Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇതൊന്നും വിദ്യാഭ്യാസമില്ലായ്മയുടെ പ്രശ്നമല്ല, കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളെന്ന് നമിത പ്രമോദ്; ഡബ്ല്യുസിസിയിൽ അംഗമല്ല എന്നെ ആരും അതിലേക്ക് ക്ഷണിച്ചിട്ടുമില്ല; അമ്മയിൽ അംഗമാണ് യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്; തനിക്ക് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അമ്മ അതിന് പരിഹാരം കണ്ടെത്തി തന്നിട്ടുമുണ്ടെന്നും നടി

'ഇതൊന്നും വിദ്യാഭ്യാസമില്ലായ്മയുടെ പ്രശ്നമല്ല, കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളെന്ന് നമിത പ്രമോദ്; ഡബ്ല്യുസിസിയിൽ അംഗമല്ല എന്നെ ആരും അതിലേക്ക് ക്ഷണിച്ചിട്ടുമില്ല; അമ്മയിൽ അംഗമാണ് യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്; തനിക്ക് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അമ്മ അതിന് പരിഹാരം കണ്ടെത്തി തന്നിട്ടുമുണ്ടെന്നും നടി

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയയിൽ അതിരുകടക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമായ ട്രോളുകളെ വിമർശിച്ച് നടി നമിത പ്രമോദ്. വാതുറക്കുന്ന എന്തും ട്രോളാക്കുന്ന കാലമാണിത്, എന്നാൽ അത് അത്ര നല്ല പ്രവണതയല്ലെന്നാണ് നടി പറയുന്നത്. ട്രോളന്മാരുടെ ലക്ഷ്യം സാമ്പത്തിക ലാഭം മാത്രമാണ്. അവർ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നതാണ്. ഒരാളുടെ വികാരങ്ങളെ ഒരിക്കലും വിൽക്കുന്നത് നല്ലതല്ല. നായികമാരോ അല്ലെങ്കിൽ വനിത ആർട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതൽ ട്രോൾ വരുന്നത്. സിനിമയിലും അഭിമുഖങ്ങളിലും കാണുമ്പോൾ നമ്മൾ ചിരിച്ചിരിക്കും. അതിനർത്ഥം നമ്മൾ എപ്പോഴും സന്തോഷത്തോടെയാണെന്നല്ലെന്നും നമിത.

ഇതൊന്നും വിദ്യാഭ്യാസമില്ലായ്മയുടെ പ്രശ്നമല്ല. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികൾക്കായി അവബോധ ക്ലാസുകൾ നടക്കുന്നുണ്ട്. നല്ലതും മോശവുമായ സ്പർശനത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. നോ എന്ന് പറഞ്ഞാൽ അത് അങ്ങനെ തന്നെ ആയിരിക്കണം.സിനിമക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് കിട്ടിയിരിക്കുന്ന ഗുണമെന്തെന്നാൽ പൊതുവായ സ്ഥലങ്ങളിൽ വച്ച് ഞങ്ങൾക്ക് ഇതേക്കുറിച്ചൊക്കെ സംസാരിക്കാൻ അവസരം ലഭിക്കുന്നു എന്നതാണ്. അങ്ങനെ സംസാരിക്കുമ്പോൾ അതിനെ ജാഡയെന്നും മറ്റും വ്യാഖ്യാനിക്കാതെ അതിൽ കാര്യമുണ്ടോ എന്നാണ് നോക്കേണ്ടത്. നമിത പറഞ്ഞു.

പുതിയ ചിത്രമായ മാർഗംകളിയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യങ്ങൾ പറഞ്ഞത്.സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയിൽ അംഗമല്ല. എന്നെ ആരും അതിലേക്ക് ക്ഷണിച്ചിട്ടുമില്ല. പക്ഷേ അമ്മയിൽ അംഗമാണ്. യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. തനിക്ക് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അമ്മ അതിന് പരിഹാരം കണ്ടെത്തി തന്നിട്ടുമുണ്ടെന്നും നമിത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP