Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയറിലെ സ്ട്രെച്ച് മാർക്ക് കാണാവുന്ന ഫോട്ടോ പങ്ക് വച്ച നടി സറീൻ ഖാന് പരിഹാസവുമായി സോഷ്യൽ മീഡിയ; 50 കിലോ ഭാരം കുറഞ്ഞ ആളുകളുടെ വയർ ഇങ്ങനെയായിരിക്കുമെന്നും തന്റെ അപൂർണതകളിൽ അഭിമാനിക്കുന്നുവെന്നും നടിയുടെ മറുപടി; ബോഡി ഷെയ്മിങിന് ഇരയായ നടിക്ക് പിന്തുണയുമായി അനുഷ്‌ക ശർമ്മ ഉൾപ്പെടെയുള്ള താരങ്ങളും

വയറിലെ സ്ട്രെച്ച് മാർക്ക് കാണാവുന്ന ഫോട്ടോ പങ്ക് വച്ച നടി സറീൻ ഖാന് പരിഹാസവുമായി സോഷ്യൽ മീഡിയ; 50 കിലോ ഭാരം കുറഞ്ഞ ആളുകളുടെ വയർ ഇങ്ങനെയായിരിക്കുമെന്നും തന്റെ അപൂർണതകളിൽ അഭിമാനിക്കുന്നുവെന്നും നടിയുടെ മറുപടി; ബോഡി ഷെയ്മിങിന് ഇരയായ നടിക്ക് പിന്തുണയുമായി അനുഷ്‌ക ശർമ്മ ഉൾപ്പെടെയുള്ള താരങ്ങളും

സ്വന്തം ലേഖകൻ

സോഷ്യൽമീഡിയ വഴി നടിമാർക്കെതിരെ ബോഡി ഷെയ്മിങ് നടത്തുന്നത് ഇന്നൊരു പതിവ് പരിപാടിയാണ്. ഹോളിവുഡ്, ബോളിവുഡ്,മോളിവുഡ് താരങ്ങൾക്ക് ഇത്തരത്തിൽ ട്രോളന്മാരുടെ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുമുണ്ട്. ഇപ്പോളിതാ കഴിഞ്ഞ ഒരഴ്‌ച്ചയായി അത്തരത്തിലൊരു ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിരിക്കുകയാണ് ബോളിവുഡ് താരം സറീൻ ഖാന്

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ഒരു ചിത്രമാണ് അതിന് കാരണം.സ്ട്രെച്ച് മാർക്കുള്ള തന്റെ വയർ കാണുന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ താരത്തെ പരിഹസിച്ച് നിരവധിപേർ രംഗത്തുവരികയായിരുന്നു. വെള്ള ടീഷർട്ട് ധരിച്ച് നിൽക്കുന്ന രാജസ്ഥാനിൽ വച്ചുള്ള ഒരു ചിത്രമാണ് സറീൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് രൂക്ഷമായ ബോഡിഷെയ്മിങ് നേരിടേണ്ടി വന്നത്. താരത്തിന്റെ സ്ട്രെച്ച്മാർക്കുള്ള വയറാണ് പരിഹാസത്തിനിടയാക്കിയത്. ഇത്തരത്തിലുള്ള വയറുകൾമറച്ചുവെക്കണം എന്നാണ് വിമർശകർ പറഞ്ഞത്. ഇതിന് പിന്നാലെ വിമർശകരെ വായടപ്പിക്കുന്ന മറുപടിയുമായി താരം രംഗത്തെത്തി.

50 കിലോ ഭാരം കുറഞ്ഞ ആളുകളുടെ വയർ ഇങ്ങനെയായിരിക്കും എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ താരം പറഞ്ഞത്. ഫോട്ടോഷോപ്പ് ചെയ്തില്ലെങ്കിലും ഓപ്പറേഷന് വിധേയമായില്ലെങ്കിലും വയർ ഇങ്ങനെയായിരിക്കും ഇരിക്കുക. റിയൽ ആയിരിക്കുന്നതിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്റെ അപൂർണതകളിൽ അഭിമാനിക്കുന്നുണ്ടെന്നും അല്ലാതെ അവ മൂടിവെക്കേണ്ട കാര്യമില്ലെന്നുമാണ് താരം കുറിച്ചത്.

തുടർന്ന് സറീനിന് പിന്തുണയുമായി ബോളിവുഡ് നടി അനുഷ്‌ക ശർമ്മ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.നിങ്ങൾ സുന്ദരിയും ധീരതയും തികഞ്ഞ വ്യക്തിയാണ്.- സറീനയ്ക്ക് പിന്തുണയർപ്പിച്ചു കൊണ്ട് അനുഷ്‌ക കുറിച്ചു തൊട്ടു പിന്നാലെ അനുഷ്‌കയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് സറീനും രംഗത്ത് വന്നു ' അനുഷ്‌ക ശർമ്മയുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ' സറീൻ കുറിച്ചു. ഉദയ്പൂരിലെ പിച്ചോള തടാകത്തിലേക്കുള്ള സന്ദർശനത്തിൽ നിന്നുള്ള ചിത്രങ്ങൾ സറീൻ ഖാൻ പങ്കുവെച്ചു കൊണ്ട് സറീൻ പറഞ്ഞു .

ഈ വർഷം ആദ്യം സ്‌കൂൾ കാലഘട്ടത്തിൽ അമിതഭാരത്തെത്തുടർന്ന് അനുഭവിക്കേണ്ട പ്രശ്നങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. 100 കിലോ ഭാരം തനിക്കുണ്ടായിരുന്നെന്നും ഒരുപാട് പരിഹാസത്തിന് ഇരയായിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സൽമാൻ നായകനായി എത്തിയ വീർ എന്ന ചിത്രത്തിലൂടെ 2010 ലാണ് സറീന നായികയായി എത്തിയത്. ഹൗസ്ഫുൾ 2, ഹേറ്റ് സ്റ്റോറി 3, 1921 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP