Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അരമതിൽ ചാടിക്കടക്കാനൊരുങ്ങുന്ന മോഹൻലാലിന്റെ ലുക്കുമായി ബിഗ് ബ്രദർ ഫസ്റ്റ് ലുക്കെത്തി; സിദ്ദിഖ് ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം ഏറ്റെടുത്ത് ആരാധകർ

അരമതിൽ ചാടിക്കടക്കാനൊരുങ്ങുന്ന മോഹൻലാലിന്റെ ലുക്കുമായി ബിഗ് ബ്രദർ ഫസ്റ്റ് ലുക്കെത്തി; സിദ്ദിഖ് ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം ഏറ്റെടുത്ത് ആരാധകർ

സ്വന്തം ലേഖകൻ

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രം 'ബിഗ് ബ്രദർ'.ഫസ്റ്റ് ലുക്ക് എത്തി.ഹാഫ് സ്ലീവ് ഷർട്ടും പാന്റ്സും ഷൂസും ധരിച്ച് ഒരു അരമതിൽ ചാടിക്കടക്കുന്ന മട്ടിലാണ് പോസ്റ്ററിലുള്ള മോഹൻലാൽ കഥാപാത്രം. സിനിമയുടെ പ്രമേയത്തെക്കുറിച്ചോ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ചോ വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ സിദ്ധിഖും ഒന്നിക്കുന്ന ചിത്രം ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. 2013ൽ പുറത്തു വന്ന ലേഡീസ് ആൻഡ് ജെന്റിൽമാന് ശേഷം സിദ്ദിഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. വിയറ്റ്‌നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച ആദ്യ ചിത്രം.

25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഒറ്റ ഷെഡ്യൂളിലാവും ചിത്രീകരണം. മോഹൻലാലിനൊപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, റജീന, സത്‌ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. ബംഗളൂരുവാണ് പ്രധാന ലൊക്കേഷൻ.

മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും 'ബിഗ് ബ്രദർ'. സിദ്ദിഖ് ലാൽ ചിത്രം 'വിയറ്റ്‌നാം കോളനി'യാണ് (1992) ഇവരുടെ ആദ്യ ചിത്രം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം 'ലേഡീസ് ആൻഡ് ജെന്റിൽമാനും' (2013) പുറത്തിറങ്ങി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP