Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

`മൂന്ന് മണി`യിലെ വില്ലത്തി മതികലയായി എത്തി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത് ഞൊടിയിടയിൽ; നിന്നെപ്പോലൊരു വിത്ത് ഉണ്ടെങ്കിൽ വിഷം കൊടുത്തേനെ എന്ന അമ്മമാരുടെ പ്രതികരണം കഥാപാത്രത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം; അവതാരികയും നർത്തകിയുമായി മിനിസ്‌ക്രീനിലെത്തിയ പ്രീത പ്രദീപ് വിവാഹിതയാകുന്നു; ജീവിതപങ്കാളിയാകുന്നത് സുഹൃത്തായ ടെക്കി

`മൂന്ന് മണി`യിലെ വില്ലത്തി മതികലയായി എത്തി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത് ഞൊടിയിടയിൽ; നിന്നെപ്പോലൊരു വിത്ത് ഉണ്ടെങ്കിൽ വിഷം കൊടുത്തേനെ എന്ന അമ്മമാരുടെ പ്രതികരണം കഥാപാത്രത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം; അവതാരികയും നർത്തകിയുമായി മിനിസ്‌ക്രീനിലെത്തിയ പ്രീത പ്രദീപ് വിവാഹിതയാകുന്നു; ജീവിതപങ്കാളിയാകുന്നത് സുഹൃത്തായ ടെക്കി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: പ്രശസ്ത സീരിയൽ താരം പ്രീത പ്രദീപ് വിവാഹിതയാകുന്നു. പ്രീത എന്ന സീരിയൽ താരത്തെ മലയാളി പ്രേക്ഷകർ ഏറ്റവും അധികം ഓർമ്മിക്കുന്നത് മൂന്ന് മണി എന്ന സീരിയലിലെ വില്ലത്തിയായ പ്രീതയെയാണ്. നായികയ്ക്ക് നിരന്തരം പാര പണിയുന്ന പ്രീത വില്ലത്തിയായിട്ടാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്.സിനിമ-സീരിയൽ താരം എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് പ്രീത. ഇപ്പോൾ കുടുംബ ജീവിതത്തിലെ പുതിയ റോളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് താരം. കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം കഴിഞ്ഞു. വരുന്ന ചിങ്ങത്തിലാണു കല്യാണം. അടുത്ത വർഷം ഓഗസ്റ്റിലാണ് വിവാഹം.

ടെക്‌നോപാർക്കിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്ന വിവേക് ആണ് പ്രീതയുടെ വരൻ ഞങ്ങൾ പണ്ടേ കൂട്ടുകാരാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു വിവേക്. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിവേക് എന്നെ പ്രൊപ്പോസ് ചെയ്തത്. ഞാൻ ഓക്കെ പറഞ്ഞു. വീട്ടിൽ ഇക്കാര്യം അവതരിപ്പിച്ചു. വിവേകിനോട് ആർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല വിവാഹത്തിലേക്ക് എത്തിയ സൗഹൃദത്തെക്കുറിച്ച് പ്രീത പറയുന്നത് ഇങ്ങനെ. ഒരു അറേഞ്ച്ഡ് ലൗ മാരീജ് എന്ന് പറയാം എന്നാണ് പ്രീത പറയുന്നതും.

Stories you may Like

സിനിമയിലും സീരിയലിലും ഒക്കെ അഭിനയിക്കുന്നതിനു മുമ്പ് നർത്തകി എന്ന രീതിയിലാണ് അറിയപ്പെട്ടിരുന്നത്. നൃത്തം ജീവനായിരുന്നു. പിന്നെ, ചാനലുകളിൽ അവതാരക ആയിരുന്നു. ലൈവ് ഷോകൾ ആയിരുന്നു കൂടുതലും അവതരിപ്പിച്ചിരുന്നത്. പരസ്പരം എന്ന ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലിന്റെ ഭാഗമായി ഒരു ചെറിയ വേഷം ചെയ്യുമ്പോഴാണ് പ്രീതയെതേടി മൂന്നുമണി എന്ന സീരിയലിലെ വേഷമെത്തുന്നത്.

അതിലെ മതികല എന്ന കഥാപാത്രം ഈശ്വരാനുഗ്രഹം കൊണ്ട് ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. നല്ല വില്ലത്തി ആയിരുന്നു. 'നിന്നെപ്പോലൊരു വിത്ത് വീട്ടിൽ ഉണ്ടാരുന്നെങ്കിൽ വിഷം കൊടുത്തുകൊന്നേനേ' എന്നൊക്കെ പ്രേക്ഷകരായ ചില അമ്മമാർ രോഷത്തോടെ പറഞ്ഞിട്ടുണ്ട്. ആദ്യം അങ്ങനൊക്കെ കേൾക്കുമ്പോ വിഷമം തോന്നിയിരുന്നെങ്കിലും ആളുകൾ കഥാപാത്രത്തെ ഏറ്റെടുത്തതിന്റെ തെളിവാണ് അതെന്നു മനസ്സില്ലായപ്പോൾ സന്തോഷം തോന്നിയെന്നും നടി പറയുന്നു.

ഇതിനിടയിൽ വെള്ളിത്തിരയിലും ചെറിയ വേഷങ്ങൾ കിട്ടി. എന്ന് നിന്റെ മൊയ്തീൻ, പടയോട്ടം, അലമാര, സൺഡേ ഹോളിഡേ എന്നീ സിനിമകളിൽ അഭിനയിച്ചു. തനിക്ക് ലഭിച്ച മറക്കാനാകാത്ത പ്രണയ സമ്മാനത്തെക്കുറിച്ച് പ്രീത പറയുന്നത് ഇങ്ങനെയാണ്.കുഞ്ഞ് കുഞ്ഞ് സമ്മാനങ്ങൾ വിവേക് തന്നിട്ടുണ്ട്. എന്നാലും മറക്കാനാവാത്ത സമ്മാനം കഴിഞ്ഞ പ്രണയദിനത്തിൽ വിവേക് തന്ന സമ്മാനമാണ്. ഒരു സ്വർണ മോതിരം. പക്ഷേ, അത് കുറച്ച് വലുതായിരുന്നു. മാറ്റി വാങ്ങാം എന്ന് വിവേക് പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. ആദ്യമായി സമ്മാനിച്ച സ്വർണം അല്ലേ. ആ മോതിരത്തിൽ നൂല് ചുറ്റിയാണ് ഞാനിപ്പോൾ വിരലിൽ ഇട്ടിരിക്കുന്നത്. തന്റെ വിവാഹ ജീവിതത്തിന് എല്ലാ പ്രേകഷകരും അനുഗ്രഹിക്കണം എന്നാണ് താരം ആഗ്രഹിക്കുന്നതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP