Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയ് ഇരട്ട വേഷത്തിലെത്തുന്ന ബിഗിലിലെ ആദ്യഗാനം പുറത്തിറങ്ങി; ലീക്കായതിനെ തുടർന്ന് വിവാദത്തിൽപെട്ട ഗാനമേറ്റെടുത്ത് പ്രേക്ഷകർ

വിജയ് ഇരട്ട വേഷത്തിലെത്തുന്ന ബിഗിലിലെ ആദ്യഗാനം പുറത്തിറങ്ങി; ലീക്കായതിനെ തുടർന്ന് വിവാദത്തിൽപെട്ട ഗാനമേറ്റെടുത്ത് പ്രേക്ഷകർ

മറുനാടൻ മലയാളി ബ്യൂറോ

വിജയ് ഇരട്ട വേഷത്തിലെത്തുന്ന ബിഗിലിലെ ആദ്യഗാനം പുറത്തിറങ്ങി. സിങ്കപ്പെണ്ണെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം എ.ആർ.റഹ്മാനാണ്. അദ്ദേഹം തന്നെയാണ് ഈ ഗാനം പാടിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈ ഗാനം ലീക്കായെന്ന് വാർത്ത വന്നിരുന്നു. വിവേക് ആണ് ഗാനരചയിതാവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഗാനം പുറത്ത് വന്ന് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആൾക്കാരാണ് അത് കണ്ടത്. തെരി, മെർസൽ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ആറ്റിലിയും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗിൽ. സ്‌പോർട്‌സിന്റെ പശ്ചാത്തലത്തിൽ ഇറങ്ങുന്ന ചിത്രത്തിൽ വിജയ് ഫുട്‌ബോൾ കോച്ചിന്റെ വേഷത്തിലാണ് എത്തുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക.

വിജയിയുടെ അറുപത്തി മൂന്നാമത്തെ ചിത്രമായതിനാൽ ദളപതി 63 എന്ന പേരിലായിരുന്നു ചിത്രം അറിയപ്പെട്ടിരുന്നത്. വിവേക്, കതിർ, യോഗി ബാബു, റോബോ ശങ്കർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. എ.ജി.എസ് എന്റർടെയ്മെന്റാണ് നിർമ്മാണം. ദീപാവലിക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. അറ്റ്‌ലി വിജയ് കൂട്ടുകെട്ടുകളുടെ ആദ്യ രണ്ട് ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ ബിഗിലിലും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP