Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം; ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇരട്ട ഫെബ്രുവരി 3 ന് തീയേറ്ററുകളിലേയ്ക്ക്....

ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം; ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇരട്ട ഫെബ്രുവരി 3 ന് തീയേറ്ററുകളിലേയ്ക്ക്....

സ്വന്തം ലേഖകൻ

ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന 'ഇരട്ട'യുടെ റിലീസ് തീയത് പുറത്തു വിട്ടു. ചിത്രം ഫെബ്രുവരി 3 ന് തിയ്യേറ്ററുകളിൽ എത്തും.  നിരവധി ഹിറ്റ് സിനിമകൾ നമുക്ക് സമ്മാനിച്ച ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും  മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ട നിർമ്മിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ് ഇരട്ടയുടെ  സംവിധായകൻ.

വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ജോർജ്ജ് ഈ ചിത്രത്തിൽ എത്തുന്നത്. നിരവധി സസ്‌പെൻസുകൾ ട്വിസ്റ്റുകളും ഒക്കെ ചേർന്ന പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിട്ടാണ് ഇരട്ട അണിയിച്ചൊരുക്കുന്നത്. ഇതിനോടകം തന്നെ സംസ്ഥാന-ദേശീയ  അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ജോജു ജോർജിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് ആകും ഇരട്ടയിലെ കഥാപാത്രങ്ങൾ. തെന്നിന്ത്യൻ താരം അഞ്ജലി ആണ് ചിത്രത്തിൽ നായികയായിൽ എത്തുന്നത്.

ശ്രീന്ദ,ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം ,കിച്ചു ടെല്ലസ്, ശ്രുതി ജയൻ,ത്രേസ്യാമ്മ ചേച്ചി, ജയിംസ് എലിയ,ജിത്തു അഷ്‌റഫ്, മനോജ്, ശരത് സഭ, ഷെബിൻ ബെൻസൻ,എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം, വരികൾ അൻവർ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ദിലീപ് നാഥ് ആർട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ്. സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിങ്  ഒബ്‌സ്‌ക്യൂറ, പി.ആ.ഓ പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP