Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'നിങ്ങളൊരു പ്രചാരവേലക്കാരനാണ്, നിങ്ങൾ ഇപ്പണി മതിയാക്കണം, സോണിയ ഗാന്ധിയുടെ കാൽക്കൽ വീണ് രാജ്യസഭാ സീറ്റ് സംഘടിപ്പിക്കണം': കർണാടക തിരഞ്ഞെടുപ്പ് ചർച്ചയിൽ രാജ്ദീപ് സർദേശായിയെ അധിക്ഷേപിച്ച് അമിത് മാളവ്യ; വിരട്ടാൻ നോക്കേണ്ടെന്നും മൈസൂർ പാക്ക് കൊടുത്തു വിടാമെന്നും രാജ്ദീപ്: വീഡിയോ ട്വിറ്ററിൽ ട്രേൻഡിങ്

'നിങ്ങളൊരു പ്രചാരവേലക്കാരനാണ്, നിങ്ങൾ ഇപ്പണി മതിയാക്കണം, സോണിയ ഗാന്ധിയുടെ കാൽക്കൽ വീണ് രാജ്യസഭാ സീറ്റ് സംഘടിപ്പിക്കണം': കർണാടക തിരഞ്ഞെടുപ്പ് ചർച്ചയിൽ രാജ്ദീപ് സർദേശായിയെ അധിക്ഷേപിച്ച് അമിത് മാളവ്യ; വിരട്ടാൻ നോക്കേണ്ടെന്നും മൈസൂർ പാക്ക് കൊടുത്തു വിടാമെന്നും രാജ്ദീപ്: വീഡിയോ ട്വിറ്ററിൽ ട്രേൻഡിങ്

മറുനാടൻ മലയാളി ബ്യൂറോ

ബെംഗരൂരു: രാഷ്ട്രീയത്തിൽ, തിരഞ്ഞെടുപ്പ് ജയങ്ങളും, തോൽവികളും സാധാരണമാണ്. ജയം പോലെ തന്നെ തോൽവികളെയും കാണാൻ കഴിയണമെന്നൊക്കെ പറയാമെങ്കിലും, ടെലിവിഷൻ ചാനൽ ചർച്ചകളിലെ വാക്‌പോരിനിടെ പലപ്പോഴും ഇതൊക്കെ മറന്നുപോകും. ഇന്ത്യ ടുഡേ ടിവിയിൽ രാജ്ദീപ് സർദേശായിയും, ബിജെപിയുടെ ഐടി സെൽ കൺവീനർ അമിത് മാളവ്യയും തമ്മിലുള്ള സംവാദം ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.

കർണാടകത്തിൽ ബിജെപിക്ക് ഏറ്റ തിരിച്ചടിയെ കുറിച്ച് സംസാരിക്കുമ്പോഴാണ് അമിത് മാളവ്യ ചൂടായതും രാജ്ദീപ് സർദേശായിയെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചതും. എന്നാൽ, രംഗം വഷളാകാതെ രാജ്ദീപ് സർദേശായി രക്ഷിക്കുന്നതും കൗതുക കാഴ്ചയാണ്.

സംഭാഷണം ഇങ്ങനെ:

അമിത് മാളവ്യ: ' കർണാടക സർക്കാരിന് ഏറ്റ തിരിച്ചടികളെ കുറിച്ച് ബിജെപി വിശദമായി പരിശോധിക്കും. എന്നാൽ, ഹിജാബ്, ഹലാൽ തുടങ്ങിയ വിഷയങ്ങൾ തോൽവിക്ക് കാരണമായി എന്ന് പറയുന്നത് നിങ്ങളുടെ പ്രചാരവേലയാണ്. ബിജെപി എങ്ങനെ 2024ൽ വിജയിച്ചു എന്ന മൂന്നാമത്തെ പുസ്തകം നിങ്ങൾ എഴുതേണ്ടി വരും.'

രാജ്ദീപ് സർദേശായി: ( ചിരിച്ചുകൊണ്ട്) എന്റെ പുസ്‌കത്തെ പ്രമോട്ട് ചെയ്യുന്നതിന് നന്ദി, പക്ഷേ താങ്കൾക്ക് എന്താണ് ഇത്ര ദേഷ്യം? എനിക്ക് അത്രവലിയ പ്രാധാന്യം നൽകേണ്ട. ഞാനൊരു സാധാരണ മനുഷ്യൻ. ഞാൻ ചിരിക്കുകയാണ്, അങ്ങേയ്ക്ക് ചിരിച്ചുകൂടേ ...ഞാൻ കുറച്ച് മൈസൂർ പാക്ക് കൊടുത്തുവിടാം.

അമിത് മാളവ്യ: 'നിങ്ങളൊരു പ്രോപഗൻഡിസ്റ്റാണ്. നിങ്ങൾ വിരമിക്കണം. നിങ്ങൾ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണം. നിങ്ങൾ സോണിയ ഗാന്ധിയുടെ കാൽക്കൽ വീണ് ഒരു രാജ്യസഭാ സീറ്റ് സംഘടിപ്പിക്കണം'

രാജ്ദീപ്: സർ നിങ്ങൾ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോഴെല്ലാം ഞാൻ ചിരിക്കുകയായിരുന്നു. നിങ്ങൾ വാജ്‌പേയിയുടെയും അദ്വാനിയുടെയും പാർട്ടിക്കാരനാണ്. തോൽക്കുമ്പോഴും ചിരിക്കുന്ന നേതാക്കളായിരുന്നു അവർ. വ്യക്തി വിദ്വേഷത്തിലേക്ക് ഇതിനെ ചുരുക്കരുത്.

നിങ്ങൾ എന്നെ വിരട്ടാൻ നോക്കേണ്ട സർ. ഒരു നല്ല ദിനം നേരുന്നു. ഞാൻ നിങ്ങൾക്ക് മൈസൂർ പാക്ക് അയച്ചുതരാം. ഞാൻ ഉറപ്പുതരാം നിങ്ങൾ യുപിയിലെ ലഡു എനിക്കയച്ചു തരൂ' - എന്നുപറഞ്ഞ് രാജ്ദീപ് മൈസൂർ പാക്ക് ഉയർത്തികാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP