Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി നൽകണം; അവാർഡ് വേദിയിൽ കേരളത്തിനായി സഹായമഭ്യർത്ഥിച്ച് പൃഥ്വിരാജ്; മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ഏറ്റുവാങ്ങിയ സൈമ വേദിയിൽ കേരളത്തിന്റെ ദുരന്തെക്കുറിച്ച് വാചാലനായി താരം; കൈയടിച്ച് സോഷ്യൽ മീഡിയ

നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി നൽകണം; അവാർഡ് വേദിയിൽ കേരളത്തിനായി സഹായമഭ്യർത്ഥിച്ച് പൃഥ്വിരാജ്; മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ഏറ്റുവാങ്ങിയ സൈമ വേദിയിൽ കേരളത്തിന്റെ ദുരന്തെക്കുറിച്ച് വാചാലനായി താരം; കൈയടിച്ച് സോഷ്യൽ മീഡിയ

എം പി റാഫി

ഒരു ലോഡ് ആവശ്യവസ്തുക്കൾ വയനാടിന് നൽകിയ നടനാണ് പൃഥ്വിരാജ്. എന്നാൽ അത് അവിടം കൊണ്ട് തീരുന്നതായിരുന്നില്ല. ഖത്തറിൽ നടന്ന SIIMA അവാർഡ് ദാന ചടങ്ങിൽ കേരളത്തിന് സഹായം അഭ്യർത്ഥിക്കുകയാണ് പൃഥ്വിരാജ്. വേദിയിൽ അവാർഡ് ഏറ്റു വാങ്ങാനെത്തിയ താരം മൈക്കിലൂടെ നിറഞ്ഞ സദസ്സിന് മുന്നിൽ സഹായം അഭ്യര്ഥിക്കുന്ന വീഡിയോ പുറത്തു വന്നു.മലയാള സിനിമയെ പ്രതിനിധീകരിച്ചു വന്നിരിക്കുന്നതുകൊണ്ട് കേരളത്തെക്കുറിച്ചാണ് എനിക്ക് പറയുവാനുള്ളത്. രണ്ടു ലക്ഷത്തിലേറെ പേരെ ദുരന്തം ബാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നു. നാളെ എന്നൊരു സങ്കൽപം പോലുമില്ലാതെ സമയം ചിലവഴിക്കുന്നവരാണ് അവരിൽ ചിലർ.

നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാൻ അഭ്യർത്ഥിക്കുകയാണ്. മലയാള സിനിമ കൈകോർത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അതുകൊണ്ടുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവർക്കുള്ള മാർഗ നിർദ്ദേശങ്ങൾ എന്റെയോ, ലാലേട്ടന്റെയോ, ടൊവിനോയുടെയോ സാമൂഹ്യമാധ്യമങ്ങളിൽ നോക്കിയാൽ മനസിലാകും. എല്ലാവരും സഹായിക്കണം. ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്- പൃഥ്വിരാജ് പറയുന്നു.2018 ൽ പുറത്തിറങ്ങിയ 'കൂടെ' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാർഡ് വാങ്ങി സദസ്സിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു പൃഥ്വി. നടി രാധിക ശരത്കുമാർ അവാർഡ് സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP