Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മള്ളൂരും ആയിരം രൂപയുമുണ്ടെങ്കിൽ പുഷ്പം പോലെ ഇറങ്ങിപ്പോരാമെന്നല്ലേ ചൊല്ല് ? പ്രതിയുടെ കൈയിൽ ദൃശ്യങ്ങൾ എത്തിയാൽ എന്തായിരിക്കും പെൺകുട്ടിയുടെ മാനത്തിന് വില? ദൃശ്യങ്ങൾ കിട്ടാൻ ദിലീപിന് നൂറുശതമാനം അവകാശമുണ്ടെന്നും നൂറു ശതമാനവും കുറ്റവാളിയാണെങ്കിൽ അദ്ദേഹം എന്തിന് ഡിഫൻഡ് ചെയ്യണമെന്നും മറുവാദം; നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എന്തിന് എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചുടേറിയ സംവാദം

മള്ളൂരും ആയിരം രൂപയുമുണ്ടെങ്കിൽ പുഷ്പം പോലെ ഇറങ്ങിപ്പോരാമെന്നല്ലേ ചൊല്ല് ? പ്രതിയുടെ കൈയിൽ ദൃശ്യങ്ങൾ എത്തിയാൽ എന്തായിരിക്കും പെൺകുട്ടിയുടെ മാനത്തിന് വില? ദൃശ്യങ്ങൾ കിട്ടാൻ ദിലീപിന് നൂറുശതമാനം അവകാശമുണ്ടെന്നും നൂറു ശതമാനവും കുറ്റവാളിയാണെങ്കിൽ അദ്ദേഹം എന്തിന് ഡിഫൻഡ് ചെയ്യണമെന്നും മറുവാദം; നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എന്തിന് എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചുടേറിയ സംവാദം

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആക്രമണ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി കോടതി തള്ളി. കൂടാതെ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാനും അങ്കമാലി മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചു. ഈ പശ്ചാത്തലത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ കേസ് അട്ടിമറിക്കാൻ നീക്കമോ എന്ന വിഷയത്തിൽ പി.ജി.സുരേഷ് കുമാർ ചർച്ച നയിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലിപീന് എന്തിനാണെന്നും വിചാരണ വൈകിപ്പിക്കാനാണോ നീക്കമെന്നുമായിരുന്നു ഉപചോദ്യങ്ങൾ.

നിയമ വിദഗ്ധനായ മുഹമ്മദ് ഷാ, നിർമ്മാതാവ് സന്ദീപ് സേനൻ, എഴുത്തുകാരി അപർണ പ്രശാന്തി, സംവിധായകൻ ബൈജു കൊട്ടാരക്കര എന്നിവരായിരുന്നു അതിഥികൾ. ആക്രമിക്കുന്ന ദൃശ്യങ്ങൾ വിട്ടുനൽകിയാൽ അത് പുറത്തുപോകാനും നടിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ അത് ദുരുപയോഗം ചെയ്യപ്പെടാനുമുള്ള സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ദൃശ്യങ്ങൾ വിട്ടുനൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.

ദൃശ്യങ്ങൾ പ്രതിയായ ദിലീപിനെ ഏൽപിക്കാൻ വിശ്വാസക്കുറവുണ്ടെന്ന നിലപാട് മേൽക്കോടതിയിലും ആവർത്തിക്കുന്നത് പ്രോസികൃൂഷന് ഉചിതമാവുകയില്ലെന്നാണ് നിയമ വിദഗ്ധനായ മുഹമ്മദ് ഷായുടെ അഭിപ്രായം.തന്റെ നിരപരാധിത്വം തെളിയിക്കാൻ സിആർപിസി ചട്ടങ്ങൾ പ്രകാരം ദിലീപിന് ദൃശ്യങ്ങൾ അവകാശപ്പെടാൻ അർഹതയുണ്ട്. തനിക്കെതിരായ കേസിൽ പ്രതിരോധം തീർക്കാൻ ദിലീപിന് അതാവശ്യവുമാണ്. അതുകൊണ്ട് പെൺകുട്ടിയുടെ റൈറ്റ് ടു പ്രൈവസി എന്നത് റൈററ് ടു ലിവ് ആണ് എന്ന വാദമുഖമായിരിക്കണം മേൽകോടതിയിൽ പ്രോസിക്യൂഷൻ ഉയർത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അഭിഭാഷകൻ മാത്രം കണ്ടാൽ പോരാ തനിക്ക് കൂടി ദൃശ്യങ്ങൾ കാണണമെന്ന് കുററാരോരിപതൻ ആവശ്യപ്പെടുന്നതിൽ എന്തുജനാധിപത്യമെന്നാണ് അപർണ പ്രശാന്തിക്ക് അറിയേണ്ടത്. പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരേ അതിക്രമങ്ങൾ ഏറി വരികയും, ഇത് അത്തരത്തിലൊരു കേസായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

എന്നാൽ നിയമം അനുശാസിച്ച രീതിയിൽ 85 ദിവസം ജയിലിൽ കിടന്ന ദിലിപീന് ദൃശ്യങ്ങൾ കൈമാറുന്നതിനെ മറ്റൊരു രീതിയിൽ കാണേണ്ടതില്ലെന്നാണ് നിർമ്മാതാവ് സന്ദീപ് സേനന്റെ അഭിപ്രായം.100 ശതമാനം കോടതി വഴി കൈമാറുന്ന ദൃശ്യങ്ങൾ പുറത്ത് പോകുന്നത് കോടതി അലക്ഷ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.കോടതി വിധി സ്വാഗതാഹർഹമാണെന്നും ഈ പ്രതിക്ക് എന്തിനാണ് വിഷ്വൽസ് എന്നുമായിരുന്നു ബൈജു കൊട്ടാരക്കരയുടെ ചോദ്യം. മള്ളൂരും ആയിരം രൂപയുമുണ്ടെങ്കിൽ ആരെയും കൊല്ലാമെന്നും പുഷ്പം പോലെ ഇറങ്ങിപ്പോരാമെന്നുമാണല്ലോ ചൊല്ല്. ആ പ്ശ്ചാത്തലത്തിൽ പ്രതിയുടെ കൈയിലേക്ക് ദൃശ്യങ്ങൾ കൂടി എത്തിയാൽ എന്തായിരിക്കും പെൺകുട്ടിയുടെ മാനത്തിന്റെ വില. വിഷ്വൽസ് കിട്ടിയാൽ മാത്രം പ്രതിയല്ലാതാകുന്നില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ജുഡീഷ്യറിയുടെ സത്യസന്ധതയെയാണ് ബൈജു ചോദ്യം ചെയ്തതെന്ന് സന്ദീപ് സേനൻ തിരിച്ചടിച്ചു. ദിലീപിന് ദൃശ്യങ്ങൾ കിട്ടാൻ 100 ശതമാനം അവകാശമുണ്ട്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത വ്യക്തിയായ അദ്ദേഹം 100 ശതമാനം കുറ്റവാളിയാണെങ്കിൽ എന്തിന് കേസിൽ ഡിഫൻഡ് ചെയ്യണമെന്നും സേനൻ ചോദിച്ചു. ദിലീപിന് ഡിഫൻഡ് ചെയ്യാതെ പറ്റില്ലല്ലോയെന്ന് പിജി സുരേഷ് കുമാർ.

കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ഫാസ്റ്റ് ട്രാക്ക് കോടതി , വനിതാ ജഡ്ജി എന്നീ ആവശ്യങ്ങൾ ന്യായമാണെന്ന് പൊതുവെ സമ്മതം. അതേസമയം സ്ത്രീപീഡനക്കേസുകളിൽ ഇരകളെ അപകീർത്തിപ്പെടുത്താൻ പ്രതികൾക്ക് സഹായകമാകുന്ന ദൃശ്യങ്ങൾ പോലെയുള്ള നിർണായക തെളിവുകൾ കൈമാറാതിരിക്കാൻ സ്റ്റാറ്റിയൂട്ടുകളിൽ ഭേദഗതി ആവശ്യമാണെന്ന നിയമവിദഗ്ധൻ മുഹമ്മദ് ഷായുടെ അഭിപ്രായവും ശ്രദ്ധേയമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP