Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുത്തൻ വാഹനത്തിന് ഫാൻസി നമ്പർ വേണ്ട; തുക ദുരിതാശ്വാസത്തിന് നൽകാനൊരുങ്ങി പൃഥിരാജ് സുകുമാരൻ; അവശ്യ സാധനങ്ങൾ നൽകിയതിന് പിന്നാലെ നടന്റെ മറ്റൊരു കൈതാങ്ങക്കൂടി

പുത്തൻ വാഹനത്തിന് ഫാൻസി നമ്പർ വേണ്ട; തുക ദുരിതാശ്വാസത്തിന് നൽകാനൊരുങ്ങി പൃഥിരാജ് സുകുമാരൻ; അവശ്യ സാധനങ്ങൾ നൽകിയതിന് പിന്നാലെ നടന്റെ മറ്റൊരു കൈതാങ്ങക്കൂടി

മറുനാടൻ ഡെസ്‌ക്‌

താൻ പുതുതായി സ്വന്തമാക്കിയ ആഡംബര എസ്യുവി റേഞ്ച് റോവറിന് ഫാൻസി നമ്പർ വേണ്ടെന്ന് വച്ച് നടൻ പൃഥിരാജ്. ഇതിന്റെ ഫാൻസി നമ്പറിന്റെ ലേലത്തിനായി പേര് നൽകിയിരുന്നെങ്കിലും അതിൽ നിന്നും പിന്മാറി, ആ പണം പ്രളയ ദുരിതാശ്വാസത്തിന് നൽകാൻ താരം തീരുമാനിക്കുകയായിരുന്നു.കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നും മൂന്ന് കോടിയോളം വിലവരുന്ന റേഞ്ച് റോവർ പൃഥി സ്വന്തമാക്കിയത് അടുത്തിടെയായിരുന്നു. മാത്രമല്ല ദുരിതാശ്വാസ മേഖലകളിൽ കൈയഴിഞ്ഞ സഹായമാണ് താരം നടത്തിയത്. ഒരു ലോഡ് അവശ്യ വസ്തുക്കൾ അൻപോട് കൊച്ചി സംഘടനയുമായി സഹകരിച്ച് താരം പ്രളയബാധിത മേഖലകളിൽ നൽകിയിരുന്നു ഇതിന് പുറമെയാണ് തുകകൂടി കൈമാറുന്നത്.

KL 07 CS 7777 എന്ന നമ്പറിന് വേണ്ടിയായിരുന്നു പൃഥ്വിരാജ് ലേലത്തിൽ പങ്കെടുക്കാനിരുന്നത്, എന്നാൽ അതിൽ നിന്നും പിന്മാറുകയാണെന്നും പണം ദുരിതാശ്വാസത്തിന് നൽകുമെന്നും ആർടിഒ ഓഫീസിൽ അറിയിക്കുകയായിരുന്നു. റേഞ്ച് റോവറിന് മുൻപ് സ്വന്തമാക്കിയ ലംബോർഗിനിക്ക് ഇഷ്ട നമ്പർ ആറു ലക്ഷം രൂപ മുടക്കിയാണ് പൃഥി സ്വന്തമാക്കിയത്.

ലാൻഡ് റോവറിന്റെ ഏറ്റവും മികച്ച എസ്യുവികളിലൊന്നാണ് റേഞ്ച് റോവർ.പൂർണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന് ഏകദേശം 2 കോടി രൂപ മുതലാണ് വില. 3.0 ലീറ്റർ പെട്രോൾ, 3.0 ലീറ്റർ ഡീസൽ, 4.4 ലീറ്റർ എസ്ഡിവി8 ഡീസൽ. 5.0 ലീറ്റർ പെട്രോൾ എൻജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റർ എൻജിൻ 4000 ആർപിഎമ്മിൽ 244 ബിഎച്ചിപി കരുത്തും 2000 ആർപിഎമ്മിൽ 600 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റർ എൻജിന്റെ പരമാവധി കരുത്ത് 335 ബിഎച്ച്പിയും ടോർക്ക് 740 എൻഎമ്മുമാണ്. ഇതിന്റെ പരമാവധി വേഗത 218 കിലോമീറ്ററാണ് . 5 ലിറ്റർ പെട്രോൾ എൻജിന് 503 ബിഎച്ച്പി കരുത്തും 625 എൻഎം ടോർക്കുമുണ്ട്. 225 കിലോമീറ്ററാണ് പരമാവധി വേഗത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP