Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചിരിപടർത്താൻ ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് വീണ്ടും വരുന്നു; മൂന്നാം സീസൺ ഒക്ടോബർ 2 മുതൽ സംപ്രേഷണം തുടങ്ങും

ചിരിപടർത്താൻ ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് വീണ്ടും വരുന്നു; മൂന്നാം സീസൺ ഒക്ടോബർ 2 മുതൽ സംപ്രേഷണം തുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളചലച്ചിത്രരംഗത്ത് ഒരുപിടി അഭിനേതാക്കളെ സമ്മാനിച്ച കോമഡിസ്റ്റേഴ്‌സിന്റെ മൂന്നാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിക്കുന്നു. ഒക്ടോബര് 2 മുതൽ എല്ലാ ശനി ,ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് ഷോ പ്രേക്ഷകർക്ക് മുന്നിലെത്തും

ജൂറി അംഗങ്ങളും ചലച്ചിത്രതാരങ്ങളുമായ മുകേഷ് , ലക്ഷ്മി ഗോപാലസ്വാമി ,ടിനി ടോം എന്നിവർക്കൊപ്പം പ്രസിദ്ധചലച്ചിത്രതാരം റായ് ലക്ഷ്മിയും ചേർന്ന് ഭദ്രദീപം കൊളുത്തി കോമഡി സ്റ്റാർസ് സീസൺ 3 യ്ക്ക് ആരംഭംകുറിച്ചു. സജുനവോദയ , നോബി , സാജൻ പള്ളുരുത്തി , ബിജു കുട്ടൻ തുടങ്ങി നിരവധിഹാസ്യതാരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിവിധ ഓഡിഷനുകളൂടെ തെരഞ്ഞെടുക്കപ്പെട്ട 12 ടീമുകളാണ് ഹാസ്യത്തിന്റെ ഈ മാമാങ്കവേദിയിൽ പോരാട്ടത്തിനായി എത്തുന്നത്. വിവിധ എപ്പിസോഡുകളിലായി ചലച്ചിത്രരംഗത്തെ പ്രമുഖർ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കോമഡി സ്റ്റേഴ്‌സിന്റെ വേദിയിൽ എത്തും . ബൈജു ജി മേലിലായാണ് ഈ ഷോയുടെ ഡയറക്ടർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP