പക്ഷേ ജസ്ല ദേഷ്യത്തിലായിരുന്നു. അതിനിടയിൽ ദയ കരയുകയായിരുന്നു. തനിക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയില്ലെന്നും താൻ ജോലിയിൽ നിന്ന് പിന്മാറാമെന്നും ദയ അശ്വതി ആര്യയോട് പറഞ്ഞു. പുറത്തുള്ള ദേഷ്യം ഇവിടെവെച്ച് തീർക്കാനാണ് ജസ്ല ശ്രമിക്കുന്നതെന്നാണ് ഈ സംഭവത്തെ കുറിച്ച് ദയ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP