Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീകണ്ഠൻ നായർ വാർത്താ ചാനലിന്റെ പിന്നാലെ പോയപ്പോൾ വളർന്നു കുതിച്ചു കൊണ്ടിരുന്ന ഫ്‌ളവേഴ്‌സ് ചാനൽ മൂക്കും കുത്തി താഴെ; ഫ്‌ളവേഴ്‌സിനെ ബഹുദൂരം പിന്നിലാക്കി ഈ വർഷത്തെ ആദ്യ റേറ്റിംഗിൽ മഴവിൽ മനോരമ രണ്ടാമതെത്തി; വ്യക്തമാകുന്നത് ഫ്‌ളവേഴ്‌സിന്റെ വളർച്ച ശ്രീകണ്ഠൻ നായരെ മാത്രം ആശ്രയിച്ചെന്ന്; വാർത്താ ചാനലുകളിലെ റേറ്റിംഗിൽ ജനം നാലാം സ്ഥാനത്തുതന്നെ തുടരുന്നു: പുതുവർഷത്തിലെ ആദ്യ ബാർക്ക് റേറ്റിങ് ഇങ്ങനെ

ശ്രീകണ്ഠൻ നായർ വാർത്താ ചാനലിന്റെ പിന്നാലെ പോയപ്പോൾ വളർന്നു കുതിച്ചു കൊണ്ടിരുന്ന ഫ്‌ളവേഴ്‌സ് ചാനൽ മൂക്കും കുത്തി താഴെ; ഫ്‌ളവേഴ്‌സിനെ ബഹുദൂരം പിന്നിലാക്കി ഈ വർഷത്തെ ആദ്യ റേറ്റിംഗിൽ മഴവിൽ മനോരമ രണ്ടാമതെത്തി; വ്യക്തമാകുന്നത് ഫ്‌ളവേഴ്‌സിന്റെ വളർച്ച ശ്രീകണ്ഠൻ നായരെ മാത്രം ആശ്രയിച്ചെന്ന്; വാർത്താ ചാനലുകളിലെ റേറ്റിംഗിൽ ജനം നാലാം സ്ഥാനത്തുതന്നെ തുടരുന്നു: പുതുവർഷത്തിലെ ആദ്യ ബാർക്ക് റേറ്റിങ് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലയാളം ചാനൽ രംഗത്ത് വലിയ തോതിൽ യുദ്ധം മുറുകുന്ന സമയമാണ് ഇപ്പോൾ. ഏഷ്യാനെറ്റും മഴവിൽ മനോരമയും അധീശത്തം നിലനിർത്തിയ ചാനൽ രംഗത്ത് വെല്ലുവിളിയായി ശ്രീകണ്ഠൻ നായരുടെ ഫ്‌ളവേഴ്‌സ് ചാനൽ എത്തുന്നത്. ഇതോടെ കൂറേക്കാലം വിനോദ ചാനലുകൾ തമ്മിൽ യുദ്ധം മുറുകി. ഒടുവിൽ ഫ്‌ളവേഴ്‌സ് ചാനൽ മഴവിൽ മനോരമയെ കടത്തവെട്ടി രണ്ടാം സ്ഥാനത്ത് എത്തിയ സാഹചര്യം പോലും ഉണ്ടായി. ശ്രീകണ്ഠൻ നായർ എന്ന വ്യക്തിയുടെ ബുദ്ധിയാണ് ഈ ചാനലിന്റെ മുൻപോട്ടുള്ള കുതിപ്പിൽ പ്രധാനമായിരുന്നത്. എന്നാൽ ഇപ്പോൾ ഫ്‌ളവേഴ്‌സ് ഗ്രൂപ്പിൽ നിന്നുള്ള വാർത്താ ചാനൽ 24 ന്യൂസ് കൂടി വന്നതോടെ അദ്ദേഹത്തിന്റെ ശ്രദ്ധ അതിലേക്കുമായി. ഇതോടെ ഫ്‌ളവേഴ്‌സ് ചാനൽ റേറ്റിംഗിലും പിന്നോട്ടു പോകുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്.

പുതുവർഷത്തിൽ പുറത്തുവന്ന ആദ്യ ബാർക്ക് റേറ്റിംഗിൽ ഫ്‌ളവേഴ്‌സ് ചാനലിന് ക്ഷീണമാണ്. ചാനൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്തു നിന്നും മൂന്നിലേക്ക് കൂപ്പുകുത്തി. വലിയ പോയിന്റുകളുടെ വ്യത്യാസത്തിലാണ് മഴവിൽ മനോരമ മുന്നിലെത്തുകയും ചെയ്തു. അതേസമയം ആരെക്കെ പുതിയ ചാനലുമായി എത്തിയാലും ഏഷ്യാനെറ്റ് ഇപ്പോഴും കുലുക്കമില്ലാതെ നിൽക്കുകയാണ്. മുമ്പ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൂര്യാ ടിവിക്കും ഇപ്പോൾ കഷ്ടകാലമാണ്. നാലാം സ്ഥാനത്താണ് ഇത്തവണ സൂര്യാ ടിവി.

29 ഡിസംബർ മുതൽ ജനുവരി നാലാം തീയ്യതി വരെയുള്ള ബാർക്ക് റേറ്റിങ് പ്രകാരം ഒന്നാം സ്ഥാനത്ത് തുടരുന്ന ഏഷ്യാനെറ്റിന് 298250 പോയിന്റും രണ്ടാം സ്ഥാനത്തുള്ള മഴവിൽ മനോരമക്ക് 126584 പോയിന്റുമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മഴവില്ലുകാർക്ക് അടുത്തകാലത്തെങ്ങും ഏഷ്യാനെറ്റിന് അടുത്തെത്താൻ സാധിക്കില്ലെന്നത് ഉറപ്പാണ്. മൂന്നാം സ്ഥാനത്തുള്ള ഫ്‌ളവേഴ്‌സ് ചാനലിനാകട്ടെ രണ്ടാം സ്ഥാനത്തു നിന്നും നാലായിരത്തോളം പോയിന്റുകളുടെ വ്യത്യാസത്തിലാണ്. കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളിലായി മഴവിൽ മനോരമയെ കടത്തിവെട്ടി ഫ്‌ളവേഴ്‌സ് രണ്ടാം സ്ഥാനത്തായിരുന്നു. ഈ അവസ്ഥയിൽ നിന്നാണ് ഇപ്പോൾ വീണ്ടും മൂന്നാമതായിരിക്കുന്നത്.

ട്രായി നിർദേശ പ്രകാരം ചാനലുകൾക്ക് പണം നൽകിയു സെലക്ട് ചെയ്യുകയും ചെയ്യേണ്ടിയിരുന്നു. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റിന്റെ പ്രേക്ഷകർ പണം നൽകി ചാനൽ നിലനിർത്തി. അതേസമയം ഇതോടെ മറ്റു ചാനലുകൾക്ക് പ്രേക്ഷകരും കുറഞ്ഞ അവസ്ഥയായി. ഇതിനിടെയാണ് ഫ്‌ളവേഴ്‌സ് ഗ്രൂപ്പിൽ നിന്നും വാർത്താചാനൽ ലോഞ്ച് ചെയ്തത്. 24 ന്യൂസ് ചാനലിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലായിരുന്നു ശ്രീകണ്ഠൻ നായർ. അതുകൊണ്ട് തന്നെ ശ്രീകണ്ഠൻ നായർ മാറി നിന്നതോടെ ഫ്‌ളവേഴ്‌സിന് ക്ഷീണം സംഭവിച്ചു എന്ന ചോദ്യമാണ് ഉയർന്നുകഴിഞ്ഞു. വാർത്താ ചാനൽ തുടക്കത്തിലാണ്. ഇത് ഇനിയും പച്ചപിടിച്ചു സമയമെടുക്കും. ചാനലിൽ ചർച്ച നയിച്ചു കൊണ്ട് അടക്കം ശ്രീകണ്ഠൻ നായർ രംഗത്തുണ്ട്. സീ ചാനൽ കൂടി മലയാളം വിനോദ രംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്. ഈ ചാനലിലെ പ്രോഗ്രാമുകൾ മികവുറ്റതാണ്. അതുകൊണ്ട് വിനോദ രംഗത്ത് കൂടുതൽ മത്സരം പ്രതീക്ഷിക്കാവുന്ന അവസ്ഥയുണ്ട്.

അതിനിടെ പോയവാരം മലയാളം വാർത്താചാനൽ രംഗം പഴയകാലത്തേക്ക് തിരിച്ചുപോകുന്ന പ്രവണതയാണ് ദൃശ്യമായത്. പതിവുപോലെ മറ്റു വാർത്താ ചാനലുകളം ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ജനം ടിവി നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. മനോരമ ന്യൂസ് ചാനൽ രണ്ടാം സ്ഥാനത്തും മാതൃഭൂമി മൂന്നാം സ്ഥാനമാണ് പോയ വാരത്തിൽ. അഞ്ചാം സ്ഥാനത്തേക്ക് ന്യൂസ് 18 കേരളയും എത്തി.

ശബരിമല വിഷയത്തിലൂടെ പ്രേക്ഷകരുടെ പിന്തുണ നേടി മുന്നോട്ടു പൊയ്‌ക്കോണ്ടിരുന്ന ജനം ടിവി ഈ വിഷയത്തിന്റെ പ്രധാന്യം കുറഞ്ഞു വരുന്നതോടെ റേറ്റിംഗിലും താഴേക്കു പോകുകയായിരുന്നു. വരും ദിവസങ്ങളിൽ ചാനൽ വീണ്ടും താഴേക്കും പോയേക്കാമെന്ന പ്രതീതിയുമുണ്ട്. ഇത്തവണത്തേ റേറ്റിംഗിൽ ഓരോ ചാനലുകളും തമ്മൽ വ്യക്തമായ പോയിന്റ് വ്യത്യാസമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് 68119 പോയിന്റ് നേടിയപ്പോൾ മനോരമ ന്യൂസ് 47070 പോയിന്റാണ് കരസ്ഥമാക്കിയത്. അതേസമയം മാതൃഭൂമി 40554 പോയിന്റും നേടി. ജനം ടിവിക്ക് 33781 പോയിന്റ് ഉള്ളപ്പോൾ തന്നെ അഞ്ചാമതുള്ള ന്യൂസ് 18 ചാനൽ 18328 പോയിന്റാണ് കരസ്ഥമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP