Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

വീണയ്ക്കായി കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ ശത്രുസംഹാരപൂഷ്പാജ്ഞലി നേർന്നപ്പോൾ പ്രിയപ്പെട്ട രജിത്തണ്ണന് വേണ്ടി കാടാമ്പൂഴയിൽ ശത്രുസംഹാര പൂജ നടത്തി രജിത്ത്ഫാൻസ്; ഹൗസിനെ പാട്ടുപാടി ഉറക്കാൻ അമൃതയും അഭിരാമിയും'; പുറത്ത് നിന്ന് അകത്തെത്തിയപ്പോൾ അലക്‌സാൻട്രയെ തേച്ച് സുജോ'; ഹൗസിന് പുറത്തെ പ്രണയം പരിശുദ്ധമെന്നും സുജോയുടെ കുറ്റസമ്മതം; നാസ്തിക ജീവിതത്തിന്റെ പൊള്ളുന്ന ഓർമകളുമായി മതംവിട്ട മൊഞ്ചത്തി ജെസ്ല; ബിഗ്‌ബോസിൽ കളികൾ വേറെ ലെവൽ!

മറുനാടൻ ഡെസ്‌ക്‌

മോഹൻലാൽ അവതാരകനായ ബിഗ്‌ബോസ് ഷോ ഓരോ ദിവസവും കടന്ന് പോകുന്നത് സംഭവമഹുലമായ കഥാ സന്ദർഭങ്ങളിലൂടെയാണ്. എലിമിനേഷനും വൈൽഡ് കാർഡ് എൻട്രിയും അങ്ങനെ തകൃതിയായി ഷോ മുന്നോട്ട് പോകുകയാണ്. ബിഗ്‌ബോസിലെ പ്രേക്ഷകരുടെ ചർച്ച ഡോ രജിത് കുമാറും ഫുക്രുവും തമ്മിലുള്ള തല്ലും, യുക്തിവാദി നേതാവായ ജെസ്ലമാടശ്ശേരിയുടെ ബൗധിക സംവാദങ്ങളും എല്ലാം തന്നെയാണ്. 

ബിഗ്‌ബോസ് ഹൗസിൽ നിന്ന് ചെങ്കണ്ണ് വന്ന് പുറത്തേക്ക് പോയ മത്സരാർത്ഥികളായ സുജോയും അലക്‌സാൻട്രയും അടക്കമുള്ളവർ കഴിഞ്ഞാഴ്ച വൈൽഡ് എൻട്രിയിലൂടെ തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ ചർച്ചയാകുന്നത് ഹൗസിലെ പലവിധ പ്രശ്‌നങ്ങൾ തന്നെയാണ് .സുജോയുമായി തനിക്ക് പ്രത്യേകമായൊരു അടുപ്പം തോന്നുന്നുണ്ടെന്ന് അലക്സാൻഡ്രയും പറഞ്ഞിരുന്നു.

ഒടുവിൽ കുറ്റസമ്മതം നടത്തി സുജോ!.. അലക്‌സാൻട്രെയ തേച്ച്!

നേരത്തെ സാൻഡ്രയെ ഇഷ്ടമായിരുന്നുവെന്നും ഇപ്പോൾ വെറുപ്പാണ് തോന്നുന്നതെന്നുമായിരുന്നു ഇടയ്ക്ക് സുജോ പറഞ്ഞത്. ഇതോടെ ബിഗ്‌ബോസ് രണ്ടാം സീസണിലെ ഇണക്കുരുവികൾ തമ്മിൽ തെറ്റിയോ എന്നാണ് പ്രേക്ഷകരുടെ നിഗമനം. ചേർന്നിരിക്കാറുള്ള സുജോ ഇപ്പോൾ അലക്‌സാൻട്രെയെ മൈൻഡ് അടിക്കുന്നില്ല. അത് മാത്രമല്ല ഭീഷണി കലർന്ന സ്വരത്തിൽ അലക്‌സാട്രയോട് ഒരു മുന്നറിയിപ്പും നൽകി. അതാണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

സുജോയുടെ കസിനായ പവൻ എത്തിയതോടെയാണ് സഞ്ജനയെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. സഞ്ജന സുജോയുടെ ഗേൾഫ്രണ്ടാണെന്നും തങ്ങളുടെ സുഹൃത്താണെന്നും മഞ്ഞ ജാക്കറ്റ് തന്നത് സഞ്ജനയാണെന്നുമൊക്കെ പവൻ പറഞ്ഞിരുന്നു. സഞ്ജന തന്റെ പെൺസുഹൃത്ത് മാത്രമായിരുന്നുവെന്നായിരുന്നു തുടക്കത്തിൽ സുജോ പറഞ്ഞത്. എന്നാൽ പിന്നീട് താരം തന്നെ അത് മാറ്റിപ്പറയുകയായിരുന്നു. മത്സരത്തിലെ നിലനിൽപ്പിനായി ലവ് ട്രാക്ക് സ്വീകരിക്കുകയായിരുന്നു താനും സാൻഡ്രയുമെന്നും അത് പാളിപ്പോയെന്നുമൊക്കെ പിന്നീട് താരം പറഞ്ഞിരുന്നു. സഞ്ജന-സുജോ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ ദിവസവും നടന്നിരുന്നു.

കണ്ണിന് അസുഖം ബാധിച്ചതിനെത്തുടർന്ന് ബിഗ് ബോസ് ഹൗസിൽ നിന്നും സുജോ മാത്യുവിനേയും മാറ്റിയിരുന്നു. അടുത്തിടെയായിരുന്നു താരം തിരികെ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. പൂർവ്വാധികം ശക്തിയോടെ മത്സരത്തിലേക്ക് തിരിച്ചെത്തിയ സുജോയ്ക്ക് സാൻഡ്രയെ കാണുമ്പോൾ ദേഷ്യം വരുന്നതായാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കണ്ടത്. സ്മോക്കിങ് റൂമിൽ വെച്ച് സുജോ സാൻഡ്രയോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. സാൻഡ്രയെ കാണുമ്പോൾ മാറിനടക്കുന്നതിനെക്കുറിച്ചും മിണ്ടാതിരിക്കുന്നതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.

ട്രാക്ക് വിട്ട് പിടിക്കാൻ ജെസ്ലയുടെ ഉപദേശം

സഞ്ജനയെക്കുറിച്ചും ആ ബന്ധം സീരിയസാണെന്നും സുജോ രജിത്തിനോട് പറഞ്ഞിരുന്നു. ബെഡ്റൂമിൽ വച്ചായിരുന്നു ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചത്. മെല്ലെയായിരുന്നു സുജോ സംസാരിച്ചത്. തനിക്ക് സഞ്ജനയുടെ കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു രജിത് പറഞ്ഞത്. അവൾ നല്ല കുട്ടിയാണ്, കൂർഗാണ് സ്വദേശം, അവൾക്ക് ജോലിയുണ്ട് തുടങ്ങി സഞ്ജനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും സുജോ രജിത്തുമായി പങ്കുവെച്ചിരുന്നു.സാൻഡ്രയുമായി സംസാരിക്കാനായി രജിത്തും എത്തിയിരുന്നു. സുജോയുമായി എന്താണ് പ്രശ്നമെന്നായിരുന്നു രഘു ചോദിച്ചത്. ഇവരുടെ ബന്ധത്തെക്കുറിച്ചും ചോദിച്ചിരുന്നു. നിന്നെയോ അവനെയോ മോശമാക്കുന്ന ഒരു കാര്യത്തിനും താൻ നിൽക്കില്ലെന്നും രഘു പറഞ്ഞിരുന്നു. ആ ലവ് ട്രാക്ക് വിട്ടേക്കെന്നായിരുന്നു ജസ്ല സാൻഡ്രയോട് പറഞ്ഞത്.

മതം വിട്ട പെണ്ണ് യുക്തിവാദിയായ കഥ..! വെളിപ്പെടുത്തി ജസ്ല

ഇസ്ലാം മതം ഉപേക്ഷിച്ചു യുക്തിവാദിയായ വ്യക്തിയാണ് ജെസ്ല എന്നതാണ്. മതങ്ങളിലെ തെറ്റുകളെ കുറിച്ച് ജെസ്ല പരസ്യമായി പ്രസംഗിച്ചിരുന്നു. അങ്ങനെയാണ് സമൂഹമാധ്യമങ്ങളിൽ ജെസ്ല ഇത്ര ശ്രദ്ധിക്കപ്പെട്ടത്.ഇപ്പോൾ ഇതാ താൻ മതം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് ജെസ്ല. ബിഗ് ബോസിന്റെ ഇന്നലത്തെ എപ്പിസോഡിലാണ് ജെസ്ല ഇത് പറഞ്ഞത്. അലസാൻഡ്രയോടാണ് ജെസ്ല ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്നത്. മതം ഉപേക്ഷിക്കാൻ തനിക്ക് വ്യക്തമായ കാരണമുണ്ടെന്നാണ് ജെസ്ല പറയുന്നു.മലപ്പുറത്തെ സാധാരണ വീട്ടിൽ ജനിച്ചുവളർന്ന പെൺകുട്ടിയാണ് താനെന്ന് ജെസ്ല പറഞ്ഞു. ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങളാണ് തന്നെ മതം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതെന്നും യുക്തിവാദത്തിലേക്ക് നയിച്ചതെന്നും ജെസ്ല പറഞ്ഞു.

തനിക്ക് ഏറെ ഇഷ്ടമുള്ള ആളായിരുന്നു ഉമ്മൂമ്മയെന്ന് ജെസ്ല പറയുന്നു. എന്നാൽ, ഉമ്മൂമ്മ മരിച്ചപ്പോൾ തനിക്ക് അവരെ കാണാൻ സാധിച്ചില്ല. മരണ സമയത്ത് ഉമ്മൂമ്മയെ കാണാൻ കഴിഞ്ഞില്ല. മയ്യത്ത് കാണാൻ അനുവദിച്ചില്ല. ഫ്‌ളാഷ് മോബിൽ പങ്കെടുത്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിരുന്ന സമയമായിരുന്നു അതെന്ന് ജെസ്ല പറഞ്ഞു. മതത്തെ വിമർശിക്കുന്ന, മതത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്ന ജെസ്ല മയ്യത്ത് കണ്ടാൽ ഉമ്മൂമ്മക്ക് ബർക്കത്ത് കിട്ടില്ലെന്ന് അമ്മാവന്മാർ ഉൾപ്പെടെയുള്ളവർ നിലപാടെടുത്തതാണ് അതിനു കാരണമെന്നും ജെസ്ല പറഞ്ഞു.

അനിയനൊപ്പം ബെംഗളുരുവിൽ താമസിക്കുന്ന സമയമായിരുന്നു അത്. ഉമ്മൂമ്മയുടെ മരണം വീട്ടുകാർ അനിയനെ മാത്രം അറിയിച്ചു. ജെസ്ലയെ അറിയിച്ചില്ല. ഉമ്മൂമ്മ അസുഖമായി ആശുപതിയിൽ കിടന്നപ്പോഴും അമ്മാവന്മാരും മതവിശ്വാസികളും അവളെ ഉമ്മൂമ്മയെ കാണാൻ അനുവദിച്ചില്ല. ഉമ്മൂമ്മയെ കാണാനുള്ള ആഗ്രഹം കൊണ്ട് പർദ്ദയണിഞ്ഞു വന്നിട്ടും വീട്ടുകാരും വിശ്വാസികളും സമ്മതിച്ചില്ലെന്ന് ജെസ്ല പറഞ്ഞു. ഇതു പറയുമ്പോൾ ജെസ്ല കരയുന്നുണ്ടായിരുന്നു. വലിയ സങ്കടത്തിലാണ് ജെസ്ല ഇക്കാര്യങ്ങളെല്ലാം വിവരിച്ചത്.

ഇതെല്ലാം തനിക്കു വലിയ വിഷമങ്ങളുണ്ടാക്കിയെന്ന് ജെസ്ല പറയുന്നു. ഇതോടെയാണ് ജെസ്ല മതം ഉപേക്ഷിക്കുന്നതും പിന്നീട് യുക്തിവാദിയാകുന്നതും. ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതിന്റെ പേരിൽ ജെസ്ലയ്ക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ജെസ്ലയ്ക്കു വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബിഗ് ബോസ് രണ്ടാം സീസൺ തുടങ്ങിയപ്പോൾ അടുത്ത പേളിഷ് കപ്പിൾസിനെ കണ്ടെക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. സുജോ മാത്യുവും അലക്സാൻഡ്രയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകളും ഇതിനിടയിൽ പുറത്തുവന്നിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ പവൻ ജിനോ തോമസ് എത്തിയതോടെയാണ് കഥ മാറിയത്.

വീണയ്ക്കും രജിത് കുമാറിനും ശത്രുസംഹാര പൂജയുമായി ഫാൻസ്!

വീണയുടെ ആരാധകരിൽ ഒരാൾ താരത്തിനായി കാട്ടിൽമേക്കതിൽ ക്ഷേത്രത്തിൽ പോയതും പുഷ്പാഞ്ജലി കഴിപ്പിച്ചതിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് ഇരു ഫാൻസും തമ്മിൽ ഏറ്റുമുട്ടിയത്. രാവിലെ അമ്പലത്തിൽ പോയി വീണച്ചേച്ചിക്കു വേണ്ടി പ്രാർത്ഥിച്ചു. വീണേച്ചിക്കു എതിരായി പോസ്റ്റ് ഇടുന്നവരും കമന്റ് ഇടുന്നവരും ഒക്കെ ഒന്ന് സൂക്ഷിച്ചോ. അകത്തും പുറത്തും ഒക്കെ അസൂയക്കാരും ശത്രുക്കളും ആയതു കൊണ്ട് ശത്രുസംഹാരപുഷ്പാഞ്ജലിയാണ് വീണയ്ക്കായി നടത്തിയത്. വോട്ട് മാത്രം പോരല്ലോ താൻ പാതി ദൈവം പാതി എന്നല്ലേ..നന്നായി മത്സരിച്ചു ഇറങ്ങട്ടെ.അതിനാണ് പുഷ്പാഞ്ജലി നടത്തിയത് എന്നായിരുന്നു ആരാധകന്റെ വിശദീകരണം.

എന്നാൽ ഇത് കണ്ട രജിത് ഫാൻസ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഞങ്ങളുടെ അണ്ണന് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാതെ ഇരിക്കാൻ കാടാമ്പുഴ ക്ഷേത്രത്തിലാണ് ശത്രുസംഹാരപുഷ്പാഞ്ജലി അർപ്പിച്ചത് എന്നാണ് രജിത്തിന്റെ ആരാധകർ പറയുന്നത്. എന്തായാലും ഇരുകൂട്ടരുടെയും 'ശത്രുസംഹാരപുഷ്പാഞ്ജലി' മാറ്റർ സോഷ്യൽ മീഡിയയിൽ കൊടുമ്പിരികൊണ്ട ചർച്ചയ്ക്കാണ് വഴിവച്ചത്. എന്നാൽ രജിത് ഫാൻസ് വയലന്റ് ആയതോടെ വീണയ്ക്കായി പ്രത്യക്ഷപ്പെട്ട പോസ്റ്റ് വേഗം തന്നെ സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷമായി!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP