Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിനക്കിതൊരു തൊഴിലടേയ്! ബഷീറിന്റെ രണ്ടാം കല്ല്യാണക്കഥയെ പരിഹസിച്ച് സാബുമോൻ; ടിവി അവതാരകനും ഡിജെയും ഫ്രീക്കൻ ചെക്കനുമായി വിലസുന്ന ബഷീറിന്റേത് മൂന്നാം കല്യാണമെന്ന് പറഞ്ഞ് സൈബർ ലോകം; പ്രമുഖ അവതാരകയെ മതംമാറ്റി ഒപ്പം താമസിപ്പിച്ചതും മറന്നോ എന്ന് ചോദ്യം; ലാലേട്ടന്റെ ബിഗ് ബോസിൽ നിറയുന്നത് നുണകളുടെ പെരുമഴയോ?

നിനക്കിതൊരു തൊഴിലടേയ്! ബഷീറിന്റെ രണ്ടാം കല്ല്യാണക്കഥയെ പരിഹസിച്ച് സാബുമോൻ; ടിവി അവതാരകനും ഡിജെയും ഫ്രീക്കൻ ചെക്കനുമായി വിലസുന്ന ബഷീറിന്റേത് മൂന്നാം കല്യാണമെന്ന് പറഞ്ഞ് സൈബർ ലോകം; പ്രമുഖ അവതാരകയെ മതംമാറ്റി ഒപ്പം താമസിപ്പിച്ചതും മറന്നോ എന്ന് ചോദ്യം; ലാലേട്ടന്റെ ബിഗ് ബോസിൽ നിറയുന്നത് നുണകളുടെ പെരുമഴയോ?

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മോഹൻലാൽ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോ വലിയ കൊട്ടിദ്‌ഘോഷിച്ചു കൊണ്ട് തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത സ്വഭാവങ്ങളിൽ വ്യത്യസ്ത മേഖലയിലുള്ള 16 മത്സരാർത്ഥികളെയാണ് ഷോയുടെ അണിയറക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂട്ടത്തിൽ സൈബർ ലോകത്തിന് വിവാദങ്ങൾ കൊണ്ടും സ്വന്തം ജീവിതം കൊണ്ടും ശ്രദ്ധേയനായ ഒരു മത്സരാർത്ഥിയുണ്ട്. മറ്റാരുമല്ല, കൊച്ചിയിലെ ഫ്രീക്കന്മാരുടെ തലതൊട്ടപ്പനായ ബഷീർ ബഷിയാണ് ഈ താരം. ഒരേസമയം രണ്ട് വിവാഹം ചെയ്ത വ്യക്തിയാണ് ബഷീർ. സൈബർ ലോകത്ത് വലിയ പിന്തുണയുള്ള ഈ ഫ്രീക്കനെ മോഹൻലാൽ മത്സരത്തിലേക്ക് ക്ഷണിച്ചതും ഒരു സംഭവമാണ് എന്നു പറഞ്ഞു കൊണ്ടായിരുന്നു.

എന്തായാലും ബിഗ് ബോസ് വീട്ടിൽ ആദ്യദിവസം തന്നെ മത്സരാർത്ഥികൾക്കിടയിൽ ചർച്ചയായത് ബഷീറിന്റെ കുടുംബകാര്യം തന്നെയായിരുന്നു. മത്സരാർത്ഥികൾ ഡൈനിങ്് ടേബിളിന് ചുറ്റുമിരുന്ന് സംസാരിക്കവേയാണ് ബഷീർ ബഷിയുടെ കുടുംബകാര്യ ചർച്ചയാത്. താൻ രണ്ട് കല്യാണം കഴിച്ചിട്ടുണ്ടെന്നും രണ്ടാം കല്യാണം മൂന്ന് മാസം മുമ്പായിരുന്നു എന്നുമാണ് ബഷീർ പറയുന്നത്. രണ്ടാമത്തെ ഭാര്യ മാംഗ്ലൂരിൽ പഠിക്കുകയാണെന്നും ബഷീർ വ്യക്തമാക്കുന്നു. എന്താണ് രണ്ട് വിവാഹം കഴിക്കാൻ കാരണമെന്നാണ് മാനോജ് കെ വർമ്മ ചോദിച്ചത്. ചെറിയൊരു ഗോസിപ്പും കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഞാൻ തുറന്നു സംസാരിക്കുന്ന വ്യക്തിയായതുകൊണ്ട് ഭാര്യയോടു പറഞ്ഞു. അവളുടെ സമ്മതത്തോടെ കെട്ടി എന്നാണ് ബഷീർ പറഞ്ഞത്.

ഇതിനിടെയാണ് മറ്റൊരു പെൺകുട്ടിയുമായി ലിവിങ് ടുഗെദറായിരുന്നുവെന്നും ബഷീർ പറഞ്ഞു. ഇതിനിടെയാണ് അടുത്തു നിന്ന സാബുമോൻ പരിഹസിച്ചു കൊണ്ടു രംഗത്തെത്തിയത്. നിനക്കിതൊരു തൊഴിലടേയ്! എന്നായിരുന്നു സാബുമോന്റെ ചോദ്യം. ഇല്ല, ആക്കണംന്നൊണ്ട് എന്നാണ് ബഷീർ നൽകിയ മറുപടിയും. എന്തായാലും ഷോ കണ്ടവർ ബഷീറിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട. മോഹൻലാലിനുമുണ്ട് വിമർശനം. ഇത്രയും ആഭാസനായ വ്യക്തിയെ എന്തിന് ഷോയിൽ പങ്കെടുപ്പിച്ചതെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഷോയിൽ ബഷീർ ബഷിയാണ് ഷോയുടെ തുടക്കം തന്നെ നുണകൾ കൊണ്ട് മൂടിയെന്നാണ് വിമർശനം. ബിസിനസ് മാൻ ആയി കരിയർ തുടങ്ങിയ ബഷീർ ടീവി അവതാരകനും ഉം ഡിജെയും അഭിനേതാവും കൂടിയാണ്. താൻ രണ്ട് കല്യാണം കഴിച്ചു എന്നാണ് ബഷീർ ഷോയിൽ പറഞ്ഞത്. പക്ഷെ ബഷീറിന്റെ ആദ്യ വിവാഹം 2009ലായിരുന്നു. ഇതിൽ രണ്ടു കുട്ടികളുമുണ്ട്. ഇതിനിടെ തിരുവനന്തപുരം സ്വദേശിനായ പെൺകുട്ടിയെ മതംമാറ്റി ബഷീർ വിവാഹം കഴിച്ചെന്നും വാർത്തകളുണ്ടായിരുന്നു. ചുംബന സമരം കൊടുമ്പിരി കൊണ്ട വേളയിൽ അതിനെ എതിർക്കാനായി രണ്ട് ഭാര്യമാരെയും കൂട്ടി ബഷീർ എത്തിയിരുന്നു. അന്ന് പൊലീസ് ലാത്തിയും ബഷീറിന് ഏൽക്കേണ്ടി വന്നു. 2012ൽ തങ്ങൾ വിവാഹിതരാണെന്നും പറഞ്ഞാണ് ബഷീറും ചാനൽ മോഡലായ ആ യുവതിയുമായി എത്തിയത്.

ഹിന്ദു അയ്യർ വിഭാഗത്തിലെ പെൺകുട്ടി മുസ്ലീമായി തട്ടമിട്ടാണ് അന്ന് ബഷീറിനൊപ്പം പ്രത്യക്ഷപ്പെട്ടത്. മാധ്യമങ്ങളോടു തന്റെ രണ്ടാം വിവാഹത്തിന്റെ കഥ ബഷീർ പറഞ്ഞിരുന്നു. പിന്നീട് ബഷീറുമായി പിണങ്ങിയ യുവതി ഇപ്പോൾ മോഡലിങ് രംഗത്ത് സജീവമായിട്ടുണ്ട്. മൂന്ന് മാസം മുൻപ് മംഗലാപുരം സ്വദേശിനിയെ കൂടി ബഷീർ വിവാഹം ചെയ്യുകയായിരുന്നു. എന്നാൽ രണ്ടാമത്തെ വിവാഹം മറച്ചുവെച്ച് താൻ രണ്ട് വിവാഹം കഴിച്ചുവെന്നാണ് ബഷീർ പറഞ്ഞത്. ഷോയിൽ പറഞ്ഞതിനെതിരെ ബഷീറിന്റെ രണ്ടാം വിവാഹത്തിന് തെളിവുകളുമായി പലരും രംഗത്തെത്തിയെങ്കിലും ബഷീർ രണ്ടാമത്തെ കുട്ടിയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും അവർ ലിവിങ് ടുഗദർ ആയിരുന്നുവെന്നുമാണ് ബഷീറും കുടുംബവും പറയുന്നത്.

എന്തായാലും ബിഗ് ബോസിലെ മത്സരാർത്ഥിയായി ബഷീർ എത്തിയതോടെ മോഹൻലാലിനോടുള്ള ബഹുമാനം പോലും കുറഞ്ഞെന്ന വിധത്തിലാണ് വിമർശനങ്ങൾ. 16 പേർ ഒരു വീട്ടിൽ 100 ദിവസം ഒരുമിച്ച് താമസിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP