Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലാൻ ഇനി അമ്മായിയും പിഷുവും ആര്യയും ഒന്നും വരില്ല; അഞ്ച് വർഷത്തിലധികമായി ആരാധകരെ ചിരിപ്പിച്ച് മുന്നേറിയ ബഡായി ബംഗ്ലാവ് ഏഷ്യാനെറ്റ് അവസാനിപ്പിക്കുന്നു; മുകേഷിന്റെ പുളു ബംഗ്ലാവ് അവസാനിപ്പിക്കുന്ന വിവരം പ്രേക്ഷകരുമായി പങ്കു വെച്ച് രമേഷ് പിഷാരടി

പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലാൻ ഇനി അമ്മായിയും പിഷുവും ആര്യയും ഒന്നും വരില്ല; അഞ്ച് വർഷത്തിലധികമായി ആരാധകരെ ചിരിപ്പിച്ച് മുന്നേറിയ ബഡായി ബംഗ്ലാവ് ഏഷ്യാനെറ്റ് അവസാനിപ്പിക്കുന്നു; മുകേഷിന്റെ പുളു ബംഗ്ലാവ് അവസാനിപ്പിക്കുന്ന വിവരം പ്രേക്ഷകരുമായി പങ്കു വെച്ച് രമേഷ് പിഷാരടി

കൊച്ചി: ചാനൽ പരിപാടികളിൽ റേറ്റിങിൽ മുൻപന്തിയിൽ നിന്ന പരിപാടികളിൽ ഒന്നായിരുന്നു ബഡായി ബംഗ്ലാവ്. നടൻ മുകേഷും കോമഡി താരങ്ങളായ പിഷാരടിയും ധർമ്മജനും ആര്യയും എല്ലാം ചേർന്ന് പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലുന്ന ഈ പരിപാടി ഏഷ്യാനെറ്റ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്.

പരിപാടിയുടെ അവതാരകനായ രമേശ് പിഷാരടി തന്നെയാണ് പരിപാടി അവസാനിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. ഇനി സംപ്രേഷണം ചെയ്യാനുള്ള രണ്ട് എപ്പിസോഡുകൾ കൂടി അവസാനിച്ചാൽ 'ബഡായി ബംഗ്ലാവ്' അവസാനിക്കുമെന്നും കഴിഞ്ഞ അഞ്ച് വർഷമായി റേറ്റിങ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ അഭിമാനവും സന്തോഷവും തരുന്നെന്നും പിഷാരടി പറഞ്ഞു.

സിനിമാ മേഖലയിലും സംഗീത മേഖലയിലേയും പ്രതിഭകളെ ഈ പരിപാടികളിൽ ഗസ്റ്റായും കൊണ്ടു വന്നിരുന്നു. മോഹൻലാലും മമ്മൂട്ടിയും അടക്കം സിനിമാ മേഖലയിലെ പ്രധാനപ്പെട്ട താരങ്ങളെ എല്ലാം ഈ പരിപാടിയിൽ ഗസ്റ്റായി എത്തിയപ്പോൾ പ്രേക്ഷകർക്കും അത് ആവേശമായി.

തുടക്കം മുതൽ ഒടുക്കം വരെ ആളുകളെ ചിരിപ്പിക്കുന്ന ഈ പരിപാടി ഡയാന സിൽവസ്റ്റർ ആണ് പ്രൊഡ്യൂസ് ചെയ്തത്്. പിഷാരടിയുടെ അമ്മായി ആയ പ്രസീദയും വേലക്കാരനായ ധർമജനും മനോജ് ഗിന്നസുമെല്ലാം ഈ കോമഡി പരിപാടിയെ എപ്പോഴും ലൈവായി നിർത്തിയിരുന്നു. സൂപ്പർ ഹിറ്റ് പരിപാടിയായിരുന്ന സിനിമാലക്ക് ശേഷമാണ് ബഡായി ബംഗ്ലാവ് എഷ്യാനെറ്റ് ആരംഭിച്ചത്.

ഹിന്ദിയിൽ സൂപ്പർ ഹിറ്റായ കോമഡി നൈറ്റ് വിത്ത് കപിൽ എന്ന് പരിപാടിയിൽ നിന്ന് ആശയം ഉൾക്കൊണ്ടാണ് 2013ൽ ബഡായി ബംഗ്ലാവ് ആരംഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP