Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്രാലെറ്റിലും പലാസോയിലും അതീവ ഗ്ലാമറസായി മാളവിക മോഹനൻ; പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരമെത്തിയത് ലാക്‌മേ ഫാഷൻ വീക്കിൽ; ധരിച്ചിരുന്നത് ഫാഷൻ ഡിസൈനർമാരായ രാഹുലും വിനീതും ഒരുക്കിയ വസ്ത്രങ്ങൾ

ബ്രാലെറ്റിലും പലാസോയിലും അതീവ ഗ്ലാമറസായി മാളവിക മോഹനൻ; പുത്തൻ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് താരമെത്തിയത് ലാക്‌മേ ഫാഷൻ വീക്കിൽ; ധരിച്ചിരുന്നത് ഫാഷൻ ഡിസൈനർമാരായ രാഹുലും വിനീതും ഒരുക്കിയ വസ്ത്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ; ആരാധകരെ ഞെട്ടിച്ച് നടി മാളവിക മോഹനൻ. അന്താരാഷ്ട്ര മോഡലുകളും ബോളിവുഡ് താരങ്ങളും ചുവടുവയ്ക്കുന്ന റാംപിലാണ് പുത്തൻ ലുക്കിൽ മാളവിക തിളങ്ങിയത്. ലാക്‌മേ ഫാഷൻ വീക്കിൽ താരം എത്തിയത് അതീവ ഗ്ലാമറസായിട്ടാണ്. ഡിസൈനർമാരായ വിനീതും രാഹുലും ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക റാംപിലെത്തിയത്.ഓഷ്യൻ ബ്ലൂ നിറത്തിലുള്ള ഗോൾഡൻ പോൾക്കാ ഡോട്ടുകൾ നിറഞ്ഞ പലാസോ, മേൽവസ്ത്രമായി ബ്രാലെറ്റ്, അതിന് മേലെ നീല ജാക്കറ്റ്. ഇത്രയുമായിരുന്നു മാളവികയുടെ വേഷം. ഇതിനൊപ്പം ഫിനിഷിങ് ആയി 'നോ മേക്കപ്പ്' മേക്കപ്പ് കൂടിയായപ്പോൾ താരം റാമ്പ് വാക്കിന് റെഡിയായി.

ഡീപ് ബ്ലൂ നിറത്തിൽ ഗോൾഡൻ പോൾക്ക ഡോട്ടുകൾ നിറഞ്ഞതായിരുന്നു പലാസ്സോ. മിനിമൽ മെയ്ക്കപ്പും ലൂസ് ഹെയർ സ്റ്റൈലും മാളവികയുടെ ലുക്ക് പൂർണ്ണമാക്കി. ഇന്നലെ തുടക്കംകുറിച്ച ലാക്‌മേ ഫാഷൻ വീക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ്. മലയാളി ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളാണ് മാളവിക.

ദുൽഖർ സൽമാൻ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മാളവിക പിന്നീട് നിർണായകം, ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. ബിയോൺഡ് ദി ക്ലൗഡ്‌സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച മാളവിക രജനികാന്ത് ചിത്രം പേട്ടയിലും പ്രധാനവേഷത്തിലെത്തി. തെലുങ്ക് ചിത്രം 'ഹീറോ'യാണ് പുതിയ ചിത്രം. മലയാളി ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളാണ് മാളവിക. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP