Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയത്തിൽ ജീവൻ പൊലിഞ്ഞ അബ്ദുൽ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മോഹൻലാൽ; അടിയന്തര സഹായമായി വിശ്വശാന്തി ഫൗണ്ടേഷന്റെ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത് മേജർ രവി; കുട്ടികളെ ഫോൺ വഴി ആശ്വസിപ്പിച്ചു ലാലേട്ടനും

പ്രളയത്തിൽ ജീവൻ പൊലിഞ്ഞ അബ്ദുൽ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മോഹൻലാൽ; അടിയന്തര സഹായമായി വിശ്വശാന്തി ഫൗണ്ടേഷന്റെ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത് മേജർ രവി; കുട്ടികളെ ഫോൺ വഴി ആശ്വസിപ്പിച്ചു ലാലേട്ടനും

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം; പ്രളയത്തിലെ വെള്ളത്തിൽപെട്ട് മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖിന്റെ കുടുംബത്തിന് സഹായവുമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. അബ്ദുൾ റസാഖിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കുമെന്ന വിവരം വിശ്വശാന്തി ഫൗണ്ടേഷനു വേണ്ടി മേജർ രവി അറിയിച്ചു. അബ്ദുൽ റസാഖിന്റെ മൂത്ത മകൻ പതിനൊന്നാം ക്ലാസ്സിലും രണ്ടാമത്ത മകൻ ഒമ്പതാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. ഇവരുടെ ഡിഗ്രി വരെയുള്ള പഠന ചിലവുകളാണ് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുക്കുക. അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്കും നൽകി.

വിശ്വശാന്തി ഫൗണ്ടേഷന്റെ ഡയറക്ടർ മേജർ രവി, മോഹൻലാലിന്റെ നിർദ്ദേശപ്രകാരം അബ്ദുൽ റസാഖിന്റെ കുടുംബത്തെ സന്ദർശിച്ചു.രണ്ടു കുട്ടികളുമായും മോഹൻലാൽ ഫോണിൽ സംസാരിക്കുകയും ചെയ്തു.വെള്ളക്കെട്ടിൽ വീണ സഹോദരന്റെ മക്കളെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അബ്ദുൽ റസാഖിന്റെ മരണം. കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം അബ്ദുൽ റസാഖ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

മഴ ദുരിതത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവിന് സഹായവുമായും നടൻ മോഹൻലാൽ ചെയർമാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷൻ രംഗത്ത് എത്തിയിരുന്നു. ലിനുവിന്റെ കുടുംബത്തിന്റെ വീട് നിർമ്മിച്ച് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടിയന്തര സഹായമായി ലിനുവിന്റെ അമ്മ പുഷ്പലതയ്ക്ക് ഒരു ലക്ഷം രൂപയും നൽകി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷൻ നൽകുമെന്നും മേജർ രവി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP