Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ഹൗസിൽ ചുള്ളന്മാരില്ലെന്ന ജസ്ലയുടെ പരിഭവത്തിന് പരിഹാരം കണ്ട് ബിഗ്‌ബോസ്; മസിൽമാൻ പവനും ആർ.ജെ സൂരജും വന്നതോടെ ബിഗ്‌ബോസ് കളികൾ ചൂട് പിടിക്കുന്നു; സുജോയുടെ കസിൻ ബ്രദറിന്റെ എൻട്രി വഴിത്തിരിവിലേക്ക്; സഹോദരനായ മസിൽമാൻ സുജോയ്ക്ക് വെല്ലുവിളിയാകുമ്പോൾ ആദ്യ അടി ബൂസ്റ്റിന്റെ പേരിൽ; ഒരു വീട്ടിലെ രണ്ട് ആർ.ജെ. കളുടെ കടന്ന് വരവ് രംഗം കലുഷിതം; സുജോയോട് പ്രണയവിവശയായി അലക്‌സാൻട്രയും; ബിഗ്‌ബോസിൽ ട്വിസ്റ്റുകളുടെ തള്ളിക്കയറ്റം!

ഹൗസിൽ ചുള്ളന്മാരില്ലെന്ന ജസ്ലയുടെ പരിഭവത്തിന് പരിഹാരം കണ്ട് ബിഗ്‌ബോസ്;  മസിൽമാൻ പവനും ആർ.ജെ സൂരജും വന്നതോടെ ബിഗ്‌ബോസ് കളികൾ ചൂട് പിടിക്കുന്നു;  സുജോയുടെ കസിൻ ബ്രദറിന്റെ എൻട്രി വഴിത്തിരിവിലേക്ക്;  സഹോദരനായ മസിൽമാൻ സുജോയ്ക്ക് വെല്ലുവിളിയാകുമ്പോൾ ആദ്യ അടി ബൂസ്റ്റിന്റെ പേരിൽ; ഒരു വീട്ടിലെ രണ്ട് ആർ.ജെ. കളുടെ കടന്ന് വരവ് രംഗം കലുഷിതം; സുജോയോട് പ്രണയവിവശയായി അലക്‌സാൻട്രയും; ബിഗ്‌ബോസിൽ ട്വിസ്റ്റുകളുടെ തള്ളിക്കയറ്റം!

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ബിഗ്ബോസ് അംഗങ്ങളുടെ നെഞ്ചിടിപ്പ് കൂടുന്ന അവസരമാണ് എലിമിനേഷൻ ഓരോ ആഴ്ചയും എലിമിനേഷനുകൾ ഉണ്ടാകും. ഈ വാരം ആറുപേരാണ് എലിമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ആര്യ, പ്രദീപ് ചന്ദ്രൻ, രഘു, രജിത്, തെസ്നി, വീണ നായർ തുടങ്ങിയവർ ആയിരുന്നു ഇവർ. ഈ വാരം തെസ്നി ഖാനാണ് പുറത്തുപോയത്. വികാരനിർഭരമായ യാത്രയയപ്പാണ് തെസ്നിക്ക് മറ്റുള്ളവർ നൽകിയത്.

അതേസമയം ഞായറാഴ്ചയ്ക്ക് വിപരീതമായി ശനിയാഴ്ച നടന്ന അപ്രതീക്ഷിത എലിമിനേഷൻ എല്ലാവരെയും ഞെട്ടിച്ചിരുന്നു. തെസ്‌നിഖാനാണ് അപ്രതീക്ഷിതമായി കഴിഞ്ഞ എപ്പിസോഡിൽ അപ്രതീക്ഷിതമായി പുറത്തായത്. തുടക്കം മുതൽ തണുപ്പൻ മത്സരാർത്ഥി ആയിരുന്നു തെസ്നി ഖാൻ. ഒന്നിൽ അധികം തവണ എലിമിനേഷനുള്ള നോമിനേഷൻ പട്ടികയിൽ ഇടവും നേടിയിരുന്നു. നോമിനേഷനിൽ ഇടം പിടിച്ചുവെന്ന് മനസിലായപ്പോൾ മുതലാണ് കുറച്ചെങ്കിലും ഷോയിൽ ആക്റ്റീവ് ആകണം എന്ന നിലയിലേക്ക് തെസ്നി മാറിയത്. എന്നാൽ താൻ പ്രതീക്ഷിച്ച പോലൊരു പെർഫോമൻസ് ഷോയിൽ കാഴ്ച വയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല എന്നതായിരുന്നു വാസ്തവം.

ഇക്കുറിയും പതിവുപോലെ നാടകീയമായിട്ടാണ് മോഹൻലാൽ തെസ്നിയെ പുറത്താക്കിയത്. തെസ്നിയെ പറ്റിയുള്ള അഭിപ്രായം എല്ലാവരോടും ചോദിച്ചപ്പോൾ തെസ്നി പാവവും ശുദ്ധയും ആണെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ അത്തരത്തിൽ ഉള്ള ആളുകൾക്ക് പറ്റിയ സ്ഥലമാണോ ബിഗ് ബോസ് എന്ന മറുചോദ്യമാണ് മോഹൻലാൽ തിരിച്ചു ചോദിക്കുന്നത്. ഇത് ഒരു ഗെയിം ആണ് എന്നും തെസ്നിയോട് ബാഗും സാധനങ്ങളും എടുത്ത് പുറത്തേക്ക് വരാനായും ആവശ്യപ്പെടുന്നു. ഇത് നിങ്ങൾ പ്രേക്ഷകരുടെ തീരുമാനം ആണെന്നും, ഇനിയും ആളുകൾ പോകാം വരാം എന്നും മോഹൻലാൽ വ്യക്തമാക്കി.

മറ്റുള്ളവർ അമ്പരന്നപ്പോൾ തെസ്നി ഖാൻ സമചിത്തതയോടെയാണ് താൻ ബിഗ് ബോസിൽ നിന്ന് പുറത്തായ വിവരം ഉൾക്കൊണ്ടത്. എന്തായാലും പോകണ്ടേ, എല്ലാവരെയും കണ്ടുകൊണ്ട് പോകുന്നതല്ലേ ഏറ്റവും ഭാഗ്യമെന്നാണ് ബിഗ് ബോസ് കുടുംബാഗങ്ങളോട് തെസ്നി പറഞ്ഞത്. 'നന്നായി ഗെയിം കളിക്ക് എല്ലാരും. എനിക്ക് സന്തോഷമായി എന്നായിരുന്നു തെസ്‌നിയുടെ മറുപടി. എലിമിനേഷനിൽ വിറങ്ങലിച്ച് നിന്നതിന് പിന്നാലെയാണ് ആർ.ജെ സൂരജും പവനും വൈൽഡ് കാർഡ് എൻട്രിയിലേക്ക് കടന്നെത്തിയത്. പവനും ആർ കെ സൂരജുമായിരുന്നു ഇന്നലെ ബിഗ് ബോസിലെത്തിയ രണ്ട് പേർ. അതിൽ പവനേക്കാൾ ബിഗ് ബോസ് കുടുംബാംഗങ്ങൾക്ക് ഏറ്റവും കൂടുതൽ അറിയേണ്ടിയിരുന്നതും പവനെ കുറിച്ചായിരുന്നു.29 കാരനായ പവൻ, 2019 മിസ്റ്റർ കേരള ഫസ്റ്റ് റണ്ണറപ്പാണ്. മോഡലാണ്. അങ്ങനെ പറഞ്ഞ് വരുമ്പോൾ പവൻ ഒരു സകലകലാവല്ലഭൻ.

ഇതോടെ ജസ്ല മാടശ്ശേരിയുടെ പരാതി മാറിക്കിട്ടിയെന്നാണ് ഒരുകൂട്ടർ പറയുന്നത്. ഇൻസ്റ്റാഗ്രാമാണ് പവന്റെ തട്ടകം. ഫിറ്റ്നസ് ആണ് പവൻ ജിനോ തോമസിന്റെ ഹൈലൈറ്റ്. പവന്റെ വരവോടെ പെട്ടത് സുജോയാണ്. പവന്റെ ആരാണ് സുജോ ?കുട്ടിക്കാലത്ത് പവനെ എടുത്തോണ്ട് നടന്നിട്ടുണ്ടെന്ന് സുജോ. അതായത്, 'ഈ കൈകളിൽ കിടന്നാണ് പവൻ വളർന്നത്' എന്ന ലൈൻ.ഒന്നൂടെ തെളിച്ച് പറഞ്ഞാൽ സുജോയുടെ അമ്മൂമ്മയുടെ അനിയത്തിയുടെ മകനാണ് പവൻ. അതായത് കസിൻ ബ്രദർ.

മസിൽമാൻ തകർത്ത ദാമ്പത്യം പോലെ സുജോയുടെ അവസ്ഥ

പുതിയ മത്സരാർഥി തനിക്ക് ഭീഷണിയാകുമോ എന്നാണ് സുജോയുടെ ഭയം. പുത്തൻ ഹിമാലയൻ ബൈക്കിൽ വീട്ടിനുള്ളിലേയ്ക്ക് കുതിച്ചെത്തിയ പവൻ ജിനോ തോമസിനെക്കുറിച്ചുള്ള ചർച്ചകളിലാണ് വീട്ടുകാരെല്ലാം. ജിനോ ഒരു മുൻകോപിയാണെന്നാണ് സ്വയം വിശേഷിപ്പിച്ചത്. ഇതേ അഭിപ്രായം എലീനയും മഞ്ജു പത്രോസും പങ്കുവെച്ചു. എന്നാൽ സുജോയുടെ ഭയം വേറെ ലെവലാണ്. സുജോയും പവനും ബോഡി ബിൽഡർമാരും മോഡലുകളുമാണ്. ഇരുവർക്കും മുൻപേ തമ്മിൽ അറിയുകയും ചെയ്യാം.

പവന്റെ വരവ് തനിക്ക് ഭീഷണിയാകുമെന്ന ഭയം സുജോ രഘുവിനോടാണ് പങ്കുവെയ്ക്കുന്നത്. ജിനോയുടെ വരവിന് കുറച്ചധികം ഹൈപ്പ് കൊടുത്തോയെന്ന സംശയവും സുജോയ്ക്കുണ്ട്. ഇരുവരും ബന്ധുക്കളാണെന്ന് വെളിപ്പെടുത്തുന്ന സുജോ പവനെ താൻ ചെറുപ്പത്തിൽ എടുത്തു കൊണ്ടു നടന്ന കഥയും രഘുവിനോട് പങ്കുവെക്കുന്നുണ്ട്.

സുജോയെ കെട്ടിപ്പിടിച്ചു കൊണ്ടു തന്നെ വീട്ടിലേയ്ക്ക് രംഗപ്രവശേം ചെയ്ത പവൻ തനിക്ക് സുജോയെ മുൻപരിചയമുണ്ടെന്ന് ആരോടും വെളിപ്പെടുത്തിയിട്ടില്ല. വൈൽഡ് കാർഡ് എൻട്രിയിൽ ബിഗ് ബോസ് വീട്ടിലെത്തിയ പവന് സുജോ മത്സരരംഗത്തുള്ള കാര്യം അറിയാമെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധത്തെപ്പറ്റി പവൻ തന്റെ ആമുഖസംഭാഷണത്തിലടക്കം പരാമർശിച്ചിട്ടില്ലെന്നത് ദുരൂഹമാണ്.

എന്തായാലും പവന്റെ വരവ് സുജോയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. താനും മുൻപ് മോഡലിങിൽ ഒരു അവസരത്തിനായി ഏറെ അലഞ്ഞിട്ടുണ്ടെന്നും ഇത്തരം കദനകഥകൾ ബിഗ് ബോസിൽ ഒരു തന്ത്രമാക്കാമെന്നും പലരും തന്നോട് ഉപദേശിച്ചിരുന്നുവെന്ന് സുജോ പറഞ്ഞു. പക്ഷെ ഇത്തരം കദനകഥകൾ പറഞ്ഞു നേടുന്ന വോട്ട് വേണ്ടെന്ന നിലപാടിലാണ് സുജോ. എന്നാൽ ഹിന്ദി ബിഗ് ബോസ് കണ്ടു പരിചയമുള്ള പവൻ തനിക്ക് യാതൊരു സ്ട്രാറ്റജിയുമില്ലെന്നും ഇവിടത്തെ സാഹചര്യം നോക്കി തന്റേതായ കളി പുറത്തെടുക്കുമെന്നുമാണ് പറയുന്നത്. ഒരേ മേഖലയിൽ നിന്നു വരുന്ന ഇരുവരും തമ്മിലുള്ള മത്സരത്തിനായിരിക്കും വരും ദിവസങ്ങളിൽ ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുക.

രഘുവിന് ഭീഷണിയായി മാറ്റൊരു ജോക്കി

രഘുവിനെ കൂടാതെ മറ്റൊരു റേഡിയോ ജോക്കി കൂടി കളത്തിലിറങ്ങിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സുപരിചിതനായ ആർജെ സൂരജ് ആണ് വീട്ടിലെത്തിയ പുതിയ മത്സരാർഥി. രഘു വീടിനുള്ളിൽ ഉണ്ടാക്കിയെടുത്ത ഫാൻ പവർ തട്ടിയെടുക്കാൻ കെൽപ്പുള്ളയാളാണോ പുതിയ താരം എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

അതേസമയം ഇരുവർക്കുമിടയിൽ ബിഗ് ബോസ് വീടിന് പുറത്തുതന്നെ ശക്തമായ ഒരു സുഹൃദ്ബന്ധം ഉണ്ടെന്ന് ആദ്യദിനത്തിൽ തന്നെ വ്യക്തമാകുകയാണ്. വൈൽഡ് കാർഡിൽ എത്തിയ മത്സരാർത്ഥി ആരെന്നറിഞ്ഞ് സഹതാരങ്ങളെല്ലാം ആവേശം കൊണ്ടപ്പോൾ രഘു ഏറ്റവും പിന്നിലായി ചെറിയൊരു ചിരിയോടെ നിന്നു. എന്നാൽ രഘുവിനരികിലേക്ക് 'മൊതലാളീ ചങ്ക ചക ചക' എന്ന് വിളിച്ചുകൊണ്ട് ഓടിയടുക്കുകയാണ് സൂരജ്. ഇതോടെ ഇരുവർക്കുമിടയിൽ പൂർവ്വകാല സുഹൃദ്ബന്ധമാണ് വെളിപ്പെട്ടത്. ഇനി രണ്ട് ആർജെ സുഹൃത്തുക്കൾ ചേർന്നുള്ള തന്ത്രങ്ങൾക്കാണോ ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കേണ്ടതെന്ന് കാത്തിരുന്ന് കാണണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP