Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികൾ മാത്രം ; ഈ മാസം 24 മുതൽ ആരംഭിക്കുന്ന ബിഗ് ബോസിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ട് മോഹൻലാൽ

ഇനി ചെറിയ കാര്യങ്ങളില്ല, വലിയ കളികൾ മാത്രം ; ഈ മാസം 24 മുതൽ ആരംഭിക്കുന്ന ബിഗ് ബോസിന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ട് മോഹൻലാൽ

മിഴിൽ കമൽഹാസൻ അവതരിപ്പിച്ചു ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് റിയാലിറ്റി ഷോ ജൂൺ 24- മുതൽ മലയാളത്തിലുമെത്തുകയാണ്. ഏഷ്യാനെറ്റിൽ ആരംഭിക്കുന്ന പരിപാടിയുടെ മോഷൻ പോസ്റ്റർ മോഹൻലാൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്തു വിട്ടു, ഇനി ഇവിടെ ചെറിയ കാര്യങ്ങളില്ല വലിയ കളികൾ മാത്രം എന്ന ടാഗ് ലൈനോടെ എത്തിയ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

നിലവിൽ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളിൽ ബിഗ് ബോസ് അവതരിപ്പി ക്കുന്നുണ്ട്. യൂ എസിൽ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. മലയാളത്തിൽ മിനിറ്റ് ടു വിൻ ഇറ്റ് പോലെയുള്ള പരിപാടികൾ നിർമ്മിച്ച എന്റെമോൾ പ്രൊഡക്ഷൻ കമ്പനിയാണ് ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിക്കുന്നത്.

16 പേരായിരിക്കും ബിഗ് ബോസ് ഷോയിൽ മത്സരിക്കാൻ എത്തുക. ഇതുവരെയും ആരൊക്കെ ആണ് മത്സരാർത്ഥികൾ എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഓരോ ആഴ്ചയിലും മത്സരാർത്ഥികളിൽ ഒരാൾ വീതം പുറത്താകും. അവസാനം അവശേഷിക്കുന്ന ആളാവും ഷോയുടെ വിജയി.പൂണെയിലെ ലോണാവാലയിലാണ് ഷൂട്ടിങ് സെറ്റ്. തമിഴ്, തെലുങ്ക് പതിപ്പുകളുടെ ഷൂട്ടിങ് സെറ്റുകൾ അവിടെയുണ്ട്. അതേ സെറ്റിൽ തന്നെയാണ് മലയാളം പതിപ്പും ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

ആദ്യം ഹിന്ദിയിൽ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സൽമാൻ ഖാൻ ആണ്. തെലുങ്കിൽ ജൂനിയർ എൻ ടി ആറും, തമിഴിൽ കമൽഹാസനും പരിപാടി അവതരിപ്പിച്ചു. പ്രശസ്തരായ വ്യക്തികളെ ഒരു വീട്ടിൽ 3 മാസത്തോളം താമസിപ്പിക്കുന്നു. ഇവിടെ എല്ലായിടത്തും ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാർത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതിൽ പകർത്തിയതിനു ശേഷം ഇത് ടി വിയിൽ പ്രദർശിപ്പിക്കുന്നു. മലയാളത്തിൽ ആരൊക്കെയാണ് മത്സരാർത്ഥികളെന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP