Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

ചെങ്കണ്ണ് അകറ്റിയ പ്രണയിതാക്കളെ വീണ്ടും ഹൗസിലെത്തിച്ച് മോഹൻലാൽ; സുജോയും അലക്‌സാൻട്രയും നിറഞ്ഞ സന്തോഷത്തിൽ; രണ്ടാഴ്ച തങ്ങൾ കഴിച്ചുകൂട്ടിയത് എങ്ങനെയെന്ന് നിശ്ചയമില്ലെന്ന് സുജോ; പുറത്തേ കാഴ്ചകളേക്കാൾ ഇഷ്ടം ബിഗ്‌ബോസ് ഹൗസിലെ നിമിഷങ്ങളെന്ന് അലക്‌സാൻട്ര; അമൃത സുരേഷിനേയും അഭിരാമിയേയും അപ്രതീക്ഷിത അതിഥികളായി എത്തിച്ച് സർപ്രൈസ് ഒരുക്കി ലാലേട്ടൻ; ഇനി ബിഗ്‌ബോസ് വീട്ടിൽ അമൃതം ഗമയ!

മറുനാടൻ ഡെസ്‌ക്‌

ബിഗ്ബോസ് സീസൺ രണ്ട ആരംഭിച്ചിട്ട് ആരംഭിച്ചിട്ട് അമ്പത് ദിവസം പിന്നിട്ടപ്പോൾ നിരവധി സർപ്രൈസുകളാണ് ഇന്നലെ മത്സരാർഥികൾക്കായി ബിഗ്ബോസ് ഒരുക്കിയത്. അമ്പതാം ദിവസം ആഘോഷിക്കാൻ ഒരു കേക്കും ബിഗ്ബോസ് ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ രണ്ടുപേരും വീട്ടിൽ നിന്നും കണ്ണുരോഗത്തെതുടർന്ന് പുറത്തുപോയ 3 പേരും മത്സരത്തിലേക്ക് എത്തിയത്. രഘു, സുജോ, അലക്സാന്ദ്ര എന്നിവരാണ് മത്സരത്തിലേക്ക് തിരികെ എത്തിയിരിക്കുന്നത്. ഇതൊടൊപ്പം സുജോയുടെ കാമുകിയുടെ പ്രതികരണവും വൈറലാകുകയാണ്.

പരീക്കുട്ടി പകർന്നുനൽകിയ കണ്ണുരോഗത്തെതുടർന്നാണ് സുജോ, രഘു, സാന്ദ്ര, രേഷ്മ, സുജോ, എലീന, ദയ എന്നിവർ ഷോയിൽ നിന്നും പുറത്തേക്ക് പോയത്. ഇതിൽ പവൻ തിരികേ എത്തിയെങ്കിലും നടുവേദനയെ തുടർന്ന് പവൻ ഷോയിൽ നിന്നും വിട പറഞ്ഞു. കണ്ണുരോഗം ബാധിച്ചവരിൽ എലീന, ദയ എന്നിവർ തിരികെ എത്തുമെന്നും മറ്റുള്ളവർ ഒരിക്കലും വരില്ലെന്നുമായിരുന്നു ഒരു ദിവസം മോഹൻലാൽ പറഞ്ഞത്. എന്നാൽ അപ്രതീക്ഷിതമായി ഇവരിൽ രേഷ്മയില്ലാതെ ബാക്കി മൂന്നു പേർ ഇന്നലത്തെ എപിസോഡിൽ തിരികേ എത്തുകയായിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്ന് മഞ്ജു പത്രോസ് പുറത്തു പോയതോടെ വീട്ടിലെ അംഗസംഖ്യ വല്ലാതെ കുറഞ്ഞിരുന്നു. ഇതോടെയാണ് പുതിയ ആൾക്കാർക്കായുള്ള വഴി തെളിഞ്ഞത്. ഗായികയായി അമൃത സുരേഷിനും അഭിരാമിക്കുമൊപ്പം ബിഗ് ബോസ് വീട്ടിൽ നിന്ന് ആരോഗ്യപ്രശ്നങ്ങൾ മൂല മാറ്റി നിർത്തപ്പെട്ട മൂന്നു പേരാണ് തിരിച്ചെത്തിയത് രഘുവും സാൻഡ്രയും സുജോയും.

മൂന്നു പേരെയും മോഹൻലാൽ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു. തങ്ങൾ ഒരു രഹസ്യസങ്കേതത്തിലായിരുന്നു എന്നാണ് ഇത്രയും ദിവസം എവിടെയായിരുന്നുവെന്ന ചോദ്യത്തിന് മൂന്നു പേരും മറുപടി നൽകിയത്. രണ്ടാഴ്ചയോളം ഒരു ഒളിവുജീവിതം പോലെയായിരുന്നുവെന്നാണ് സുജോ പ്രതികരിച്ചത്. തനിക്ക് മറ്റു മത്സരാർഥികളെ മിസ് ചെയ്തെന്നും പുറത്തു ജീവിക്കുന്നതിനെക്കാൾ അകത്തെ ജീവിതമാണ് ഇഷ്ടമെന്നും സാൻഡ്ര വ്യക്തമാക്കി. ഇത്രയും ദിവസം മാറി നിൽക്കേണ്ടി വരുമെന്ന് കരുതിയില്ല എന്നായിരുന്നു രഘു പറഞ്ഞത്.

'നിങ്ങൾക്കെല്ലാം അറിയാമെന്ന് അവർ വിചാരിക്കും. അവർക്ക് എല്ലാ അറിയാമെന്ന് നിങ്ങളും വിചാരിക്കും. പക്ഷെ ഇതു രണ്ടും സത്യമല്ലെന്ന് ഞങ്ങൾക്കറിയാ.' മോഹൻലാൽ പറഞ്ഞു. അധികം വൈകാതെ തന്നെ മോഹൻലാൽ മൂന്നു പേരെയും ഉള്ളിലേയ്ക്ക് കയറ്റി വിട്ടു. ഏറെ നാടകീയമായാണ് ഇവരുടെ തിരിച്ചു വരവു ബിഗ് ബോസ് പ്ലാൻ ചെയ്തത്. വീട്ടിൽ നിന്നും പോയവർ തിരികേ എത്തിയത് കണ്ട മത്സരാർഥികൾ അവരെ ഓടിച്ചെന്നു സ്വീകരിച്ചു. കുറച്ചധികം ദിവസങ്ങൾക്കു ശേഷം തിരിച്ചെത്തിയ മൂന്നുപേരെയും വീട്ടുകാർ കെട്ടിപ്പിടിച്ചും ചുബിച്ചുമാണ് തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്. തുടർന്ന് എല്ലാവരും ചേർന്ന് 50ാം ദിവസം കേക്ക് മുറിച്ച് ആഘോഷിച്ചു.

പാട്ടിലൂടെ മലയാളികൾക്ക് പ്രിയങ്കിരകളായവരാണ് അമൃതയും അഭിരാമിയും. സോഷ്യൽമീഡിയയിൽ സജീവ താരങ്ങളായ ഇവർ യൂട്യൂബ് വ്ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി തിരക്കിട്ട ജീവിതം നയിക്കുന്നവരാണ്.. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ബിഗ്ബോസിലേക്ക് എത്തിയ അഭിരാമി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ കൊഴുക്കുന്നത്.

ബിഗ്ബോസിന്റെ തുടക്കം മുതൽ തന്നെ ഷോയിലേക്ക് എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്ന രണ്ടുപേരാണ് ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും.എന്നാൽ ബിഗ്ബോസ് ആരംഭിച്ചതോടെ ഇരുവരും മത്സരാർത്ഥികളായി എത്തില്ലെന്ന് പ്രേക്ഷകർ ഉറപ്പിക്കുകയായിരുന്നു. എന്നാൽ മത്സരാർത്ഥികളുടെ കൊഴിഞ്ഞു പോക്കിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഇരുവരും ഷോയിലേക്ക് എത്തിയിരിക്കയാണ്. എന്നാൽ ഈ സഹോദരിമാരുടെ കാര്യത്തിൽ ബിഗ്ബോസ് ഒരു സർപ്രൈസ് ഒളിപ്പിച്ചിട്ടുണ്ട്. അമൃതയും അഭിരാമിയും രണ്ട് വ്യക്തികൾ ആണെങ്കിലും ബിഗ് ബോസിലെ ടാസ്‌കുകളിലും നോമിനേഷനുകളിലും അവർ ഒറ്റ മത്സരാർഥി ആയിട്ടാവും പരിഗണിക്കപ്പെടുക എന്ന വിവരമായിരുന്നു അത്.

'അമൃതയും അഭിരാമിയും ഇവിടെ എത്തിയിരിക്കുന്നത് ഒരു പുതിയ പ്രത്യേകതയുമായാണ്. രണ്ട് വ്യക്തികൾ ആണെങ്കിലും നോമിനേഷനിലും ടാസ്‌കുകളിലുമെല്ലാം ഇവർ രണ്ടുപേരും ഒരു മത്സരാർഥി ആയിട്ടായിരിക്കും കണക്കാക്കപ്പെടുക', ബിഗ് ബോസ് അനൗൺസ് ചെയ്തു. കൗതുകത്തോടെയാണ് വീട്ടിലെ മറ്റംഗങ്ങൾ ഈ വിവരം സ്വീകരിച്ചത്. റിയാലിറ്റി ഷോകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും അമൃത സുരേഷ് പ്രേക്ഷകർക്ക് സുപരിചിതയാണ് എന്നാൽ അനുജത്തി അഭിരാമിയെ പ്രേക്ഷകർക്ക് അത്ര അറിയില്ല. അഭിരാമി ആരെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ചേച്ചിയും അനുജത്തിയും ഒരേവേദിയിൽ!

ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പരയിൽ ബാലതാരമായിട്ടായിരുന്നു അഭിരാമിയുടെ തുടക്കം .പിന്നീട് ഗായിക അമൃത സുരേഷിന്റെ അനുജത്തി എന്ന നിലയിലും അഭിരാമിയെ മലയാളികൾ വേദികളിൽ കണ്ടു. ഐഡിയ സ്റ്റാർ സിംഗറിൽ അമൃത മത്സരാർഥിയായി എത്തിയപ്പോൾ മത്സരിക്കാനല്ലെങ്കിലും അഭിരാമിയും ആ വേദിയിൽ എത്തിയിരുന്നു.അന്ന് തന്നെ തന്റെ സംഗീതാഭിരുചി ആ വേദിയിൽ പ്രകാശിപ്പിച്ചിട്ടുമുണ്ട് താരം.

വർഷങ്ങൾക്കിപ്പുറം ഒറ്റ വാക്കിൽ വിശേഷിപ്പിക്കാനാവാത്തവിധം വൈവിധ്യമാർന്ന മേഖലകളിൽ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു അഭിരാമി സുരേഷ്. വിവാഹമോചനം നേടിയ അമൃതയ്ക്ക് താങ്ങായും തണലായും ഒപ്പമുള്ളത് അഭിരാമിയാണ്. ഗായിക എന്നതിന് പുറമെ അവതാരിക, വ്ളോഗർ, നടി, മോഡൽ എന്നിങ്ങനെ നീളുന്നു അഭിരാമിയുടെ പ്രവർത്തന മേഖലകൾ. ചേച്ചി അമൃതയുമായി ചേർന്ന് ആരംഭിച്ച മ്യൂസിക് ബാൻഡ് 'അമൃതം ഗമയ' വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ അനേകം വേദികളിൽ പരിപാടികൾ അവതരിപ്പിച്ച് ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്. ചേച്ചി അമൃതയ്ക്കൊപ്പം ചേർന്ന് അഭിരാമി തുടങ്ങിയ എ ജി വ്ലോഗ്സ് ഇതിനകം ജനപ്രീതി നേടിക്കഴിഞ്ഞിട്ടുള്ള ഒരു യൂട്യൂബ് ചാനലായി മാറിക്കഴിഞ്ഞു.

'എജി വ്ളോഗ്സ്' എന്ന പേരിലുള്ള ചാനലിന് രണ്ട് ലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സ് ഉണ്ട്. പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ചേച്ചി അമൃതയേക്കാൾ ആക്ടീവ് ആണ് അഭിരാമി. ഫേസ്‌ബുക്കിൽ എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്സും ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തിലേറെ ഫോളോവേഴ്സുമുണ്ട് അഭിരാമിക്ക്. അഭിപ്രായപ്രകടനങ്ങളുടെ പേരിലും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിലുമൊക്കെ പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടാറുള്ള അഭിരാമി അതിനോടൊക്കെ ആശങ്കയില്ലാതെ പ്രതികരിക്കാറുമുണ്ട്.

'ആമിൻഡോ' എന്ന പേരിൽ ഒരു ജൂവലറി ഷോപ്പ് കൂടി നടത്തുന്നുണ്ട് ഇപ്പോൾ അഭിരാമി. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാണ് അഭിരാമി. ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമി ഇപ്പോൾ മോഡലിംഗിലും ശ്രദ്ധ നേടുകയാണ്. തന്റെ ബോൾഡ് ആറ്റിട്യൂടും സംസാരവും കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട ആളാണ് അഭിരാമി. ബിഗ്ബോസിലെ പെൺപുലികൾ അഭിരാമിക്ക് മുന്നിൽ മുട്ടുമടക്കുമോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP