Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

സ്‌നേഹവും കലഹവും പിണക്കവും ഇണക്കവുമായി ബിഗ് ബോസ് പിന്നിട്ടത് 71 ദിനങ്ങൾ; മത്സരം അവസാനിക്കാൻ വെറും ഒരു മാസം മാത്രം ബാക്കി നിൽക്കേ ഹിമയും സാബുവും തമ്മിൽ പോര് മുറുകുന്നു; എലിമിനേഷനിൽ എത്തിയതുകൊണ്ട് ഹിമ സീൻ ക്രിയേറ്റ് ചെയ്യുകയാണെന്ന് സാബു പറഞ്ഞതിന് പിന്നാലെ സാബുവിന്റെ ചെകിട് അടിച്ച് പൊട്ടിച്ചിട്ടേ പുറത്ത് പോകൂ എന്ന് ഹിമയുടെ ചുട്ട മറുപടി

സ്‌നേഹവും കലഹവും പിണക്കവും ഇണക്കവുമായി ബിഗ് ബോസ് പിന്നിട്ടത് 71 ദിനങ്ങൾ; മത്സരം അവസാനിക്കാൻ വെറും ഒരു മാസം മാത്രം ബാക്കി നിൽക്കേ ഹിമയും സാബുവും തമ്മിൽ പോര് മുറുകുന്നു; എലിമിനേഷനിൽ എത്തിയതുകൊണ്ട് ഹിമ സീൻ ക്രിയേറ്റ് ചെയ്യുകയാണെന്ന് സാബു പറഞ്ഞതിന് പിന്നാലെ സാബുവിന്റെ ചെകിട് അടിച്ച് പൊട്ടിച്ചിട്ടേ പുറത്ത് പോകൂ എന്ന് ഹിമയുടെ ചുട്ട മറുപടി

മറുനാടൻ ഡെസ്‌ക്‌

ബിഗ് ബോസ് ഹൗസിൽ പരസ്പരം സ്നേഹിച്ചും കലഹിച്ചും ചിലർ വിടപറഞ്ഞുമൊക്കെയായി 71 ദിവസങ്ങൾ പിന്നിട്ടു. ഇതിനിടയിൽ നല്ല രീതിയിൽ മത്സരിച്ച് വന്ന രജ്ഞിനിയും അനൂപ് ചന്ദ്രനുമുൾപ്പടെയുള്ള പല താരങ്ങളും പകുതി വഴിയിൽ എലിമിനേഷനിലൂടെ പുറത്തുപോയി. ഇനി ചുരുങ്ങിയത് ഒരുമാസം കൂടി മാത്രമാണ് മത്സരാർത്ഥികൾക്ക് ബിഗ്ബോസ് ഹൗസിൽ ആയുസ്. അതിനിടയിൽ ആരോക്കെ പുറത്ത് പോകുമെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല.

16 മത്സരാർഥികളുമായി ആരംഭിച്ച ഷോ 71 ദിവസങ്ങൾ കഴിയുമ്പോൾ 10 ആയി അവശേഷിക്കുകയാണ്. നിരവധി സംഭവ ബഹുലമായ സംഭവവികാസങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ഈ കാലയളവിനുള്ളിൽ അരങ്ങേറിയത്. ഇപ്പോഴും ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ ബിഗ് ബോസ് ഹൗസിൽ പൊട്ടിപ്പുറപ്പെടുകയാണ്. ബിഗ് ബോസ്ഹൗസിൽ ഹിമയും സാബുവും സുരേഷുമായി ചുറ്റിപ്പറ്റി നിന്ന ചിലപ്രശ്നങ്ങളാണ് കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിച്ചത്. ദിനം പ്രതി ഹിമയും സാബുവും തമ്മിൽ കൊമ്പ് കോർക്കാറുണ്ട്.

Stories you may Like

 

ആദ്യമൊന്നും ഇവർ നേരിട്ട് ഏറ്റ് മുട്ടുകയില്ലായിരുന്നു. എന്നാൽ ഇപ്പോൾ സാബുവും ഹിമയും തമ്മിൽ മുഖാമുഖം നിൽക്കുകയാണ്. ആദ്യ ഭാഗങ്ങളിൽ കണ്ട ഹിമയെ അല്ല രണ്ടാം വരവിൽ കണ്ടത്. സ്വഭാവത്തിലും സംസാരത്തിലും പെരുമാറ്റത്തിലും ആ വ്യത്യാസം പ്രതിഫലിച്ചിരുന്നു. അത് ബിഗ് ബോസിലെ മത്സരാർഥികൾ ഒന്നടങ്കം ഹിമയോട് നേരിട്ടും അല്ലാതെയും പറഞ്ഞിട്ടുമുണ്ട്.

ഹിമയും അരിസ്റ്റോ സുരേഷും തമ്മിലുള്ള തർക്കത്തിനു പിന്നാലെയായിരുന്നു സാബുവുമായുള്ള വഴക്ക്. സുരേഷിന്റെ മനസ്സിൽ പ്രേമമല്ലെന്നും വിഷമാണെന്നും ഹിമ പറഞ്ഞു. എന്നാൽ താൻ ഒരു പ്രേമവിരോധിയല്ലെന്നും അനാശാസ്യ പ്രേമത്തിന് എതിരാണെന്നും സുരേഷ് കുറ്റപ്പെടുത്തി.

 

എലിമിനേഷനിൽ എത്തി നിൽക്കുന്നതു കൊണ്ട് ഹിമ സീൻ ക്രീയേറ്റ് ചെയ്യുകയാണെന്നും അതിന്റെ ഒച്ചപ്പാടാണ് ഇവിടെ നടക്കുന്നതെന്നും സാബു പറഞ്ഞു. ഇതിൽ ദേഷ്യം വന്ന ഹിമ സാബുവിന്റെ ചെകിട് അടിച്ച് പൊട്ടിച്ചിട്ടേ ഇവിടെ നിന്ന് പുറത്തു പോകുവെന്ന് പറഞ്ഞു. ഹിമ തന്നെ വളരെ മോശമായ രീതിയിലാണ് സമീപിക്കുന്നതെന്നും സാബു പറഞ്ഞു. കൂടാതെ വളരെ മോശമായ കാര്യങ്ങളാണ് ഹിമ ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു. അതിനാൽ തന്നെ ഹിമയെ ഒന്ന് ഉപദേശിക്കാൻ ബിഗ് ബോസിനോട് സാബു ആവശ്യപ്പെടുകയും ചെയ്തു.

ഹിമയ്ക്ക് ഒരിക്കൽ പോലും തന്നെ തൊടാൻ പറ്റില്ലെന്നും, വിരട്ടൽ തന്റെ അടുത്ത് നടക്കില്ലെന്നും സാബു പറഞ്ഞു. സാബു എന്നെ അവഗണിക്കുകയാണെന്ന് പറഞ്ഞ് ഹിമ രാത്രി ഒരു മണിവരെ ഇരുന്ന് മഴ നനഞ്ഞു. അർച്ചന വന്ന് വിളിച്ചിട്ടും ഹിമ അകത്ത് കയറാൻ തയ്യാറായില്ല. പിന്നെ സാബു വന്ന് ഹിമയോട് ക്ഷമാപണം നടത്തി ആലിംഗനം ചെയ്തു.

പേളി- ശ്രീനീഷ് ബന്ധത്തിൽ പടലപിണക്കങ്ങൾ

ബിഗ് ബോസിലെ പ്രണയജോഡികളായ പേളിയെയും, ശ്രീനിഷിനെയും ചുറ്റിപ്പറ്റിയുള്ള ആശയക്കുഴപ്പങ്ങൾ തുടരുകയാണ്. പ്രണയത്തിൽ അൽപം പിണക്കവും പൊസസീവ്നസ്സ് ഒക്കെയുണ്ടാകും. എന്നാൽ താരങ്ങൾ പലരും അത് മറച്ചു പിടിച്ച് സമൂഹത്തിനു മുന്നിൽ നടക്കും. എന്നാൽ ബിഗ് ബോസിൽ അത് മറച്ച് പിടിച്ചാലും പുറത്തു വരുക തന്നെ ചെയ്യും. ഇവിടെ പേളി ശ്രീനീഷ് പ്രണയത്തിൽ ചില പൊട്ടലും ചീറ്റലും വന്ന് തുടങ്ങിയിരിക്കുകയാണ്. ശ്രീനിഷ് തങ്ങളുടെ പ്രണയ കോർണറിൽ ഇരുന്ന് ഹിമയുമായി സംസാരിക്കുന്നതാണ് പേളിയെ ചൊടിപ്പിച്ചത്. ഇത് ഇഷ്ടപ്പെടാത്ത പേളി ശ്രീനിഷിനോട് ഈകാര്യം തുറന്നടിക്കുകയും ചെയ്തു.

ശ്രീനിഷ് തങ്ങളുമായി ചേർന്നു നിൽക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോട് സംസാരിക്കുന്നു എന്നാണ് പേളിയുടെ പരാതി. എന്നാൽ നമ്മൾക്കിടയിലുള്ള എന്ത് കാര്യമാണ് ഞാൻ മറ്റുള്ളവരുമായി ചർച്ച ചെയ്തതെന്ന് ശ്രീനീഷ് ചോദിച്ചു. തങ്ങൾ ഇരുന്ന് സംസാരിച്ച് കൊണ്ടിരുന്നപ്പോൾ ശ്രീനീഷ് എഴുന്നേറ്റ് പോയെന്നും പേളി പരാതിപ്പെട്ടു. രാത്രി ബെഡ് റൂമിലായിരുന്നു അവരുടെ സംസാരം. അർച്ചനയും ആ സമയം റൂമിലുണ്ടായിരുന്നു.

മുഷിപ്പിക്കുന്നവനാണോ എന്നൊരു അഭിപ്രായം പേളിക്ക് ഉണ്ടോയെന്നും ശ്രീനീ ചോദിച്ചു. എന്നാൽ അതിനു ഉത്തരം ഇല്ലയെന്നായിരുന്നു. എന്നാൽ തങ്ങൾക്കിടയിലുള്ള കാര്യം മറ്റുള്ളവരോട് സംസാരിക്കുന്നുണ്ടെങ്കിൽ തനിക്ക് ശ്രീനീഷിനോട് ഒന്നു പറയാനില്ലെന്ന് പേളി പറഞ്ഞു. തുടർന്ന് ശ്രീനീഷ് സ്ത്രീകളുടെ മുറിയിൽ നിന്ന് പുരുഷന്മാരുടെ മുറിയിലേയ്ക്ക് എഴുന്നേറ്റ് പോകുകയായിരുന്നു.

അധിക നേരം പേളിക്ക് ശ്രീനിയോട് പിണങ്ങിയിരിക്കാൻ കഴിയില്ല. പേളി രാത്രി ശ്രീനിയുടെ മുറിയിലെത്തിയിരുന്നു. ഉറങ്ങാൻ കിടന്ന ശ്രീനിയെ വിളിച്ചുണർത്തി പേളി പുറത്തേയ്ക്ക് കൊണ്ടു പോയി. ഹിമയാണ് പ്രശ്നത്തിന് കാരണമെന്നും. പ്രേക്ഷകർ കാണാനായി അനാവശ്യമായി സംസാരിക്കുകയാണ്. അതു കൊണ്ടാണ് താൻ അങ്ങനെ പെരുമാറിയതെന്നും പേളി പറഞ്ഞു. അല്ലാതെ നീ ഒരിക്കലും ബോറിങ്ങായി തോന്നിയിട്ടില്ലെന്നും പേളി പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP