Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുട്യൂബിൽ തരംഗം തീർത്ത് സായ് പല്ലവിയുടെയും ധനുഷിന്റെയും നൃത്തച്ചുവടുകൾ; മാരി 2 വിലെ റൗഡി ബേബി ഗാനം ഒരു കോടിയിലധികം കാഴ്‌ച്ചക്കാരുമായി ട്രെൻഡിംഗിൽ ഒന്നാമത്

യുട്യൂബിൽ തരംഗം തീർത്ത് സായ് പല്ലവിയുടെയും ധനുഷിന്റെയും നൃത്തച്ചുവടുകൾ; മാരി 2 വിലെ റൗഡി ബേബി ഗാനം ഒരു കോടിയിലധികം കാഴ്‌ച്ചക്കാരുമായി ട്രെൻഡിംഗിൽ ഒന്നാമത്

ലയാളത്തിന്റെ പ്രിയ നടി സായ് പല്ലവിയുടെ അടിപൊളി നൃത്തച്ചുവടുകളുമായി എത്തിയ മാരി 2 വിലെ ഗാനം യുട്യൂബിൽ തരംഗമാകുന്നു.ചിത്രം ഇറങ്ങുന്നതിനും മുമ്പേ ഹിറ്റായ റൗഡി ബേബി എന്ന ഗാനത്തിന്റെ വീഡിയോ സോങാണ് ഇന്നലെ റിലീസ് ചെയ്ത്ത്. ഗംഭീര സ്വീകരണമാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾഒരു കോടിയിലധികം കാഴ്‌ച്ചക്കാരുമായി യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ് ഈ ഗാനം.

ധനുഷിന്റെയും സായ് പല്ലവിയുടെയും മികച്ച പ്രകടനം തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. തകർപ്പൻ ചുവടുകളിലൂടെ ആരാധകരെ പിടിച്ചെടുത്ത പ്രകടനമാണ് ഇരുവരുടെയും. യുവാൻ ശങ്കർ ഈണം പകർന്ന ഗാനം പാടിയിരിക്കുന്നത് ധനുഷും ധീയും ചേർന്നാണ്. ഗാനം രചിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്.

ടോവിനോ തോമസ് ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ഭീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോ ഗംഭീര പ്രകടനമാണ് കാഴ്‌ച്ചവെച്ചിരിക്കുന്നത്. ബാലാജി മോഹൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ, കൃഷ്ണ കുലശേഖരൻ, വിദ്യ പ്രദീപ്, റോബോ ശങ്കർ, കല്ലൂരി വിനോദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP