Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയുടെ മീറ്റിംഗിന് പോകുമ്പോൾ എല്ലാവരും കാണാറുണ്ട്; ഒരു കാരണവരല്ലേ, സുഖമാണോ എന്നുപോലും ആരും ചോദിക്കാറില്ല; പിന്നെ ഞാൻ ഈ പിള്ളേരുടെ അടുത്ത് ചെന്നിട്ട് മോനെ എന്നെ അറിയോ, എന്ന് ചോദിക്കേണ്ട കാര്യമില്ല; ജഗതിയൊക്കെയുള്ളപ്പോൾ ഭയങ്കര സ്‌നേഹമായിരുന്നു: കെ.ടി.എസ് പടന്ന പറയുന്നു

അമ്മയുടെ മീറ്റിംഗിന് പോകുമ്പോൾ എല്ലാവരും കാണാറുണ്ട്; ഒരു കാരണവരല്ലേ, സുഖമാണോ എന്നുപോലും ആരും ചോദിക്കാറില്ല; പിന്നെ ഞാൻ ഈ പിള്ളേരുടെ അടുത്ത് ചെന്നിട്ട് മോനെ എന്നെ അറിയോ, എന്ന് ചോദിക്കേണ്ട കാര്യമില്ല; ജഗതിയൊക്കെയുള്ളപ്പോൾ ഭയങ്കര സ്‌നേഹമായിരുന്നു: കെ.ടി.എസ് പടന്ന പറയുന്നു

സ്വന്തം ലേഖകൻ

കൊച്ചി: കെ.ടി.എസ് പടന്നയിൽ എന്ന നടൻ ഒരുകാലത്ത് മലയാളം സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു. ഹാ...ഹ.. ഹാ..എന്നുള്ള സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചിരുന്ന വ്യക്തി. മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത കാരണവരായി നിറഞ്ഞു നിന്ന പടന്നയിലിന് ഇന്ന് സിനിമയിൽ കാര്യമായ അവസരങ്ങളൊന്നുമില്ല.

ഇന്ന് പുതുതലമുറയ്ക്ക് തീർത്തും അന്യനായ നടനാണ് പന്നയിൽ. ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻബാവ, കഥാനായകൻ, അമ്മ അമ്മായിഅമ്മ തുടങ്ങിയവയെല്ലാം പടന്നയിൽ നിറഞ്ഞാടിയ ഹിറ്റ് ചിത്രങ്ങളായിരുന്നു. അയ്യായിരം രൂപ അംഗത്വ ഫീസുള്ളപ്പോൾ താരസംഘടനയായ 'അമ്മ'യിൽ ചേർന്ന കെ.ടി.എസ് പടന്നയിലിന് ഇന്ന് 'അമ്മ' അയ്യായിരം രൂപ പെൻഷനായി നൽകുന്നുണ്ട്. എന്നാൽ അമ്മ മീറ്റിംഗിനൊക്കെ പോകുമ്പോൾ ഒരു കാരണവരാണെന്ന പരിഗണന പോലും തനിക്ക് ആരും തരാറില്ലെന്ന് പടന്നയിൽ പറയുന്നു. ജാഡ എന്ന വാക്ക് കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ അതെന്താണെന്ന് അവർ തനിക്ക് മനസിലാക്കി തന്നുവെന്ന് പടന്നയിൽ പറയുന്നു.'അമ്മയുടെ മീറ്റിംഗിനൊക്കെ പോകുമ്പോൾ ഒരുപാട് ആൾക്കാരെ കാണും.

ഞാനിങ്ങനെ അവരെ നോക്കും, അവരും നോക്കും. എന്നാൽ ഒരു കാരണവരാണ്, എന്താ ചേട്ടാ സുഖമാണോ എന്ന് ആരും തന്നെ ഒരുവാക്ക് ചോദിക്കാറില്ല. പിന്നെ ഞാൻ ഈ പിള്ളേരുടെ അടുത്ത് ചെന്നിട്ട് മോനെ എന്നെ അറിയോ, എന്ന് ചോദിക്കേണ്ട കാര്യമില്ല. അവർക്ക് മനസിലായില്ലെങ്കിൽ ഞാനും മനസിലാക്കുന്നില്ല. ഒരുപാട് പടത്തിൽ അച്ഛൻ വേഷം ചെയ്തിട്ടുണ്ട്. ജഗതിയുടെ അച്ഛൻ അങ്ങനെ ഒത്തിരി. ജഗതിയൊക്കെയുള്ളപ്പോൾ ഭയങ്കര സ്‌നേഹമായിരുന്നു. ഇന്നസെന്റും വന്ന് സംസാരിക്കാറുണ്ട്. എന്നാൽ ചിലരെ കാണുമ്പോൾ ജാഡ എന്നൊക്കെ പറഞ്ഞാൽ ഇതാണോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്'- പടന്നയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP