Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

കൂടെ ജോലി ചെയ്യുന്ന പെൺകുട്ടികളെ കുറിച്ച് കുറ്റം പറയുന്നതാണ് ജീജയുടെ പ്രധാന തൊഴിൽ; അമ്പിളിയെയും മക്കളെയും തൊട്ടു കളിക്കേണ്ട: ജീജ സുരേന്ദ്രന് താക്കീതുമായി ആദിത്യൻ ജയൻ

കൂടെ ജോലി ചെയ്യുന്ന പെൺകുട്ടികളെ കുറിച്ച് കുറ്റം പറയുന്നതാണ് ജീജയുടെ പ്രധാന തൊഴിൽ; അമ്പിളിയെയും മക്കളെയും തൊട്ടു കളിക്കേണ്ട: ജീജ സുരേന്ദ്രന് താക്കീതുമായി ആദിത്യൻ ജയൻ

സ്വന്തം ലേഖകൻ

അടുത്തിടെ ഓൺലൈൻ ചാനലുകളിലൂടെ വിവാദ പരാമർശങ്ങൾ നടത്തി താരമായ വ്യക്തിയാണ് ജീജാ സുരേന്ദ്രൻ. നടി മേഘ്‌നാ വിൻസെന്റിന്റെ കുടുംബ പ്രശ്‌നങ്ങളിലാണ് ആദ്യം ജീജ അനാവശ്യമായി കൈകടത്തിയത്. ഇപ്പോൾ അമ്പിളി ദേവി-ആദിത്യൻ ജയൻ ദമ്പതികളുടെ ജീവിതത്തിലേക്കാണ് നടിയുടെ കടന്നു കയറ്റം. എന്നാൽ അമ്പിളിയെയും മക്കളെയും തൊട്ടു കളിക്കേണ്ടന്ന് ജീജയ്ക്ക് മുന്നറിയിപ്പ് നൽകുകയാണ് ആദിത്യൻ ജയൻ.

ആദ്യ വിവാഹത്തിന് മുമ്പേ അമ്പിളിയും ആദിത്യനും പ്രണയത്തിലായിരുന്നെന്നും അമ്പിളിയുടെ ആദ്യ ബന്ധത്തിലെ മകൻ അപ്പുവിനോട് ആദിത്യൻ കാണിക്കുന്ന സ്‌നേഹത്തിൽ വിശ്വാസമായിട്ടില്ല എന്നുമായിരുന്നു ജീജ പറഞ്ഞത്. ഇതിനെതിരെയാണ് ആദിത്യൻ ജയൻ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. കൂടെ ജോലി ചെയ്യുന്ന പെൺകുട്ടികളെ കുറിച്ച് കുറ്റം പറയുന്നതാണ് ജീജയുടെ പ്രധാന തൊഴിൽ. കുറച്ച് ദിവസം മുമ്പ് മേഘ്‌ന വിൻസെന്റിനെ കുറിച്ചായിരുന്നു ഇത്.

സ്വന്തം കുഞ്ഞിനും മുകളിലാണ് അപ്പുവിനെ കാണുന്നത്. അത് ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. ജനിപ്പിച്ച ആളോട് ചോദിച്ചാൽ അയാൾ പോലും കുറ്റം പറയില്ലെന്നും ആദിത്യൻ കുറിച്ചു. ലൊക്കേഷനിലും സംഘടനയിലും നുണ പറഞ്ഞ് ജീജ തന്റെ ജീവിതം നശിപ്പിച്ചെന്നും ഇനി കുടുംബം കൂടി നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും ആദിത്യൻ ആരോപിക്കുന്നു. അമ്പിളിയെയും മക്കളെയും തൊട്ടുള്ള കളി ഇനി വേണ്ടെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്.

സ്‌നേഹത്തൂവൽ സീരിയലിൽ അഭിനയിക്കുമ്പോൾ അമ്പിളിയെ ഇഷ്ടമായിരുന്നു. എന്നാൽ അത് അമ്പിളിയോട് പറയുകയോ പുറകെ നടക്കുകയോ ചെയ്തിട്ടില്ല. അന്ന് പ്രണയത്തിലായിരുന്നു എന്ന് ആ സീരിയയിലെ മറ്റാരെങ്കിലും പറഞ്ഞാൽ ജീജയോട് പരസ്യമായി മാപ്പു പറയാൻ തയാറാണെന്നും ആദിത്യൻ വ്യക്തമാക്കി. സ്വസ്ഥമായി ജീവിക്കാൻ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഇനിയും ജീവിതത്തിൽ അനാവശ്യമായി ഇടപെട്ടാൽ അത് ജീജയ്ക്ക് ദോഷം ചെയ്യുമെന്നും ആദിത്യൻ താക്കീത് ചെയ്യുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP