Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കണ്ണൂർ സ്വദേശി ബിജോയ് നായകനാകുന്ന തമിഴ് ചിത്രം 'റീൽ' റിലിസിനൊരുങ്ങുന്നു; പ്രണയവും ആക്ഷനും ചേർന്നൊരുക്കിയ സിനിമ ഒരുക്കിയത് സംവിധായകൻ മുനുസ്വാമി; ചിത്രം 9 ന് തിയേറ്ററുകളിൽ

കണ്ണൂർ സ്വദേശി ബിജോയ് നായകനാകുന്ന തമിഴ് ചിത്രം 'റീൽ' റിലിസിനൊരുങ്ങുന്നു; പ്രണയവും ആക്ഷനും ചേർന്നൊരുക്കിയ സിനിമ ഒരുക്കിയത് സംവിധായകൻ മുനുസ്വാമി; ചിത്രം 9 ന് തിയേറ്ററുകളിൽ

സ്വന്തം ലേഖകൻ

ലയാളം ആൽബങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തനായ ബിജോയ് കണ്ണൂർ നായകനാകുന്ന തമിഴ് ചിത്രം ഉടൻ പ്രദർശനത്തിന്. റീൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഉദയ് രാജ് എന്ന പേരിലാണ് അദ്ദേഹം തമിഴിൽ അരങ്ങേറുന്നത്. മുനുസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

പ്രണയവും ആക്ഷനും പ്രാധാന്യം നൽകി, കഥ പറയുന്ന രീതിയിലും മറ്റു വ്യത്യസ്തത കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചട്ടുണ്ട്.ക്ലൈമാക്സ് ആണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് .തൊഴിൽരഹിതനായ ചെറുപ്പക്കാരനും ഗ്രാമീണ പെൺകുട്ടിയും തമ്മിലുള്ള പ്രണയവും, സമൂഹത്തിൽ നിന്നും അവർക്ക് നേരിടേണ്ടിവരുന്ന പ്രതികരണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉദയ് രാജ് നായകനാകുന്ന ചിത്രത്തിൽ അവന്തികയാണ് നായികയാകുന്നത്. ഇവരെ കൂടാതെ വിജയ് ടിവി ഫെയിം ശരത്തും ഈ ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നു

.കോയമ്പത്തൂർ, മേലുക്കോട്ടെ, കൊട്ടഗിരി, മൈസൂർ എന്നിവിടങ്ങളിലായാണ് റീൽ ചിത്രീകരിച്ചിരിക്കുന്നത്. ശ്രീ മുരുക മൂവി മേക്കേഴ്സ് ആണ് നിർമ്മാണം.സുനിൽ പ്രേം സിനിമാറ്റോഗ്രാഫിയും പി സായ്സുരേഷ് എഡിറ്റിംഗും നിർവഹിക്കുന്നു. സന്തോഷ് ചന്ദ്രൻ സംഗീതം സംവിധാനം ചെയ്യുന്നു. ആഗസ്റ്റിൽ റീൽ തമിഴ് നാടിനോടൊപ്പം ശ്രീ മുരുക മൂവി മേക്കേഴ്സ് കേരളത്തിലും റിലീസിന് ഒരുങ്ങുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP