Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കളെ പ്ലെ സ്‌കൂളിൽ നിന്നും കൂട്ടാനായി എത്തിയ സണ്ണി ലിയോണിന്റെ വീഡിയോ വൈറൽ; മക്കൾക്കൊപ്പം കളിച്ച് ചിരിച്ച് ക്യാമറയ്ക്ക് കൈവീശുന്ന നടിയുടെ വീഡിയോ വൈറൽ

മക്കളെ പ്ലെ സ്‌കൂളിൽ നിന്നും കൂട്ടാനായി എത്തിയ സണ്ണി ലിയോണിന്റെ വീഡിയോ വൈറൽ; മക്കൾക്കൊപ്പം കളിച്ച് ചിരിച്ച് ക്യാമറയ്ക്ക് കൈവീശുന്ന നടിയുടെ വീഡിയോ വൈറൽ

സ്വന്തം ലേഖകൻ

ബോളിവുഡ് താരം സണ്ണി ലിയോൺ ആരാധകർക്കായി സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ പങ്ക് വെക്കാറുണ്ട്. തന്റെ മക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് സണ്ണി കൂടുതലും പുറത്ത് വിടുന്നത്.തിരക്കുകൾക്കിടയിലും മക്കളോടൊപ്പം സമയം ചെലവഴിക്കാൻ മടിക്കാത്ത താരം തന്റെ പേരന്റിങ് സമീപനത്തെക്കുറിച്ചും തുറന്നു സംസാരിക്കാറുണ്ട്

എന്ത് തിരക്കിലാണെങ്കിലും മക്കളായ നിഷ, ആഷർ, നോഹ് എന്നിവർ സണ്ണിയുടെ ഒപ്പം ഉണ്ടായിരിക്കും. എത്ര തിരക്കാണെങ്കിലും കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നത് സണ്ണി ലിയോണി തന്നെയാണ്. ഇപ്പോളിതാ ഇരട്ട കുട്ടികളായ നോഹ്. ആഷർ എന്നിവരെ പ്ലെ ,സ്‌കൂളിലാക്കാനായി പോയ സണ്ണിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

സണ്ണിക്ക് സഹായത്തിനായി ഉള്ള ആയക്കൊപ്പമാണ് സണ്ണിയും സ്‌കൂളിലെത്തിയത്. മക്കളെ സ്‌കൂളിലേക്ക് കാറിൽ എത്തിച്ചതിന് ശേഷം അവരോട് പാട്ട് പാടി കളിച്ച് നിൽക്കുന്ന സണ്ണിയാണ് വീഡിയോയിൽ ഉള്ളത്. കുട്ടികളെ സ്‌കൂളിൽ നിന്ന് കൂട്ടി പോകുന്ന വീഡിയയോും ഇതിനൊപ്പം പ്രചരിക്കുന്നു.ആരോ മൊബൈയിലിൽ എടുത്ത വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ആദ്യം വീഡിയോ പ്രചരിച്ചത്. പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

കഴിവതും സണ്ണി തന്നെയാണ് കുട്ടികളെ സ്‌കൂളിൽ കൊണ്ടാക്കുന്നതും തിരികെ കൊണ്ടുവരുന്നതുമെല്ലാം. പോുകിന്നിടത്തെില്ലാം കുട്ടികളെയും കൂട്ടാറുണ്ട്. ഭർത്താവ് ഡാനയേലും പൂർണ്ണ പിന്തുണയാണ് സണ്ണിക്ക് കൊടുക്കുന്നത്.2017ലാണ് ആദ്യ പെൺകുഞ്ഞിനെ സണ്ണിലിയോണും ഡാനിയലും ദത്തെടുക്കുന്നത്. പിന്നീട് വാടക ഗർഭ പാത്രത്തിലൂടെയാണ് ഇരുവർക്കും ഇരട്ട ആൺകുട്ടികൽ ജനിച്ചതിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP