Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബോളിവുഡിലും തമിഴിലും തിളങ്ങി നിന്ന സമയത്ത് തലവര മാറ്റി മറിച്ചത് കാർ അപകടം; 29 ദിവസത്തെ കോമയിൽ നിന്നുണർന്നപ്പോൾ ഓർമ്മകൾ നഷ്ടമായി: അനു അഗർവാളിന്റെ ജീവിതം വെബ് സീരിസ് ആകുന്നു

ബോളിവുഡിലും തമിഴിലും തിളങ്ങി നിന്ന സമയത്ത് തലവര മാറ്റി മറിച്ചത് കാർ അപകടം; 29 ദിവസത്തെ കോമയിൽ നിന്നുണർന്നപ്പോൾ ഓർമ്മകൾ നഷ്ടമായി: അനു അഗർവാളിന്റെ ജീവിതം വെബ് സീരിസ് ആകുന്നു

സ്വന്തം ലേഖകൻ

ബോളിവുഡിലും തമിഴിലും തിളങ്ങി നിന്ന അനു അഗർവാളിന്റെ ജീവിതം വെബ് സീരീസാകുന്നു. സീരീസിൽ അനുവും വേഷമിടുന്നുണ്ട്. നടിയുടെ ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങൾ അവതരിപ്പിക്കുന്നത് മറ്റു താരങ്ങളായിരിക്കും. മണിരത്‌നം സംവിധാനം ചെയ്ത തിരുടാ തിരുടാ എന്ന ചിത്രത്തിലൂടെ തമിഴിലും ശ്രദ്ധേയയായ അനുവിനെ അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാനാവില്ല. തിരുടാ തിരുടായിലെ വീരപാണ്ടി കോട്ടയിലെ എന്ന ഗാനവും അനുവിന്റെ നൃത്ത ചുവടുകളുമെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്.

1999 ലാണ് അനുവിന്റെ ജീവിതത്തെ കീഴ്‌മേൽ മറിച്ച ദാരുണമായ കാർ അപകടം അരങ്ങേറുന്നത്. അപകടത്തിന് ശേഷം 29 ദിവസം കോമയിലായിരുന്നു. കോമയിൽ നിന്നുണർന്നപ്പോൾ ഓർമകൾ നഷ്ടമായി. യോഗയിലൂടെയാണ് അനു തന്റെ ജീവിതം തിരിച്ചു പിടിച്ചത്. പിന്നീട് സിനിമകളിലോ സീരിയലുകളിലോ അനു അഭിനയിച്ചില്ല. 51 വയസ്സുകാരിയായ അനു ബാം?ഗളൂരുവിലാണ് ഇപ്പോൾ ജീവിക്കുന്നത്.

ഡൽഹിയിൽ ജനിച്ച അനു അഗർവാൾ, ചെന്നൈയിലാണ് വളർന്നത്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ഗോൾഡ് മെഡൽ നേടി വിജയിച്ച അനു പിന്നീട് മോഡലിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. ദൂരദർശനിലെ ഇസി ബഹനേ (1988) എന്ന സീരിയലിലൂടെയാണ് അഭിനയ രം?ഗത്ത് അരങേറ്റം കുറിച്ചത്. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ആഷിക്വി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ഈ ചിത്രം വലിയ ഹിറ്റായതോടെ അനുവും ശ്രദ്ധ നേടി.

1993 ൽ മണിരത്‌നം സംവിധാനം ചെയ്ത തിരുടാ തിരുടാ എന്ന ചിത്രത്തിലൂടെയാണ് അനു തെന്നിന്ത്യയിൽ തരംഗമാകുന്നത്. ഹീര രാജഗോപാൽ, പ്രശാന്ത്, ആനന്ദ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. പിന്നീട് കിങ് അങ്കിൾ, ഖാൽ നായിക, റിട്ടേൺ ഓഫ് ജുവൽ തീഫ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP