Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; ഏഷ്യാനെറ്റിന്റെ തത്സമയ സംപ്രേഷണത്തിനിടെ ഇരയായ പെൺകുട്ടിയുടെ ഫോൺ നമ്പർ വെളിപ്പെടുത്തി പ്രതിഭാഗം വക്കീൽ

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; ഏഷ്യാനെറ്റിന്റെ തത്സമയ സംപ്രേഷണത്തിനിടെ ഇരയായ പെൺകുട്ടിയുടെ ഫോൺ നമ്പർ വെളിപ്പെടുത്തി പ്രതിഭാഗം വക്കീൽ

തിരുവനന്തപുരം: ബലാത്സംഗ കേസുകളിൽ ഇരയാക്കപ്പെട്ട യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടാൻ പാടില്ലെന്നാണ് നിയമം. അടുത്തിടെ ഇതിന്റെ പേരിൽ മുൻ സ്പീക്കർ രാധാകൃഷ്ണനെതിരെ കേസെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. എന്നിട്ടും നിയമം അറിയുന്നവർ പലരും മനപ്പൂർവ്വം നിയമം ലംഘിക്കുന്ന പ്രവണത ആവർത്തിക്കുന്നു. ഏറ്റവും ഒടുവിൽ തിരുവനന്തപുരം പേട്ടയിൽ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ഫോൺനമ്പർ വെളിപ്പെടുത്തുകയാണ് പ്രതിഭാഗം അഭിഭാഷകൻ ചെയ്ത്.

മൊഴി മാറ്റി പുറത്ത് വിട്ട കത്തിനെക്കുറിച്ച് പ്രതികരിച്ച പ്രതിഭാഗം വക്കീൽ അഡ്വ. ശാസ്തമംഗലം അജിത്ത് പെൺകുട്ടിയുടെ ഫോൺ നമ്പർ വെളിപ്പെടുത്തി. പീഡന കേസുകളിൽ ഇരയാകപ്പെട്ടവരുടെ പേരു വിവരങ്ങൾ പുറത്ത് വിടാൻ പാടില്ലെന്ന നിയമമിരിക്കെയാണ് വക്കീലിന്റെ നിയലഘനം.

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതിഭാഗം വക്കീലിന് പെൺകുട്ടിയയച്ച കത്തിൽ പറഞ്ഞിരുന്നത്. വാർത്ത പുറത്ത് വന്നതിനെത്തുടർന്ന് അഭിഭാഷകന്റെ പ്രതികരണം തേടിയ ഏഷ്യാനെറ്റ് ന്യൂസിനോടാണ് അഡ്വ. ശാസ്തമംഗലം അജിത്ത് പെൺകുട്ടിയുടെ നമ്പർ വെളിപ്പെടുത്തിയത്.

പീഡന കേസുകളിൽ ഇരയാക്കപ്പെടുന്ന പെൺകുട്ടികളുടെ പേരു വിവരങ്ങളും അവരെ തിരിച്ചറിയാനുള്ള യാതൊരു വിവരങ്ങളും മാധ്യമങ്ങളോ പൊലീസോ പുറത്ത് വിടരുതെന്ന് നിയനനിരിക്കെയാണ് നിയമജ്ഞനായ അഭിഭാഷകന്റെ പ്രവർത്തി. 'കത്തിൽ സീരിയസ്സായ ആരോപണങ്ങളാണ് നൽകിയിരിക്കുന്നതെന്ന്' അഭിഭാഷകൻ പറഞ്ഞപ്പോൾ ഏഷ്യാനെറ്റ് റിപ്പോർട്ടർ കെ.ജി കമലേഷ് കത്തിൽ നമ്പർ തന്നിട്ടുണ്ടോ എന്ന് ചോദ്യച്ചപ്പോഴായിരുന്നു വക്കീലിന്റെ പ്രതികരണം.

'ദാ ആ പെൺകുട്ടിയെ വിളിക്കാൻ വേണ്ടി നമ്പറും ഇതിനകത്ത് തന്നിട്ടുണ്ട്' എന്നു പറഞ്ഞായിരുന്നു അദ്ദേഹം നമ്പർ വെളിപ്പെടുത്തിയത്. അതിനു മുമ്പ് പെൺകുട്ടിയെ വിളിച്ചോ എന്ന ചോദ്യത്തിന് 'കുറ്റാരോപിതന്റെ വക്കീലായ തനിക്ക് പീഡനത്തിനിരയായ പെൺകുട്ടിയെ വിളിക്കാൻ കഴിയില്ല, അതിന് നിയമം അനുവദിക്കില്ല' എന്നും ഇദ്ദേഹം പറയുന്നുണ്ട്.

പെൺകുട്ടിയുടെ നമ്പർ ചാനലിൽ ലൈവിലൂടെ പറഞ്ഞതിലൂടെ ഗുരുതരമായ നിയമലംഘനമാണ് അഡ്വ. ശാസ്തമംഗലം അജിത്ത് നടത്തിയിരിക്കുന്നത്. എന്നാൽ പിന്നീടുള്ള സംപ്രേഷണങ്ങളിൽ അഭിഭാഷകൻ നമ്പർ പറയുന്ന ഭാഗം നീക്കം ചെയ്്താണ് ഏഷ്യാനെറ്റ് തുടർ സംപ്രേഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP