Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'സർജറി കഴിഞ്ഞ് ഫിലിം സ്റ്റാറായപ്പോൾ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് ഉണ്ടായത്. നിങ്ങൾ അടക്കം മുഖ്യധാരയിൽ നിൽക്കുന്ന പലരുടേയും തുടക്കം സെക്‌സ് വർക്കിലൂടെ തന്നെയായിരുന്നു';' ട്രാൻസ്‌ജെൻഡേഴ്‌സിനെ വ്യക്തിഹത്യ ചെയ്ത അഞ്ജലി നിലപാട് മാറ്റണം'; നടി അഞ്ജലി അമീറിനെതിരെ ആഞ്ഞടിച്ച് സൂര്യ ഇഷാൻ

'സർജറി കഴിഞ്ഞ് ഫിലിം സ്റ്റാറായപ്പോൾ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് ഉണ്ടായത്. നിങ്ങൾ അടക്കം മുഖ്യധാരയിൽ നിൽക്കുന്ന പലരുടേയും തുടക്കം സെക്‌സ് വർക്കിലൂടെ തന്നെയായിരുന്നു';' ട്രാൻസ്‌ജെൻഡേഴ്‌സിനെ വ്യക്തിഹത്യ ചെയ്ത അഞ്ജലി നിലപാട് മാറ്റണം';  നടി അഞ്ജലി അമീറിനെതിരെ ആഞ്ഞടിച്ച് സൂര്യ ഇഷാൻ

മറുനാടൻ ഡെസ്‌ക്‌

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നടിയും ട്രാൻസ്‌ജെൻഡറുമായ അഞ്ജലി അമീർ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയമായി ട്രാൻസ്‌ജെൻഡർ സൂര്യ ഇഷാൻ. ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാൻസ്‌ജെൻഡർ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാൻ ശ്രമിക്കുന്നവർ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്‌സ് വർക്കിനെ പിന്തുണയ്ക്കാനാകില്ലെന്നും അഞ്ജലി ഷോയിൽ പറഞ്ഞിരുന്നു.ഇതിനെതിരേയാണ് സൂര്യ സമൂഹ മാധ്യമത്തിലൂടെ ശക്തമായി പ്രതികരിച്ചത്.

'സർജറി കഴിഞ്ഞ് ഫിലിം സ്റ്റാറായ ശേഷമാണ് അഞ്ജലിക്ക് പ്രിവിലേജുകൾ ലഭിച്ചത്. അതിന് മുൻപ് അവർ എന്തായിരുന്നുവെന്ന് ഓർക്കണം. സെക്സ് വർക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം നിങ്ങൾ അടക്കമുള്ള ഇന്ന് മുഖ്യധാരയിൽ നിൽക്കുന്ന പലരുടെയും തുടക്കം സെക്സ് വർക്കിലൂടെ തന്നെയായിരുന്നു' സൂര്യ പറയുന്നു.

സൂര്യ ഇഷാന്റെ ഫേസ്‌ബുക്ക് കുറിപ്പ്

കഴിഞ്ഞ Big Boss പരിപാടി കാണുവാൻ ഇടയായി. ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഴുവൻ അപമാനിക്കുന്ന രീതിയിലും സമൂഹത്തിൽ തെറ്റിധാരണ വരുത്തുന്ന രീതിയിലുമാണ് അഞ്ജലി അമീർ എന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ പ്രകടനം. ട്രാൻസ്‌ജെൻഡർസിൽ ഫേക്ക് ആളുകൾ കുറെ ഉണ്ടെന്നും അവർ സൗത്ത് പാലത്തിനടിയിൽ സെക്‌സ് വർക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നത് ജീവിക്കാൻ വേണ്ടിയല്ല മറിച്ചു ധനികർ ആവാൻ വേണ്ടി ആണെന്നുമായിരുന്നു നിലപാട്. എന്താണ് ഈ 'ഫേക്ക് ട്രാൻസ്‌ജെൻഡർ'?. പണ്ട് വീട്ടിൽ നിന്നും ഇറങ്ങി പോയ അഞ്ജലിയെ സ്വയം അവർ ഫേക്ക് എന്ന് വിളിക്കുമോ?

സർജറി എല്ലാം കഴിഞ്ഞ് ഒരു ഫിലിം സ്റ്റാർ ആയപ്പോൾ മാത്രമാണ് ഈ കാണുന്ന പ്രിവിലേജ് മുഴുവൻ അവർക്കു ഉണ്ടായത്. അതിന് മുൻപ് അവർ എങ്ങനെ ആയിരുന്നു എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കണം. വന്ന വഴി മറക്കുന്ന അഞ്ജലി ഒന്ന് ഓർക്കണം ഇന്ന് ഇന്ന് നിങ്ങൾ അനുഭവിക്കുന്ന പ്രിവിലേജുകൾക്കു ഒരു ഭൂതകാലം ഉണ്ടായിരുന്നു. സെക്‌സ് വർക്കിനെ മോശമായി കാണുന്ന അഞ്ജലി മനസ്സിലാക്കണം നിങ്ങൾ അടക്കമുള്ള ഇന്ന് മുഖ്യധാരയിൽ നിൽക്കുന്ന പലരുടെയും തുടക്കം സെക്‌സ് വർക്കിലൂടെ തന്നെയായിരുന്നു എന്ന്. സെക്‌സ് വർക്കിനെ ഒരിക്കലും ഞാൻ പ്രൊമോട്ട് ചെയ്യുകയല്ല മറിച്ചു ഫേക്ക് ട്രാൻസ്‌ജെൻഡർസ് സെക്‌സ് വർക്ക് ചെയ്തു കാശ് ഉണ്ടാക്കുന്നു എന്ന നിങ്ങളുടെ നിലപാടിനോടുള്ള പുച്ഛം ആണ് ഉദ്ദേശിക്കുന്നത്.

സന ഒരു സോഷ്യൽ ആക്റ്റിവിസ്റ്റ് ആണ് ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റ് അല്ല. അവർ LGBTIQ, സ്ത്രീകൾ, ദളിതർ തുടങ്ങിയ വിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് എന്നത് പോലും മനസ്സിലാ?ക്കാനുള്ള വിവരം അഞ്ജലിക്ക് ഇല്ലാതെ പോയി. മണ്ടത്തരം പറയുമ്പോൾ സന അത് കറക്റ്റ് ചെയ്യാൻ നോക്കുന്നുണ്ട്.അതിനോട് പുച്ഛം പ്രകടിപ്പിച്ച നിങ്ങളോടാണ് എനിക്ക് ഇപ്പോൾ പുച്ഛം.നിങ്ങൾ കമ്മ്യൂണിറ്റിയുടെ ഇടയിലേക്ക് തന്നെയാണ് വരാൻ പോകുന്നതെന്ന് ഓർക്കുക.ട്രാൻസ്‌ജെൻർ വ്യക്തികളെ ഒന്നടങ്കം വ്യക്തിഹത്യ ചെയ്ത അഞ്ജലി നിലപാട് മാറ്റുകതന്നെ വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP