Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ ജാക്‌സൺ അല്ലടാ' പൊളിക്കും; സൗബിൻ ഷാഹിറിന്റെ വ്യത്യസ്ത ചുവടുകളുമായി അമ്പിളിയിലെ പുതിയ ഗാനം പുറത്തിറങ്ങി; ഒറ്റ ദിവസത്തിനുള്ളിൽ കണ്ടത് എട്ട് ലക്ഷത്തിലധികം പേർ; ചിത്രത്തിൽ പ്രധാന കഥാപാത്രമായി നസ്രിയയുടെ സഹോദരനും

'ഞാൻ ജാക്‌സൺ അല്ലടാ' പൊളിക്കും; സൗബിൻ ഷാഹിറിന്റെ വ്യത്യസ്ത ചുവടുകളുമായി അമ്പിളിയിലെ പുതിയ ഗാനം പുറത്തിറങ്ങി; ഒറ്റ ദിവസത്തിനുള്ളിൽ കണ്ടത് എട്ട് ലക്ഷത്തിലധികം പേർ; ചിത്രത്തിൽ പ്രധാന കഥാപാത്രമായി നസ്രിയയുടെ സഹോദരനും

മറുനാടൻ മലയാളി ബ്യൂറോ

ജോൺപോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അമ്പിളിയിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. വളരെ വ്യത്യസ്തമായ രീതിയിൽ സൗബിൻ ഷാഹിർ ചുവടു വച്ച 'ഞാൻ ജാക്‌സൺ അല്ലടാ' എന്ന് തുടങ്ങുന്ന ഗാനം ദുൽഖർ സൽമാനാണ് പുറത്തു വിട്ടത്. അതിന് മുൻപ് പാട്ടിന്റെ ടീസറും ഇറങ്ങിയിരുന്നു. ഗപ്പിക്ക് ശേഷം ജോൺപോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിനാണ് അമ്പിളിയായി വേഷമിടുന്നത. പുതുമുഖമായ തൻവി റാം ആണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കിളിങ്ങിനും യാത്രകൾക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. അതിന് പിറകെയാണ് പുതിയ ഗാനവും പുറത്തു വിട്ടത്. തമിഴ് ഗായകൻ ആന്റണി ദാസാണ് ഞാൻ ജാക്‌സൺ അല്ലെടാ പാടിയിരിക്കുന്നത്. പാട്ട് ഇപ്പോൾ യൂ ട്യൂബിൽ തരംഗമാണ്. സൗബിൻ ഷാഹിറിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും അമ്പിളി എന്നാണ് സിനിമാ ലോകത്തുള്ളവർ പോലും പറയുന്നത്.

നാഷണൽ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യൻ എന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് നവാഗതനായ നവീൻ നസീം ആണ്. നസ്രിയ നസീമിന്റെ സഹോദരനാണ് നവീൻ. ഇവരെ കൂടാതെ ജാഫർ ഇടുക്കി, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാഷണൽ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു കുടുംബ ചിത്രമായിരിക്കും അമ്പിളി എന്നാണ് അണിയപ്രവർത്തകർ പറയുന്നത്. യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.

ഇ4 എന്റർടെയ്ന്മെന്റ്‌സ്, എ.വി.എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ, മുകേഷ് ആർ മേത്ത, എ.വി അനൂപ്, സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമുടെ എഡിറ്റർ കിരൺ ദാസ് ആണ് അമ്പിളിയുടെ ചിത്രസംയോജനം. ഗപ്പിക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രവുമാണ് അമ്പിളി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP