Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രഭാസിന്റെ സാഹോയ്ക്ക് ബുക്കിങ് ആരംഭിച്ചു; പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രം എത്തുന്നത് ഈ മാസം 30ന്; പ്രദേർശനത്തിനെത്തുന്നത് 7500 തീയേറ്റുറുകളിലെന്ന് റിപ്പോർട്ട്  

പ്രഭാസിന്റെ സാഹോയ്ക്ക് ബുക്കിങ് ആരംഭിച്ചു; പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രം എത്തുന്നത് ഈ മാസം 30ന്; പ്രദേർശനത്തിനെത്തുന്നത് 7500 തീയേറ്റുറുകളിലെന്ന് റിപ്പോർട്ട്   

മറുനാടൻ ഡെസ്‌ക്‌

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന സാഹോയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹുഭാഷാ ചിത്രം ഈ മാസം 30നാണ് തിയേറ്ററുകളിൽ എത്തുന്നത്.7500 തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സാഹോയിൽ ശ്രദ്ധാ കപൂറാണ് നായിക. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളുമായെത്തിയ ട്രെയ്ലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.ലാൽ, ജാക്കി ഷെറോഫ്, മന്ദിര ബേദി, നീൽ നിതിൻ മുകേഷ്, മഹേഷ് മഞ്ജരേക്കർ, അരുൺ വിജയ്, മുരളി ശർമ എന്നിവരാണ് മറ്റ് താരങ്ങൾ.

ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേ ദിവസമാണ് റിലീസ്. സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ ആർ.ഡി ഇല്യൂമിനേഷൻസാണ് 400 കോടിയുടെ ആക്ഷൻ ത്രില്ലർ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷൻ കുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സാബു സിറിൾ കലാസംവിധാനം നിർവ്വഹിക്കുന്ന സിനിമയ്ക്ക് ആർ മഥി ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. അബുദാബി പ്രധാന ലൊക്കേഷനായിരുന്ന ചിത്രം നേരത്തെ നിരവധി വിദേശ രാജ്യങ്ങളിലും ചിത്രീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP