Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഷ്യാനെറ്റ് തലവൻ ഭൂമി കൈയേറിയെങ്കിൽ ഇരട്ടച്ചങ്കൻ പിണറായി ഒഴിപ്പിക്കാൻ തയ്യാറാകാത്തതെന്തേ? കൈയേറ്റം ചൂണ്ടിക്കാട്ടിയ കത്തു വായിച്ച് സുഖിച്ചിരിക്കുകയല്ല പിണറായി ചെയ്യേണ്ടത്; നാളെ രാവിലെ തന്നെ ഒഴിപ്പിക്കൽ തുടങ്ങട്ടെ; രാജീവ് ചന്ദ്രശേഖരന്റെ നിരാമയ റിസോർട്ട് ഡിവൈഎഫ്‌ഐക്കാർ അടിച്ചുപൊളിച്ച വിഷയം ന്യൂസ് നൈറ്റിൽ ചർച്ചക്കെടുത്ത് വിനു വി ജോണിന്റെ വെല്ലുവിളി; ചർച്ചക്ക് ക്ഷണിച്ചിട്ടും നേതാക്കൾ ഓടിയൊളിച്ച കാര്യവും ചൂണ്ടിക്കാട്ടി പരിഹാസവും

ഏഷ്യാനെറ്റ് തലവൻ ഭൂമി കൈയേറിയെങ്കിൽ ഇരട്ടച്ചങ്കൻ പിണറായി ഒഴിപ്പിക്കാൻ തയ്യാറാകാത്തതെന്തേ? കൈയേറ്റം ചൂണ്ടിക്കാട്ടിയ കത്തു വായിച്ച് സുഖിച്ചിരിക്കുകയല്ല പിണറായി ചെയ്യേണ്ടത്; നാളെ രാവിലെ തന്നെ ഒഴിപ്പിക്കൽ തുടങ്ങട്ടെ; രാജീവ് ചന്ദ്രശേഖരന്റെ നിരാമയ റിസോർട്ട് ഡിവൈഎഫ്‌ഐക്കാർ അടിച്ചുപൊളിച്ച വിഷയം ന്യൂസ് നൈറ്റിൽ ചർച്ചക്കെടുത്ത് വിനു വി ജോണിന്റെ വെല്ലുവിളി; ചർച്ചക്ക് ക്ഷണിച്ചിട്ടും നേതാക്കൾ ഓടിയൊളിച്ച കാര്യവും ചൂണ്ടിക്കാട്ടി പരിഹാസവും

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് തലവൻ രാജീവ് ചന്ദ്രശേഖരൻ കായൽ പുറമ്പോക്ക് കൈയേറിയെങ്കിൽ എന്തുകൊണ്ടാണ് അത് ഒഴിപ്പിക്കാൻ സർക്കാർ തയ്യാറാകാത്ത്? ഇവിടെ ഭരിക്കുന്നത് ഇരട്ടച്ചങ്കുള്ള പിണറായി വിജയന്റെ സർക്കാർ അല്ലേ? സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്ക് കൈയേറ്റം ചൂണ്ടിക്കാട്ടി കത്തെഴുതിയിട്ടടും അദ്ദേഹം അതു വായിച്ച് സുഖിച്ചിരുക്കുയായിരുന്നോ? കൈയേറ്റം ഒഴിപ്പിക്കാൻ സർക്കാറിന് കഴിയുന്നില്ലെങ്കിൽ ഇവിടെ ഭരിക്കുന്നത് ആരാണ്? - ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചർച്ചയിൽ അവതാരകൻ വിനു വി ജോണിന്റെ ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു.

രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോർട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ അതിക്രമിച്ചു കയറി അടിച്ചു തകർത്ത സംഭവത്തിൽ സൈബർ ലോകത്ത് ഇടതു പ്രവർത്തകർ വെല്ലുവിളിയും പരിഹാസ്യവുമായി രംഗത്തെത്തിയപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് തങ്ങളുടെ ചാനൽ മേധാവിയുടെ കൈയേറ്റം തന്നെ ചർച്ചക്കെടുത്തത്. ഈ ഷോയിൽ ഇടതു നേതാക്കളുടെയും ഡിവൈഎഫ്‌ഐയുടെയും കാപട്യങ്ങളെ ഒന്നൊന്നായി പൊളിച്ചടുക്കുകയായിരുന്നു വിനു വി ജോൺ.

കൈയേറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഒഴിപ്പിക്കാനെന്ന പേരിൽ അടിച്ചു പൊളിക്കേണ്ട ചുമതല ഡിവൈഎഫ്‌ഐക്കാണോ? എന്നും ഒരു സെന്റ് കൈയേറ്റം പോലും ഒഴിപ്പിക്കാൻ കഴിവില്ലാത്തവരാണോ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാൻ പോകുന്നതെന്നും ചോദിച്ച് പരിഹാസ്യ ശരങ്ങളുമായി വിനു ഷോ തന്നെയാക്കി മാറ്റുകയായിരുന്നു. റിസോർട്ടിരിക്കുന്ന പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണെന്ന കാര്യം വിനു ചൂണ്ടിക്കാട്ടി. ചാനൽ ചർച്ചയുടെ തുടക്കത്തിൽ തന്നെ ചർച്ചയിൽ പങ്കെടുക്കാൻ സി.പി.എം നേതാക്കൾ തയ്യാറായില്ലെന്ന കാര്യമാണ് അവതാരകൻ ചൂണ്ടിക്കാട്ടിയത്. ഓരോ മുടന്തൻ ന്യായങ്ങൾ നിരത്തി നേതാക്കൾ പിന്മാറിയെന്ന കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ചർച്ചയിൽ പങ്കെടുക്കാൻ തയ്യാറായത് പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോൻ മാത്രമായിരുന്നു. അദ്ദേഹമാകട്ടെ വിനുവിനെ പ്രതിരോധിക്കാൻ മാർഗ്ഗങ്ങളില്ലാതെ മുടന്തി വെള്ളം കുടിക്കുകയും ചെയ്തു. ഒടുവിൽ രാജീവ് ചന്ദ്രശേഖരൻ കൈയേറ്റം ഒഴിഞ്ഞു തരണം എന്നു പറഞ്ഞായിരുന്നു സലിമോന്റെ മറുപടി. വിവരാവകാശ പ്രവർത്തകൻ ഡി ബി ബിനു, നിരാമയ റിട്രീറ്റ് റിസോർട്ട് മാനേജർ രജീഷ് കുമാറും ചർച്ചയിൽ പങ്കെടുത്തിരുന്നു.

മൂന്നാറിൽ കുറിഞ്ഞി സങ്കേതം കൈയേറിയ എംപി ജോയസ്് ജോർജ്ജിന്റെ വിഷയവും ഇടതു എംഎൽഎ പി വി അൻവറിന്റെ കൈയേറ്റ വിഷയവും ചൂണ്ടിക്കാട്ടി ഇവിടെയൊക്കെ ഡിവൈഎഫ്‌ഐ അടിച്ചു തകർക്കാൻ എത്തിയോ എന്നു വിനു ചോദിച്ചു. ഇങ്ങനെ നിരാമയ പുറമ്പോക്ക് കൈയേറിയോ എന്നും കയ്യേറ്റക്കാർക്ക് സർക്കാർ ഒത്താശയോ എന്നുമുള്ള ടാഗ് ലൈനിലാണ് ചർച്ച നടന്നത്. നിരാമയ റിസോർട്ട് പുറമ്പോക്ക് കൈയേറിയെന്ന് കാണിച്ച് തഹസിൽദാർ കത്തു നൽകിയെന്നും. ഇതിന് ശേഷം മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് സലിമോൻ ചർച്ചയിൽ ചൂണ്ടിക്കാട്ടിയത്.

എന്നാൽ, ഒരു വർഷം മുമ്പ് ഇങ്ങനെ കത്തു ലഭിച്ചിട്ടും സി.പി.എം സർക്കാർ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നും വിനു ചോദിച്ചു. ഇങ്ങനെ കൈയേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ട സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്തായാലും നിരാമയ റിസോർട്ട് കൈയേറിയിട്ടേ ഇല്ലെന്നാണ് ചർച്ചയിൽ പങ്കെടുത്ത മാനേജർ അഭിപ്രായപ്പെട്ടത്. കോടതി വിധി പോലും പഞ്ചായത്ത് പ്രസിഡന്റ് തെറ്റായി വ്യാഖ്യാനിച്ചു എന്നും മാനേജർ രജീഷ് കുമാർ പറഞ്ഞു. ചർച്ചക്കൊടുവിൽ വിനു വി ജോണിന്റെ വെല്ലുവിളി സ്വീകരിച്ച് നാളെ തന്നെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്.

ഇന്ന് രാവിലെയാണ് കയ്യേറ്റം ആരോപിച്ച് രാജീവ് ചന്ദ്രശേഖർ എംപിയുടെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോർട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ച് തകർത്തത്. അഞ്ച് വില്ലകൾ പൂർണ്ണമായും നശിപ്പിച്ചു. അതേസമയം ആക്രമണം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. പുറംപോക്ക് ഭൂമി കയ്യേറിയെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ റിസോർട്ട് തകർത്തത്. ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി പി എൻ ബിനുവിന്റെ നേതൃത്യത്തിൽ റിസോർട്ടിന് മുന്നിൽ പ്രതിഷേധം നടക്കുമ്പോഴാണ് മറ്റൊരു സംഘം ചുറ്റുമതിൽ പൊളിച്ച് അകത്ത് കടന്നത്. അഞ്ച് വില്ലകൾ പൂർണ്ണമായും അടിച്ച് തകർത്തു. ഏകദേശം 10 കോടി രൂപയുടെ നഷ്ടടമുണ്ടായെന്ന് നിരാമയ സിഇഒ വിശദീകരിച്ചു.

റിസോർട്ട് തകർത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിരാമയ സിഇഒ അറിയിച്ചു. പുറമ്പോക്ക് കൈയേറിയെന്ന് വാർത്ത കൊടുത്ത മാധ്യമങ്ങൾക്കെതിരെ നിയമപരമായ നടപടി തുടങ്ങിയിട്ടുണ്ട്. കയ്യേറ്റമുണ്ടെന്ന് കാണിച്ച് റവന്യു അധികൃതരിൽ നിന്ന് ഇതുവരെ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും നിരാമയ അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP