Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിവിൻപോളി നയൻതാര ടീമിന്റെ ലവ് ആക്ഷൻ ഡ്രാമയുടെ ടീസറിന് വൻ സ്വീകാര്യത; മോഹൻലാലും പ്രണവും ചേർന്ന് പുറത്തുവിട്ട ടീസറിന്റെ വ്യൂസ് ഒരു മില്യൺ കടന്നു; ധ്യാൻ ശ്രീനിവാസൻ ഒരുക്കി അജുവർഗ്ഗീസ് നിർമ്മിക്കുന്ന ചിത്രം ഓണത്തിനെത്തും

നിവിൻപോളി നയൻതാര ടീമിന്റെ ലവ് ആക്ഷൻ ഡ്രാമയുടെ ടീസറിന് വൻ സ്വീകാര്യത; മോഹൻലാലും പ്രണവും ചേർന്ന് പുറത്തുവിട്ട ടീസറിന്റെ വ്യൂസ് ഒരു മില്യൺ കടന്നു; ധ്യാൻ ശ്രീനിവാസൻ ഒരുക്കി അജുവർഗ്ഗീസ് നിർമ്മിക്കുന്ന ചിത്രം ഓണത്തിനെത്തും

മറുനാടൻ ഡെസ്‌ക്‌

നിവിൻ പോളിയും നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ലവ് ആക്ഷൻ ഡ്രാമയുടെ ടീസർ ഏറ്റെടുത്ത് ആരാധകർ. മോഹൻലാലിന്റെയും പ്രണവ് മോഹൻലാലിന്റെയും ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ടീസർ ഒരു മില്യൺ കടന്നു ധ്യാൻ ശ്രീനിവാസന്റെ കന്നി സംവിധാന സംരഭമാണ് ഈ ചിത്രം.

അജു വർഗീസും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓണത്തിന് ചിത്രം പുറത്തിറങ്ങാൻ തയ്യാറെടുക്കുമ്പോൾ ടീസറോ ട്രെയ്ലറോ പങ്കുവയ്ക്കാത്തതിന്റെ കടുത്ത നിരാശയിലായിരുന്നു ആരാധകർ. അജു പങ്കുവയ്ക്കുന്ന ചിത്രത്തിന്റെ ഓരോ പോസ്റ്ററുകൾക്കും താഴെ പരാതിയുടെയും പരിഭവത്തിന്റെയും പ്രളയമായിരുന്നു. ടീസർ എന്ന് പുറത്തിറങ്ങും എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടത്. സംഗീതം- ഷാൻ റഹ്മാൻ, ഛായാഗ്രാഹണം- ജോമോൻ ടി ജോൺ, റോബി വർഗീസ് രാജ്. എഡിറ്റിങ്- വിവേക് ഹർഷൻ.

തളത്തിൽ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയൻതാരയും. ശ്രീനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1989ൽ പുറത്തിറങ്ങിയ ചിത്രമാണ് വടക്കു നോക്കിയന്ത്രം. അതിലെ കഥാപാത്രങ്ങളായിരുന്നു തളത്തിൽ ദിനേശനും ശോഭയും. സംശയരോഗമുള്ള, എന്നാൽ ആത്മവിശ്വാസം തീരെയില്ലാത്ത ഭർത്താവായി ശ്രീനിവാസനും ദിനേശന്റെ സുന്ദരിയായ ഭാര്യയായി പാർവതിയും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു അത്. വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ മകൻ ശോഭയെയും ദിനേശനെയും പ്രേക്ഷകർക്ക് മുൻപിലെത്തിക്കുകയാണ്.

പേരുകൾ പഴയതെങ്കിലും പുതിയ കാലഘട്ടത്തിലെ ഭാര്യാഭർത്താക്കന്മാരായാണ് നിവിനും നയൻസും ചിത്രത്തിലെത്തുന്നത്. ശ്രീനിവാസൻ, മല്ലിക സുകുമാരൻ തുടങ്ങിയവരും അഭിനയിക്കുന്നു.ഒപ്പം മലർവാടി ആർട്‌സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിൻ പോളി, അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ദീപക് പറമ്പോൽ എന്നിവർ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷൻ ഡ്രാമയ്ക്കുണ്ട്. ഒൻപതു വർഷങ്ങൾക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP