Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലുവയിലെ എന്റെ വീടും മുങ്ങി; അതിന് മുമ്പ് മന്ത്രി രാജു ജർമ്മനിയിലേക്ക് മുങ്ങിയത് പോലെ ഞാനും എറണാകുളത്തേക്ക് മുങ്ങി; എന്നെ ഡിവൈഎഫ്‌ഐക്കാർ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിച്ചുവെന്ന പ്രചാരണം അവരുടെ കാക്കത്തൊള്ളായിരം തള്ളുകളിൽ ഒന്നെന്നും അഡ്വ.എ.ജയശങ്കർ

ആലുവയിലെ എന്റെ വീടും മുങ്ങി; അതിന് മുമ്പ് മന്ത്രി രാജു ജർമ്മനിയിലേക്ക് മുങ്ങിയത് പോലെ ഞാനും എറണാകുളത്തേക്ക്  മുങ്ങി; എന്നെ ഡിവൈഎഫ്‌ഐക്കാർ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിച്ചുവെന്ന പ്രചാരണം അവരുടെ കാക്കത്തൊള്ളായിരം തള്ളുകളിൽ ഒന്നെന്നും അഡ്വ.എ.ജയശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: പ്രളയത്തിനിടെ രാഷട്രീയ നിരീക്ഷകൻ അഡി.എ.ജയശങ്കറിന്റെ ആലുവയിലെ വീ്ടും വെള്ളം കയറി മുങ്ങിയിരുന്നു. ജയശങ്കറിനെ രക്ഷിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നിരുന്നു. സ്ഥിരമായി സിപിഎമ്മിനെ വിമർശിക്കാറുള്ള ജയശങ്കറിനെ പരിഹസിച്ചുള്ളതായിരുന്നു പോസ്റ്റുകൾ. എന്നാൽ, ഏഷ്യാനെററ് ന്യൂസ് അവർ ചർച്ചയിൽ അദ്ദേഹം സത്യാവസ്ഥ വിശദീകരിച്ചു

ആലുവയിലെ എന്റെ വീടും മുങ്ങിയിരുന്നു. അതിന് മുമ്പ് മന്ത്രി രാജു ജർമ്മനിയിലേക്ക് പോയത് പോലെ ഞാനും അവിടുന്ന് എറണാകുളത്തേക്ക് മാറി. ആലുവയിൽ എല്ലാ പാർട്ടിക്കാരുടെയും വീട് മുങ്ങിയിട്ടുണ്ട്. എന്നെ ഡിവൈഎഫ്‌ഐക്കാർ രക്ഷിച്ചുവെന്നത് അവരുടെ കാക്കതൊള്ളായിരം തള്ളുകളിൽ ഒന്നാണ്. ഇത് സംബന്ധിച്ച് സിപിഎമ്മിന്റെ നെടുമ്പാശ്ശേരി ഏരിയ സെക്രട്ടറിയോ, എറണാകുളം ജില്ല സെക്രട്ടറിയോ ഒന്നും പറയില്ല. ഇത് കണ്ണൂരും തലശ്ശേരിയും ഉള്ള പാർട്ടിക്കാർ ഉണ്ടാക്കുന്നതാണ്.

എന്നെ രക്ഷിക്കാനുള്ള അവസരം ഡിവൈഎഫ്‌ഐക്കാർക്ക് നഷ്ടപ്പെട്ടു. എന്റെ പ്രദേശത്തുള്ള ഡിവൈഎഫ്‌ഐക്കാരുമായി ഞാൻ വലിയ സ്‌നേഹത്തിലാണ്. ശരിക്കും ഈ വെള്ളപ്പൊക്കത്തിൽ എന്റെ കണ്ണൻകാല് പോലും നനഞ്ഞിട്ടില്ലെന്നും ജയശങ്കർ ചാനൽ ചർച്ചയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP