Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബറോസ് പറയുന്നത് വാസ്‌കോ ഡ ഗാമയുടെ കഥ; താരങ്ങളായി എത്തുന്നത് പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങൾ; കഥയുടെ പിന്നാമ്പുറവും താരങ്ങളെക്കുറിച്ചും വിശദീകരിച്ച് മോഹൻലാൽ; വീഡിയോ കാണാം

ബറോസ് പറയുന്നത് വാസ്‌കോ ഡ ഗാമയുടെ കഥ; താരങ്ങളായി എത്തുന്നത്  പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങൾ; കഥയുടെ പിന്നാമ്പുറവും താരങ്ങളെക്കുറിച്ചും വിശദീകരിച്ച് മോഹൻലാൽ; വീഡിയോ കാണാം

സ്വന്തം ലേഖകൻ

ദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. വീഡിയോയിലൂടെയാണ് ആരാധകർക്കായി വിശേഷങ്ങൾ താരം പങ്ക് വച്ചത്. കുട്ടികൾക്കായി താനൊരുക്കുന്ന ചിത്രമാണിതെന്നും പ്രശസ്ത സ്പാനിഷ് അഭിനേതാക്കളായ പാസ് വെഗയും റാഫേൽ അമർഗോയും പ്രധാന വേഷങ്ങളിലെത്തുമെന്നും മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു.

ഇന്ത്യ, പോർച്ചുഗൽ, ആഫ്രിക്ക, ഇന്ത്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പൗരാണിക വ്യാവസായിക ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നതെന്നും മോഹൻലാൽ പറഞ്ഞു.'ബറോസ്സ് ഗാർഡിയൻ ഓഫ് ദ ഗാമാസ് ട്രഷർ' ആണ് ആ കഥയെന്നും വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥ പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് പറയുന്നതെന്നും നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സിനിമ 3ഡി ചിത്രമായിരിക്കും.

വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേൽ അമർഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. സെക്‌സ് ആൻഡ് ലൂസിയ, ഓൾ റോഡ്സ് ലീഡ്സ് ടു ഹെവൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. വാസ്‌കോ ഡ ഗാമയുടെ നിധികളുടെ സൂക്ഷിപ്പുകാരനെ കേന്ദ്രീകരിച്ചാണ് സിനിമ. മോഹൻലാലാണ് ബറോസ് എന്ന നിധിസൂക്ഷിപ്പുകാരനായി എത്തുന്നത്. വാസ്‌കോ ഡ ഗാമയുടെ പിൻഗാമിയെന്ന് അവകാശപ്പെട്ട് ഒരു കുട്ടി എത്തുന്നു. ബറോസും കുട്ടിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ മുഖ്യ പ്രമേയം. ഗാമയുടെ കാലത്തെ കടൽ മാർഗമുള്ള വ്യാപാരം ഉൾപ്പെടെയുള്ള ചരിത്രവും സിനിമയിൽ ചർച്ചയാകും.

നവോദയ ജിജോ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. മോഹൻലാൽ തന്നെയാണു ചിത്രത്തിൽ ബറോസിന്റെ വേഷത്തിലുമെത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ പ്രധാന നിർമ്മാതാവ്. വിദേശ താരങ്ങൾ നിറഞ്ഞ ബറോസ് എന്ന സിനിമയിൽ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോർച്ചുഗൽ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ സിനിമയൊരുക്കുന്നത്.40 വർഷം മുൻപ് മോഹൻലാലിനെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത് നവോദയ ജിജോയാണ്.കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതമൊരുക്കുന്നത് പതിമൂന്നുകാരനായ ലിഡിയൻ നാദസ്വരമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP