Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാജൽ അഗർവാളിനൊപ്പം കല്യാണി പ്രിയദർശൻ തെലുങ്കിൽ; ഷർവാനന്ദ് നായകനാകുന്ന രണരംഗത്തിന്റെ ട്രെയിലർ കാണാം

കാജൽ അഗർവാളിനൊപ്പം കല്യാണി പ്രിയദർശൻ തെലുങ്കിൽ; ഷർവാനന്ദ് നായകനാകുന്ന രണരംഗത്തിന്റെ ട്രെയിലർ കാണാം

സ്വന്തം ലേഖകൻ

ല്യാണി പ്രിയദർശൻ നായികയാകുന്ന തെലുങ്ക് ചിത്രമാണ് രണരംഗത്തിന്റെ ട്രെയിലർ പുറത്തു.ർവാനന്ദ് ആണ് ചിത്രത്തിൽ കല്യാണിയുടെ നായകനായി എത്തുന്നത്. കാജൽ അഗർവാളും ഒരു മുഴുനീള വേഷത്തിൽ സിനിമയിലുണ്ട്. ആന്ധ്ര പ്രദേശിൽ നടന്ന ചില രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. ഗ്യാങ്സ്റ്റർ ത്രില്ലർ മാതൃകയിലാണ് 'രണരംഗം' ഒരുക്കിയിട്ടുള്ളത്.

ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സുധീർ വർമ്മയാണ്. മുരളി ശർമ്മയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക. അതേസമയം ശിവകാർത്തികേയൻ നായകനാകുന്ന ഹീറോ എന്ന തമിഴ് ചിത്രത്തിലും ചിമ്പുവിനൊപ്പമുള്ള 'മാനാട്' എന്നിങ്ങനെ തമിഴിലും സജീവമാകുകയാണ് കല്യാണി. വെങ്കട്ട് പ്രഭുവാണ് 'മാനാടി'ന്റെ സംവിധായകൻ. ഇത് ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണ്

2017 ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ 'ഹലോ' യിലൂടെ ആണ് കല്യാണി അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. ആ വർഷം തന്നെ 'ചിത്രലഹരി' എന്ന മറ്റൊരു ടോളിവുഡ് സിനിമയിലും അഭിനയിച്ചു. അതിനു ശേഷം പുറത്ത് വരുന്ന സിനിമയാണ് 'രണരംഗം'. കൃഷ് ത്രീയുടെ പ്രൊഡക്ഷൻ ഡിസൈനർ ആയാണ് കല്യാണി തന്റെ സിനിമാ കരിയർ തുടങ്ങിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP