Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മിന്നും താരം ഉടൻ വരുന്നു നമ്മുടെ ഏഷ്യാനെറ്റിൽ എന്ന് മുകേഷ് പ്രഖ്യാപിച്ചെങ്കിലും സീസൺ ടു ഉടൻ വരില്ല; റിയാലിറ്റി ഷോ ഉപേക്ഷിച്ച് ചാനൽ; പരിപാടി വേണ്ടെന്ന് വച്ചത് നാല് എപ്പിസോഡുകൾ ഷൂട്ട് ചെയ്ത ശേഷം; മേതിൽ ദേവികയുമായി ഉള്ള വിവാഹ മോചനം കാരണമാക്കി സോഷ്യൽ മീഡിയ

മിന്നും താരം ഉടൻ വരുന്നു നമ്മുടെ ഏഷ്യാനെറ്റിൽ എന്ന് മുകേഷ് പ്രഖ്യാപിച്ചെങ്കിലും സീസൺ ടു ഉടൻ വരില്ല; റിയാലിറ്റി ഷോ ഉപേക്ഷിച്ച് ചാനൽ; പരിപാടി വേണ്ടെന്ന് വച്ചത് നാല് എപ്പിസോഡുകൾ ഷൂട്ട് ചെയ്ത ശേഷം; മേതിൽ ദേവികയുമായി ഉള്ള വിവാഹ മോചനം കാരണമാക്കി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടനും കൊല്ലത്തെ സിപിഎം എംഎൽഎയുമായ മുകേഷ് അവതരിപ്പിക്കുന്ന ഏഷ്യാനെറ്റിനെ മിന്നും താരം റിയാലിറ്റി ഷോ പരിപാടി ഉപേക്ഷിക്കാൻ തീരുമാനം. നാല് ഭാഗങ്ങൾ ഷൂട്ട് ചെയ്ത ശേഷമാണ് പരിപാടിയുടെ സീസൺ ടു വേണ്ടെന്ന് വച്ചത്. ഏഷ്യാനെറ്റ് കാരണം വ്യക്തമാക്കിയിട്ടില്ല. രണ്ട് കാരണങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒന്ന് സ്ത്രീ പ്രേക്ഷകരുടെ ഇടയിൽ മുകേഷിന്റെ ജനപ്രീതി മങ്ങിയത്. പ്രശസ്ത നർത്തകി മേതിൽ ദേവികയും ആയുള്ള വിവാഹ മോചന വാർത്തയാണ് ഇതിൽ വലിയ പങ്കുവഹിച്ചത്. ഇതിന് പുറമേ പഠനത്തിനായി സ്മാർട്ട് ഫോൺ ചോദിച്ച വിദ്യാർത്ഥിയോട് മുകേഷ് കയർക്കുന്ന ഓഡിയോ പുറത്തു വന്നതും ഇമേജിന് കോട്ടം തട്ടിച്ചു.

മേതിൽ ദേവികയും മുകേഷുമായി എട്ട് വർഷത്തെ ദാമ്പത്യ ജീവിതമാണ് അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മേതിൽ ദേവിക കുടുംബകോടതിയെ സമീപിച്ചിട്ടുണ്ട്. മുകേഷിൽ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള മുകേഷിന്റെ ചില ശീലങ്ങളുമാണ് ദേവികയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിക്കാൻ ഇടയാക്കിയത് എന്നാണ് പുറത്തുവന്ന വാർത്തകൾ. സോഷ്യൽ മീഡിയയിലടക്കം ഈ വാർത്ത പരന്നതിനു പിന്നാലെ മേതിൽ ദേവികയും വാർത്ത ശരിവച്ചിരുന്നു.

ദാമ്പത്യത്തിലെ സ്വരച്ചേർച്ച ഇല്ലായ്മ കാരണം കുറച്ചുകാലമായി മുകേഷുമായി വേർപിരിഞ്ഞാണ് മേതിൽ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മുകേഷുമായുള്ള ബന്ധം തുടർന്നുപോകാൻ സാധിക്കാത്തതിനാൽ ബന്ധം വേർപെടുത്തുന്നതായിനായി കുടുംബകോടതിയെ സമീപീച്ചിരിക്കയാണ് പ്രശസ്ത നർത്തകി. മലയാള മാസം ചിങ്ങം ഒന്ന് മുതൽ പൂർത്തമായും നൃത്തത്തിൽ ഫോക്കസ് ചെയ്തു ജീവിതം മുന്നോട്ടു പോകാനാണ് ദേവികയുടെ തീരുമാനം.

പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാർത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വർഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാൻ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേർപിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. മുകേഷ് വിവാഹമോചന വാർത്തകളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

അതേസമയം മിന്നും താരം റിയാലിറ്റി ഷോ റദ്ദാക്കാൻ പ്രൊഫഷണലായ ഒരുകാരണവും പുറത്തുവരുന്നു. മഴവിൽ മനോരമയിലെ കോമഡി പ്രോഗ്രാമിൽ മുകേഷ് പങ്കെടുത്തതിനെ തുടർന്നാണ് ഈ നടപടിയെന്നാണ് വിവരം. ഏഷ്യാനെറ്റുമായി വെച്ചിരുന്ന കരാർ ലംഘനമാണിതെന്നാണ് ആരോപണം.

അതേസമയം, കേരളത്തിൽ ഏറെ ചർച്ചയായ മുകേഷിന്റെ വിവാഹമോചനത്തെ തുടർന്നുള്ള പ്രശ്നങ്ങളെ ഭയന്നാണ് ഏഷ്യാനെറ്റ് ഷോ നിർത്തി വെച്ചിരിക്കുന്നതെന്നാണ് ചിലർ പറയുന്നത്. മുകേഷിനെ വെച്ച് മിന്നും താരം എന്ന പരിപാടിയുടെ നാല് എപ്പിസോഡുകൾ പൂർത്തിയാക്കിയിരുന്നു. അതോടൊപ്പം തന്നെ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് അവതാരകയായ മീരയോടൊപ്പം മുകേഷ് അവതരിപ്പിച്ചിരുന്ന പ്രെമോയും ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ഈ മാസം പതിന്നാലിന് ഷോ ടെലികാസ്റ്റ് ചെയ്യുവാനായിരുന്നു തീരുമാനം. എന്നാൽ വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ചാനലിനെ പ്രതിസന്ധിയിലാക്കിയത്.

ആരാധകരെ അമ്പരിപ്പിച്ച സംഭവങ്ങൾ

ആരാധകരെ പോലും അമ്പരപ്പിച്ചായിരുന്നു മുകേഷിന്റെയും മേതിൽ ദേവികയുടെയും. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മിൽ ഉള്ളത്. എന്നിട്ടും ഇവർ എങ്ങനെ വിവാഹിതരായി എന്ന സംശയം അന്ന് പലർക്കും ഉണ്ടായി. ആദ്യ വിവാഹം ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഉപേക്ഷിച്ചവരായിരുന്നു ഇരുവരും.

ഇരുവരും ചേർന്ന് തിരുവനന്തപുരത്ത് വീട് വെച്ചുരുന്നു. എന്നാൽ, ഈ വീട്ടിൽ മേതിൽ ദേവിക അധികകാലം താമസിച്ചിരുന്നില്ല. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ തന്നെയാണ് പ്രശ്നമായത്. മുകേഷിൽ നിന്നും ആദ്യ ഭാര്യ സരിതക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെയാണ് മുകേഷിൽ നിന്നും ദേവികയ്ക്കും ഉണ്ടായതെന്ന സൂചനയാണ് വിവാഹം മോചനത്തിലേക്ക് എത്തുമ്പോൾ പുറത്തുവരുന്ന സൂചനകൾ.

1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. അതിനു ശേഷം കൊല്ലം എം എൽ എ ആയി മുകേഷ് മത്സാരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വന്നപ്പോൾ അന്ന് സരിത മുകേഷിനെതിരെ വലിയ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആർത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു സരിതയുടെ ചോദ്യം. ഇപ്പോൾ കൊല്ലം എംഎൽഎയായ മുകേഷ് മേതിൽ ദേവികയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുമ്പോഴും ഉയരുന്ന ചോദ്യം ഇതു തന്നെയാണ്.

മണ്ഡലത്തിലെ മുകേഷിന്റെ പ്രവർത്തനങ്ങളിൽ സിപിഎമ്മിനുള്ളിൽ നിന്നു തന്നെ കടുത്ത എതിർപ്പാണ് ഉയർന്നിട്ടുള്ളത്. ഇതിനിടെയാണ് മേതിലുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയതും. 1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്.

ഉപനായകനായിട്ടാണ് മുകേഷ് ഭൂരിഭാഗം സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, അപരൻ,തനിയാവർത്തനം,കാക്കത്തൊള്ളായിരം, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാഫാദർ ഒറ്റയാൾ പട്ടാളം, കല്യാണ പിറ്റേന്ന്, ഫ്രണ്ട്സ് മാട്ടുപെട്ടി മച്ചാൻ, മാന്നാർ മത്തായി സ്പീക്കിങ്, അമേരിക്കൻ അമ്മായി, അമ്മായി, കാക്കക്കുയിൽ, ടു ഹരിഹർ നഗർ എന്നിവയാണ് പ്രധാന സിനിമകൾ

പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗമായ ദേവിക മോഹിനിയാട്ടം കലാകാരിയാണ്. മേതിൽ ദേവിക. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മദിരാശി സർവകലാശാലയിൽനിന്ന് എം.ബി.എ.യും കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ എം.എ.യും നേടി. ഭാരതിദാസൻ സർവകലാശാലയിൽനിന്ന് നൃത്തവിഷയത്തിൽ ഗവേഷണവും പൂർത്തിയാക്കി.

പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറുമാണ് ദേവിക. മലയാള ചാനലുകളുടെ നൃത്ത റിയാലിറ്റി ഷോകളിൽ വിധികർത്താവായും ദേവിക പ്രവർത്തിച്ചിരുന്നു. അടുത്തകാലത്തായി, കോവിഡ് കാലത്ത് അഹല്യാശാപം നൃത്തരൂപത്തിലാക്കിയും മേതിൽ ദേവിക വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP