Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതുവർഷത്തിൽ മോഹൻലാൽ സൂര്യ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്; ട്വിറ്ററിലൂടെ നടത്തിയ വോട്ടെടുപ്പിലൂടെ കണ്ടെത്തിയത് രക്ഷകൻ എന്ന അർത്ഥം വരുന്ന കാപ്പാൻ എന്ന് പേര്

പുതുവർഷത്തിൽ മോഹൻലാൽ സൂര്യ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്; ട്വിറ്ററിലൂടെ നടത്തിയ വോട്ടെടുപ്പിലൂടെ കണ്ടെത്തിയത് രക്ഷകൻ എന്ന അർത്ഥം വരുന്ന കാപ്പാൻ എന്ന് പേര്

തെന്നിന്ത്യൻ സിനിമാപ്രേക്ഷകരും ആരാധകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയും മോഹൻലാലും ഒന്നിച്ചെത്തുന്ന കെ വി ആനന്ദ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പുതുവർഷദിനത്തിൽ പുറത്ത് വിട്ടിരിക്കുകയാണ്. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിനു രക്ഷിക്കും എന്നർത്ഥം വരുന്ന തമിഴ് വാക്കായ കാപ്പാൻ എന്ന പേരാണ് നല്കിയിരിക്കുന്നത്.പുതിയ തമിഴ് ചിത്രത്തിന്റെ അപ്പ്ഡേറ്റ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത് മോഹൻലാൽ തന്നെയാണ്. കൂട്ടത്തിൽ പുതുവത്സരം ആശംസിക്കാനും താരം മറന്നില്ല.

കെ വി ആനന്ദ് ട്വിറ്ററിൽ ചിത്രത്തിന്റെ ടൈറ്റിൽ തിരഞ്ഞെടുക്കുന്നതിനായി ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. മീട് പാൻ, കാപ്പാൻ, ഉയിർക എന്നീ പേരുകളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചിരിക്കുന്ന ടെറ്റിൽ സിനിമയ്ക്ക് നൽകുമെന്നാണ് അറിയിച്ചിരുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അംഗ രക്ഷകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാകും ഇതെന്നാണ് സൂചന. ചിത്രത്തിൽ ബോളിവുഡ് താരം ബോമൻ ഇറാനിയും തമിഴ് യുവ താരം ആര്യയും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ബോളിവുഡ്- തമിഴ് നടി സായിഷ ആണ് ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യുന്നത്.

ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്ന ലൂസിഫറിലും രാഷ്ട്രീയക്കാരന്റെ വേഷമാണ് മോഹൻലാലിനുള്ളത്. യന്തിരൻ 2, കത്തി തുടങ്ങിയ വമ്പൻ സിനിമകളുടെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ തേന്മാവിൻ കൊമ്പത്ത് എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു.

ജില്ലക്കു ശേഷം മോഹൻലാൽ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. അയാൻ, മാട്രാൻ എന്നിവയാണ് മുൻ ചിത്രങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP