Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

മോഹൻലാലിനായി മുടക്കുന്നത് ഭീമൻ തുക; മത്സരാത്ഥികൾക്ക് തുക വേറേയും; കോടികൾ ചെലവിട്ട് ബിഗ്‌ബോസ് സീസൺ രണ്ട് എത്തിയിട്ടും കാണാൻ ആളില്ല! ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിന്റെ ഒന്നാം നമ്പർ ഷോ വനമ്പാടി; രണ്ടാംസ്ഥാനം നീലക്കുയിലും; മൂന്നാം സ്ഥാനത്ത് കസ്തൂരിമാനും റേറ്റിങ്ങിൽ കുതിച്ച് തന്നെ; പ്രണയവും സംഘട്ടനവും ഒന്നുമില്ലാത്ത ബിഗ്‌ബോസ് ഷോ വേണ്ടെന്ന് പ്രേക്ഷകർ; ഗെയിം പ്ലാനിൽ പോലും മത്സരാർത്ഥികൾ പിന്നോട്ട്; ആകെ ആശ്രയം ഫുക്രുവും രജിത് കുമാറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്‌ബോസ് ഒന്നാംഭാഗം ഏറെ വിജയം നേടിയിരുന്നു. ബിഗ്‌ബോസ് ഒന്നാംഭാഗം ചരിത്ര വിജയം നേടിയപ്പോൾ മത്സാർത്ഥികളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റിന്റെ ചാനൽ റേറ്റിങ് കുത്തനെ കൂട്ടിയ പരിപാടിയായിരുന്നു ബിഗ്‌ബോസ് സീസൺ ഒന്ന്. സാബുമോനും പേളിയും ഫൈനലിലെത്തിയപ്പോൾ പ്രേക്ഷക വോട്ടിങ്ങിലൂടെയും മത്സരത്തിന്റെ അടിസ്ഥാനത്തിലും സാബുമോൻ വിജയിയായി.

ഇതേ പ്രതീക്ഷ നിലനിർത്തിയാണ് സീസൺ രണ്ടുമായി ഏഷ്യാനെറ്റ് എത്തിയത്. മത്സരാർത്ഥികൾ ആരൊക്കെ എന്നറിയാനുള്ള ആകാംക്ഷയ്ക്ക് ഒടുവിൽ ജനുവരി നാലിന് ഷോയിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ആര്യ. സുരേഷ്, ഫുക്രു, സോമദാസ, മഞ്ജു പത്രോസ് തുടങ്ങി നിരവധി പേർ മത്സരാർ്തഥികളായി എത്തി. ആദ്യ മത്സരാർഥിയായി വിളിച്ചത് രജനി ചാണ്ടിയെയായിരുന്നു. എന്നാൽ മത്സരം തുടങ്ങിയതിന് ശേഷം ആദ്യ എലിമിനേഷനിൽ ഇവർ പുറത്താകുകയും ചെയ്തു. ആർ.ജെ് രഘു ബിഗ് ബോസിലേക്ക് എത്തുന്നത്.

പാഷണം ഷാജി എന്ന പേരിൽ അറിയപ്പെടുന്ന സാജു നവേദയ ആരും കാണാത്ത മേക്കോവറിലാണ് വേദിയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ പുതുവർഷം തുണച്ച ഭാഗ്യം എന്ന് ആശ്വസിച്ച് ആര്യയും ബിഗ്‌ബോസ് വേദിയിലേക്ക് എത്തിയത്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ മഞ്ജു പത്രോസ് ബിഗ്‌ബോസിലെ മറ്റൊരു ശക്തയായ മത്സരാർത്ഥിയായി, സസ്യ ശാസ്ത്ര അദ്ധ്യാപകനായ ഡോ രജിത് കുമാർ ഗംഭീര മേക്കോവറിലായിരുന്നു.

രേഷ്മ രാജൻ, ടിക്ക് ടോക്ക് താരം ഫുക്രു, മോഡലാ അലക്‌സാൻഡ്രാ ഹാസ്യ നടിയായ തെസ്നി ഖാൻ , ഒപ്പം ബിഗ്‌ബോസ് സീസൺ രണ്ടിലെ രസികനായ പരീക്കുട്ടി, പ്രദീപ് ചന്ദ്രൻ തുടങ്ങിയവരും മത്സരാർത്ഥികളായി എത്തി. ഷോ തുടങ്ങി ആദ്യദിവസങ്ങൾ പ്രേക്ഷകർക്ക് ബോറഡി തോന്നിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങൾ വിരക്തി സമ്മാനിച്ചിരുന്നു.

അവതാരികയായ എലീന പടിക്കൽ, പരീക്കുട്ടി, രജിത് കുമാർ എന്നിവർ പരിപാടിയിലെ ബോറഡിയില്ലാത്ത താരങ്ങളായി മാറി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽപ്രേക്ഷകർ കണ്ടത് ബോറഡി സമ്മാനിക്കുന്ന ഗെയിം പ്ലാനുകളാണ്. കഴിഞ്ഞ തവണത്തെ പോലെ ശക്തരായ മത്സാർത്ഥികളുടെ അഭാവം ഷോയെ വേട്ടയാടുന്നെന്നാണ് പ്രധാനമ പരാതി ഉയർത്തിയിരുന്നത്. ഇത് പ്രേക്ഷകരിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഓഫ് ഇന്ത്യയുടെ (ബാർക്ക്) കഴിഞ്ഞ ആഴ്ചത്തെ ചാനൽ റേറ്റിങ്ങിൽ ചരിത്രത്തിലില്ലാത്ത വിധം ബിഗ്‌ബോസ് ഷോ താഴേക്ക് പോയിരിക്കുകയാണ്.

ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടികളുടെ റേറ്റിങ്ങിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത് വാനമ്പാടി സീരിയലാണ്. രണ്ടാം സ്ഥാനത്ത് നീലക്കുയിലും മൂന്നാാംസ്ഥാനത്ത് കസ്തൂരിമാനും നിലനിർത്തുന്നു. നാലാം സ്ഥാനം മൗനരാഗം എന്ന സീരിയൽ കയ്യടക്കിയപ്പോള് അഞ്ചാം സ്ഥാനം അലങ്കരിക്കുന്നത് കോമഡി സ്റ്റാർസ് സീസൺ രണ്ടാണ്.

കോടികൾ സ്വാഹ ഒന്നാം സ്ഥാനം വാനമ്പാടിക്ക്

ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിന്റെ അഞ്ച് പട്ടികയിൽ ഒരിടത്ത് പോലും ബിഗ്‌ബോസ് എത്താത്തതോടെ കോടികൾ ചിലവഴിച്ച് നടത്തുന്ന ഷോ ആദ്യആഴ്ചകളിൽ തന്നെ പാളിയ നിലയിലാണ്. ജനുവരി അഞ്ചിനാണ് പരിപാടി തുടങ്ങിയത് ജനുവരി പത്ത് വരയെുള്ള ബാർക്ക് റേറ്റിങ്ങിൽ ആദ്യവാരത്തിൽ ബിഗ്‌ബോസ് റേറ്റിങ്ങിൽ മുന്നിട്ട് നിന്നിട്ടില്ല. ഇതിനെനെതിരെ സോഷ്യൽ മീഡിയയും പ്രതികരണ എത്തിക്കഴിഞ്ഞു.കോടികൾ വാരിയെറിഞ്ഞാണ് എന്റെ മോൾ കമ്പനി ഏഷ്യാനെറ്റിൽ ബിഗ്‌ബോസ് ഷോയുമായി എത്തുന്നത്. മോഹൻലാലിനെ ആഴ്ചയിൽ എത്തിക്കുന്നതിന് തന്നെ ഭീമമായ തുകയാണ്. മത്സരാർത്ഥികൾക്ക് നിശ്ചയിച്ച തുക ഇതിന് പിന്നാലെ വേറെയും. ആദ്യ എലിമിനേഷനിൽ രാജിനി ചാണ്ടി പുറത്തായപ്പോൾ തന്നെ ബിഗ്‌ബോസ് മത്സാർത്ഥികളുടെ അവസ്ഥ പുറത്തുവന്നിരുന്നു. പലരും ഗെയിം എന്നതിനപ്പുറം കുടുംബ പ്രാരാബ്ധങ്ങൾ തീർക്കാൻ വേണ്ടിയാണ് ഷോയിലേക്ക് എത്തിയതെന്ന് സൂചന എത്തിയത്.

പലരും ഒരാഴ്ച കൂടി പിടിച്ചു നിൽക്കാൻ പാട് പെട്ട് കിട്ടിയ തുകയുമായി മടങ്ങാനാണ് ശ്രമിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പോലെ പ്രണയമോ, സംഘർഷങ്ങളോ ഒന്നും തന്നെ ഇതുവരെ ഷോയിലേ്ക്ക് എത്തിയില്ല, ആകെ ഷോയെ സ്വാധീനിച്ചത് ഡോ രജിത് കുനമാറിന്റെ കുറ്റവും കുറവും പറച്ചിലുകളാണ്. ചുരുത്തിൽ പറഞ്ഞാൽ ഷോയെ മുന്നോട്ട് കൊണ്ടുപോത് രജിത് കുമാർ ഫ്രുക്കു, പരീക്കുട്ടി എ്ന്നിവരാണെന്ന് വ്യക്തമാക്കാൻ കഴിയും. ടോപ്പ് ചാനൽപട്ടികയിൽ ഏഷ്യാനെറ്റ് നിലനിൽക്കുമ്പോൾ രണ്ടാം സ്ഥാനത്ത് ബാർക്ക് റേറ്റിങ്ങിൽ കുതിക്കുന്നത് ഫ്‌ളവേഴ്‌സ് ടീവിയാണ്, മൂന്നാം സ്ഥാനത്ത് മഴവിൽ മനോരമയും നാലാം സ്ഥാനത്ത് സീ കേരളവും, അഞ്ചാം സ്ഥാനത്ത് സൂര്യ ടീവിയും നിൽക്കുന്നു.

സോമദാസ് പുറത്തായി!

എലിമിനേഷൻ റൗണ്ടിൽ പലർക്കും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സോമദാസ് ഷോയിൽ നിന്ന് പുറത്തായ കാര്യവും വൈകാതെ എത്തി. ക്തസമ്മർദം കൂടിയതോടെ താരം പുറത്താകുമെന്നാണ് വിവരം ലഭിക്കുന്നത്. രണ്ടാം ഘട്ട എലിമിനേഷൻ പൂർത്തി ആയപ്പോൾ സോമദാസ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി!ബിഗ് ബോസ് വീട്ടിൽ കക്ഷി അത്ര സജീവമായി നിൽക്കുന്നില്ലെന്ന കണ്ടെത്തലാണ് താരത്തിന്റെ പേര് എലിമിനേഷനായി നോമിനേറ്റ് ചെയ്യപ്പെട്ടത്. അതേസമയം ആരോഗ്യപരമായ കാരണങ്ങൾ ആണ് താരം ഇപ്പോൾ പുറത്താകാൻ കാരണം ആയത്.

വെഡിങ് ആനിവേഴ്‌സറി സന്തോഷം മറ്റ് മത്സരാർത്ഥികളോട് പങ്ക് വയ്ക്കുകയും ശേഷം ഭാര്യ സുജിക്കായി വളരെ മനോഹരമായ റൊമാന്റിക് ഗാനവും സോമദാസ് പാടി നൽകിയിരുന്നു. ഇതിനുശേഷമാണ് സോമുവിനെ കൺഫെഷൻ റൂമിലേക്ക് ബിഗ് ബോസ് വിളിച്ചു വരുത്തിയത്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് ബിഗ് ബോസ് ഹൗസിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് സോമുവിനെ ചില പരിശോധനകൾക്ക് വിധേയനാക്കിയത്. പരിശോധനയ്ക്ക് ശേഷമാണ് താരത്തിന് രക്തസമ്മർദ്ദം കൂടുതൽ ആണെന്ന വിവരം ഡോക്ടർ അറിയിക്കുന്നത്. മെഡിക്കൽ ചെക്കപ്പിനായി പുറത്തേക്ക് വിട്ടതെന്നാണ് അറിയാൻ കഴിയുന്നത്.

എന്നാൽ എലിമിനേറ്റ് ചെയ്യപ്പെട്ടു എന്ന് ചാനൽ ഫൈനലൈസ് ചെയ്തിട്ടുണ്ട്.
കൺഫെഷൻ റൂമിൽ നിന്നും പുറത്തിറങ്ങിയ സോമു വിവരം മറ്റുള്ളവരെ അറിയിക്കുന്നു. ഇതിനുശേഷമാണ് വീണ്ടും ബിഗ് ബോസ് സോമുവിനെ വിളിക്കുന്നത്. രക്തസമ്മർദ്ദം, ഹൈപ്പർ ഗ്ലൈസീമിയ, പ്രമേഹം, കൊളസ്ട്രോൾ എന്നിവയിൽ അനിയന്ത്രതീതമായ വ്യതിയാനം കാണപെട്ടുവെന്നും, മികച്ച ചികിത്സ അനിവാര്യമെന്നും ബിഗ് ബോസ് സോമുവിനെ അറിയിക്കുന്നു.

ഷോയുടെ നിയമവും , രീതിയും നിങ്ങളെ ആരോഗ്യപരമായി ബാധിക്കുമെന്നും, പെട്ടെന്ന് ചികിത്സ ആവശ്യമാണ് പുറത്തുപോകുന്നതാണ് ഉചിതമെന്നും വ്യക്തമാക്കുന്നു. ബിഗ്ബോസിന്റെ നിർദ്ദേശപ്രകാരമാണ് സോമു വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP